ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും, അതിന്റെ ഉത്തമ ഉദഹാരണമാണ് മമ്മുട്ടി
കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ എല്ലാവരും ഇപ്പോള്‍ വീട്ടിലിരിപ്പാണ്, രോഗ വ്യാപനം സംസ്ഥാനത്ത് കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനിടെ തന്റെ സുരക്ഷയെ കുറിച്ച് അന്വേഷിച്ച മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും.അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീയെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.
Recommended Video

അപ്രതീക്ഷമായി ഒരു മിസ്‌കാള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ..ബൈ മിസ്റ്റേക്ക് പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാല്‍ മമ്മൂട്ടി ,അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍ ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു- അഷ്‌റഫ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം
സ്‌നേഹത്തിന്റെ മഞ്ഞുതുള്ളി....ഈ കോവിഡ് കാലത്ത് മനസാകെ കലുഷിതമായിരിക്കുമ്പോള്‍ ഇന്നലെ വൈകിട്ട് മനസിലൊരു മഞ്ഞുതുള്ളി പതിഞ്ഞു , പഴയ സൗഹൃദത്തിന്റെ കുളിര്‍മയില്‍ നിന്നും...... അപ്രതീക്ഷമായി ഒരു മിസ്‌കാള്‍ ശ്രദ്ധയില്‍പ്പെട്ടു. മമ്മൂട്ടിയുടെതാ..
ബൈ മിസ്റ്റേക്ക് പറ്റിയതായിരിക്കും എന്നു വിചാരിച്ചപ്പോള്‍ അതാ വീണ്ടും എത്തി വിളി , സാക്ഷാല്‍ മമ്മൂട്ടി ,
അതെ.. എന്റെ സുരക്ഷയെ കുറിച്ച് അന്വേഷിക്കാന്‍. സേഫാണോ, ഈ പ്രതിസന്ധിയെ എങ്ങിനെ അഭിമുഖികരിക്കുന്നു, ക്ഷേമാന്വേഷണം, കുടുബവിശേഷം, എന്തെങ്കിലും സഹായം ആവശ്യമുണ്ടോ..?. എല്ലാത്തിനും നന്ദി പറഞ്ഞപ്പോള്‍ ..
പിന്നെ അദ്ദേഹത്തിന്റെ ഒത്തിരി വിശേഷങ്ങളെല്ലാം ഇങ്ങോട്ടും പറഞ്ഞു .
ഇത് എന്റെ പ്രിയപ്പെട്ട ഫേസ്ബുക്ക് സുഹൃത്ത് ക്കളോട് പങ്കുവെക്കാന്‍ കാരണം..
എത്ര വല്യ കലാകാരനായാലും ഔന്നിത്യവും മനുഷ്യ സ്‌നേഹവും ഇല്ലങ്കില്‍ അയാള്‍ ഒരു തികഞ്ഞ പരാജയമായിരിക്കും...
ഒരു മികച്ച കലാകാരന്‍ എന്നും മികച്ച മനുഷ്യസ്‌നേഹിയായിരിയ്ക്കും.
അതിന്റെ ഉത്തമ ഉദഹാരണമാണ് നമ്മുടെ മമ്മുട്ടീ.












Click it and Unblock the Notifications