കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ നിന്നൊരു സ്ഥാനാര്‍ത്ഥി കൂടി;അലി അക്ബര്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഇത്തവണത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലയാള സിനിമയില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി കൂടി രംഗത്ത്. സിനിമ സംവിധായകനായ അലി അക്ബറാണ് സ്ഥാനാര്‍ത്ഥി.

വടകര ലോക്‌സഭ മണ്ഡലത്തിലെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അലി അക്ബര്‍. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അലി അക്ബറിന്റെ അവസാന ചിത്രം തിലകനെ നായകനാക്കിയുള്ള 'അച്ഛന്‍' ആണ്.

Ali Akbar With Thilakan

ഇന്നസെന്റ് ആണ് ഇത്തവണ സിനിമ രംഗത്ത് നിന്നുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി. ചാലക്കുടി മണ്ഡലത്തില്‍ സിപിഎം സ്വതന്ത്രനായാണ് ഇന്നസെന്റ് മത്സരിക്കുന്നത്. ചലച്ചിത്ര താരം ജഗദീഷും മുകേഷുമൊക്കെ ഇത്തവണ മത്സരരംഗത്തുണ്ടാവുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അവരെല്ലാം ഒഴിവാക്കപ്പെട്ടിരുന്നു.

അലി അക്ബര്‍ നേരത്തെ തന്നെ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ഏതാണ്ട് ഉറപ്പാവുകയും ചെയ്തിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ എട്ടാം ഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടികയിലാണ് അലി അക്ബര്‍ ഇടം നേടിയത്. 19 സ്ഥാനാര്‍ത്ഥികളെയാണ് എട്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പൊന്നാനി മണ്ഡലത്തില്‍ പിവി ഷൈലോക്കിനേയും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ രാ്ജ്യത്തെ 268 മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളായി.

1988 ല്‍ മാമലകള്‍ക്കുപ്പുറത്ത് എന്ന സിനിമയിലൂടെയാണ് അലി അക്ബര്‍ സംവിധായകനാകുന്നത്. തുടര്‍ന്ന് മുഖമുദ്ര, പൊനുച്ചാമി, ജൂനിയര്‍ മാന്‍ഡ്രേക്ക് , ബാംബൂ ബോയ്‌സ്, സീനിയര്‍ മാന്‍ഡ്രേക്ക് തുടങ്ങി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. സീനിയര്‍ മാന്‍ഡ്രേക്ക്, ബാംബൂ ബോയ്‌സ് എന്നിവയില്‍ ഗാനരചനയും നിര്‍വ്വഹിച്ചിട്ടുണ്ട്.

English summary
Director Ali Akbar will contest for AAP in Vatakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X