Get Updates
Get notified of breaking news, exclusive insights, and must-see stories!

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

കൊച്ചി: സ്വാതന്ത്ര്യസമര കാലത്തെ മലബാര്‍ സമരം അടിസ്ഥാനമാക്കി തയ്യാറാക്കുന്ന സിനിമയുടെ തിരക്കഥ മൂകാംബിക ദേവിക്ക് സമര്‍പ്പിച്ച് സംവിധായകന്‍ അലി അക്ബര്‍. അടുത്ത വര്‍ഷം ആദ്യത്തില്‍ ഷൂട്ടിങ് തുടങ്ങും. യഥാര്‍ഥ ചരിത്രമാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് അലി അക്ബര്‍ വാദിക്കുന്നു.

ആഴ്ചകള്‍ക്ക് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു മലബാര്‍ സമരം. പൃഥ്വിരാജ് നായകനായി ആഷിക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചതോടെയായിരുന്നു വിവാദം. തൊട്ടുപിന്നാലെ ഇതേ പ്രമേയം അടിസ്ഥാനമാക്കി നാല് സിനിമ ഇറങ്ങുന്നു എന്ന വിവരങ്ങളും പുറത്തുവന്നു. അതിലൊന്നാണ് അലി അക്ബറിന്റേത്....

ദേവിയില്‍ വിശ്വാസം

ദേവിയില്‍ വിശ്വാസം

1921ലെ മലബാര്‍ സമരമാണ് സിനിമയാകുന്നത്. ഇതിന്റെ തിരക്കഥ ഏറെ കുറേ പൂര്‍ണമായി. ഇതാണ് മൂകാംബിക ദേവിക്ക് സമര്‍പ്പിച്ചത്. തനിക്ക് ഏറ്റവും വിശ്വാസമുള്ള ദേവിയാണ് മൂകാംബികയിലേത് എന്നും അലി അക്ബര്‍ പറഞ്ഞു. അദ്ദേഹം ക്ഷേത്രത്തിലെത്തിയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.

അഭിനേതാക്കള്‍ ആരൊക്കെ

അഭിനേതാക്കള്‍ ആരൊക്കെ

ആരാണ് സിനിമയിലെ താരങ്ങള്‍ എന്ന് അലി അക്ബര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പാട്ടുകളുടെ ജോലികള്‍ നടക്കുകയാണ്. കാസ്റ്റിങ് അടുത്ത മാസം നടക്കും. ഏതൊക്കെ താരങ്ങളാണ് അഭിനയിക്കുന്നത് എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പേര് പറഞ്ഞാല്‍ അധിക്ഷേപം തുടങ്ങുമെന്നും പണം സംഭാവന ചെയ്യാന്‍ പോലും പലര്‍ക്കും പേടിയാണെന്നും അലി അക്ബര്‍ പറയുന്നു.

പണം വരുന്നുണ്ട്

പണം വരുന്നുണ്ട്

വിമര്‍ശനങ്ങള്‍ തനിക്ക് ഊര്‍ജം പകരും. ഷൂട്ടിങിന് വീട് കിട്ടില്ല എന്നാണ് കരുതിയത്. പക്ഷേ, ചിലര്‍ ഇങ്ങോട്ട് വിളിച്ച് വീട് തന്നു. നമ്പൂതിരിമനകള്‍ തരാന്‍ തയ്യാറായി. സംഭാവനകള്‍ എത്തുന്നുണ്ട്. പണം അല്ല സഹകരണമാണ് പ്രധാനമായും വേണ്ടതെന്നും മൂകാംബിക ദേവിയുടെ അനുഗ്രഹത്താല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും അലി അക്ബര്‍ പറഞ്ഞു.

ചലിച്ചുതുടങ്ങി

ചലിച്ചുതുടങ്ങി

സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായി അലി അക്ബര്‍ നേരത്തെ അറിയിച്ചിരുന്നു. സിനിമയില്‍ ഉപയോഗിക്കാനുള്ള തോക്കുകളുടെ മാതൃകയും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചു. ചലിച്ചുതുടങ്ങി, അനുഗ്രാശിസ്സുകളോടെ... നിങ്ങളുടെ പ്രാര്‍ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും.. എന്നാണ് അന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

പണം മമധര്‍മയിലൂടെ

പണം മമധര്‍മയിലൂടെ

ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമാ നിര്‍മാണത്തിനുള്ള പണം കണ്ടെത്തുക എന്ന് അലി അക്ബര്‍ അറിയിച്ചിരുന്നു. ഇതിന് വേണ്ടി മമധര്‍മ എന്ന പേരില്‍ പ്രത്യേക അക്കൗണ്ട് തുറന്നിട്ടുണ്ട്. ഒരു കോടിയിലധികം രൂപ പിരിഞ്ഞുകിട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 1921 അടിസ്ഥാനമാക്കി നാല് സിനിമകളാണ് വരാന്‍ പോകുന്നത്.

നാല് സിനിമകള്‍ വരുന്നു

നാല് സിനിമകള്‍ വരുന്നു

സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ ജീവിതം ആസ്പദമാക്കി ചിത്രം നിര്‍മിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചത് ആഷിക് അബുവാണ്. പൃഥ്വിരാജ് നായകനായിട്ടാണ് ആഷിക് അബു ചിത്രം. പൃഥ്വിരാജും ഇക്കാര്യം അറിയിച്ചിരുന്നു. പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹീം വേങ്ങര എന്നിവരാണ് വാരിയംകുന്നന്റെ കഥ പറയുന്ന സിനിമ എടുക്കുന്ന മറ്റു രണ്ടു പേര്‍. ഷഹീദ് വാരിയംകുന്നന്‍, ദി ഗ്രേറ്റ് വാരിയംകുന്നന്‍ എന്നിങ്ങനെയാണ് സിനിമയുടെ പേരുകള്‍.

ഒരു ഭാഗത്ത് ഭീഷണി

ഒരു ഭാഗത്ത് ഭീഷണി

മൂന്ന് സിനിമകളിലും വാരിയം കുന്നന് നായക പരിവേഷമാണ്. എന്നാല്‍ അലി അക്ബറിന്റെ ചിത്രത്തില്‍ വില്ലന്‍ റോളാണ്. നാല് സിനിമകളും വരട്ടെ എന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. എന്നാല്‍ സിനിമയ്ക്ക് പിന്നില്‍ ചിലര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ആഷിക് അബു ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു.

ഹിറ്റ് സിനിമ

ഹിറ്റ് സിനിമ

1921 എന്ന പേരില്‍ ഐവി ശശി മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മിച്ചിരുന്നു. ടിജി രവിയാണ് ആ സിനിമയില്‍ വാരിയംകുന്നത്തിന്റെ റോള്‍ അഭിനയിച്ചത്. രതീഷ്, സുരേഷ് ഗോപി, ഉര്‍വഷി, പാര്‍വതി, സീമ തുടങ്ങിയ വന്‍ താരനിര അണിനിരന്ന സിനിമ വന്‍ ഹിറ്റായിരുന്നു. ആലി മുസ്ല്യാരായി വേഷമിട്ടത് മധുവാണ്. 1921 സിനിമ നിര്‍മിക്കുമ്പോള്‍ ഇന്നത്തെ പോലെ വിവാദങ്ങളുണ്ടായിരുന്നില്ല എന്നാണ് ടിജി രവി അടുത്തിടെ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+