• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുറേ പേര്‍ തന്നെ കൊല്ലാന്‍ വരുന്നുണ്ട്, കൊന്നാലും ഈ സിനിമയുണ്ടാവും; വധഭീഷണി നേരിടുന്നെന്ന് അലി അക്ബർ

 • By Desk

തിരുവനന്തപുരം: മലബാര്‍ കലാപത്തിന്റെ നായകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് സിനിമ പ്രഖ്യാപിച്ചതോടെ വലിയ രീതിയിലുള്ള ചര്‍്ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. സംഘപരിാവര്‍ അനുകൂലികളാണ് ഇതിന് പിന്നില്‍. വാരിയന്‍കുന്നന്‍ രാജ്യദ്രോഹിയാണെന്ന സംഘപരിവാര്‍ ആരോപിക്കുന്നത്. എന്നാല്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അണിയറയില്‍ ഒരേസമയം നാല് സിനിമകള്‍ ഒരുങ്ങുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

ആഷിക്ക് അബു പൃഥ്വിരാജിനെ നായകനാക്കി ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പിടി കുഞ്ഞുമുഹമ്മദും ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഷഹീദ് വാരിയംകുന്നന്‍ എന്നാണ് പേര്. നാടക കഥാകൃത്തായ ഇബ്രാഹിം വേണ്ടരയാണ് മറ്റൊന്ന് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ബിജെപി സഹയാത്രികനും സംവിധായകനുമായ അലി അക്ബറും സിനിമ പ്രഖ്യാപിച്ചിരിക്കുകയാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ വധഭീഷണി നേരിടുകയാണെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ അലി അക്ബര്‍. വിശദാംശങ്ങളിലേക്ക്..

 യഥാര്‍ത്ഥ മുഖം

യഥാര്‍ത്ഥ മുഖം

1921ന്റെ യഥാര്‍ത്ഥ മുഖം 2021ല്‍ ജനം കാണുമെന്ന് പറഞ്ഞാണ് അലി അക്ബര്‍ പറയുന്നു സിനിമ പ്രഖ്യാപിച്ചത്. നായകനെ വില്ലനാക്കുന്ന ചിത്രമാണിതെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ചിത്രം പൊതുജനപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് രീതിയിലായിരിക്കും നിര്‍മ്മിക്കുക എന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. ജനങ്ങള്‍ സംഭാവന ചെയ്യുന്ന പണം കൊണ്ടായിരിക്കും ചിത്രം നിര്‍മ്മിക്കുക. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

cmsvideo
  പൃഥ്വിരാജിന്റെ അമ്മയ്ക്ക് വിളിച്ചവര്‍ക്ക് ചുട്ടമറുപടി | Oneindia Malayalam
  വധഭീഷണി

  വധഭീഷണി

  അതേസമയം, സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ വധഭീഷണി നേരിടുകയാണെന്ന് അലി അക്ബര്‍ അറിയിച്ചു. തന്നെ കുറേ പേര്‍ കൊല്ലാന്‍ വരുന്നുണ്ടെന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു. ഇനി എന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക. ഈ സിനിമ ഇല്ലാതാവുകയില്ല. ശക്തമായുണ്ടാകും. എന്റെ ഫോട്ടോ വച്ചിട്ടുണ്ടാകും മുന്നില്‍. അതിനാല്‍ ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നത്. എഴുതപ്പെട്ട ചരിത്രത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷ്യപത്രത്തിന്റെയും കൂടെയാണ് ഞാന്‍ പോവുകയെന്ന് അലി അകബര്‍ പറയുന്നു.

  ഹിന്ദു ഐക്യവേദി

  ഹിന്ദു ഐക്യവേദി

  അതേസമയം, വാരിയന്‍കുന്നന്‍ സിനിമ ചരിത്രത്തിന്റെ അപനിര്‍മിതിയാണെന്നും ചിത്രത്തില്‍ അഭിനയിക്കുന്നതില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്നും ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ മോശമാക്കിയും പൃഥ്വിരാജിനെയും കുടുംബത്തെയും കടന്നാക്രമിച്ചും ഒരുവിഭാഗം പ്രതികരിക്കുന്നുണ്ട്.

   തുടക്കം ഇങ്ങനെ

  തുടക്കം ഇങ്ങനെ

  ആഷിക് അബു ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്നത് പൃഥ്വിരാജാണ്. അദ്ദേഹം ഇക്കാര്യം കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തു. സംവിധായകന്‍ ആഷിക് അബുവും സിനിമ ഒരുക്കുന്നത് സംബന്ധിച്ച് അറിയിച്ചു. തൊട്ടുപിന്നാലെയാണ് വിവാദം തുടങ്ങിയത്.

  സിനിമയ്ക്ക് പിന്തുണ

  സിനിമയ്ക്ക് പിന്തുണ

  അതേസമയം, സൈബര്‍ ആക്രമണം നേരിടുന്ന പശ്ചാത്തലത്തില്‍ ആഷിക്ക് അബുവിന്റെ ചിത്രത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ചിത്രത്തിന് പിന്തുണ നല്‍കി അരുണ്‍ ഗോപി പറഞ്ഞത് ഇങ്ങനെ, ഈ മണ്ണിലൊരു കഥ പറയാന്‍ ജാതിയും മതവും നോക്കേണ്ടി വന്നാല്‍ ആ നാട് വിപത്തിലേക്കാണ്. മണ്ണിന്റെയും മനുഷ്യരുടെയും കഥയുമായി എത്തുന്ന പ്രിയപ്പെട്ടവര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നാണ് അരുണ്‍ ഗോപി കുറിച്ചത്.

  വാരിയംകുന്നന്റെ ചർച്ച മുസ്ലീം വോട്ട് ബാങ്ക് ലക്ഷ്യംവച്ച്, പിന്നിൽ എകെജി സെന്ററാണെന്ന് കെ സുരേന്ദ്രൻ

  പാലക്കാട് ഏഴ് വയസുകാരനെ അമ്മ കുത്തിക്കൊന്നു, ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞു

  English summary
  Director Ali Akbar says he is facing death threats after the announcement of the 1921vaariyamkunnan film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X