Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആധുനിക സഖാക്കള്‍' അറിയണം, ഇകെ നയനാരുടെ ഈ പിന്‍തലമുറക്കാരിയെ കുറിച്ച്... കുറിപ്പ്

കൊച്ചി: ഇതിന് മുമ്പ് ഇത്രയും രൂക്ഷമായ വെല്ലുവിളിയും ആരോപണങ്ങളും സിപിഎം അപൂര്‍വമായിട്ടേ നേരിട്ടിട്ടുണ്ടാകൂ. രാജ്യദ്രോഹം വരെ ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സംശയമുനയില്‍ നില്‍ക്കുക, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ മയക്കുമരുന്ന് കേസില്‍ അകപ്പെടുക, അതുവഴി മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിക്കുക....

അധികാരവും സൗകര്യവും ഉപയോഗിച്ച് സുഖലോലുപതയില്‍ ജീവിക്കുന്നവര്‍ ഒരു ഭാഗത്ത്. അതേസമയം, ആദര്‍ശം ഒരാളുടെ മുന്നിലും അടിയറവ് വയ്ക്കില്ലെന്ന നിലപാടുള്ള മാന്യതയുടെ വ്യക്തിത്വങ്ങള്‍ മറുവശത്ത്. ഒരു ഓര്‍മപ്പെടുത്തലാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്.... വായിക്കാം....

 അപജയത്തിന്റെ ഇരുളിലും

അപജയത്തിന്റെ ഇരുളിലും

ഇന്നു അറുപത്തേഴാം കേരള പിറവി ദിനം. പത്രതാളുകള്‍ മുഴുവന്‍ മയക്ക് മരുന്നിന്റെയും സ്വര്‍ണ്ണ കടത്തിന്റെയും വാര്‍ത്തകള്‍ കൊണ്ടു നിറയുകയാണ്. തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിയുടെ ഈ അപജയത്തിന്റെ ഇരുളിലും, ചില ചെറിയ വെളിച്ചങ്ങള്‍ നമുക്ക് ആശ്വാസം പകരുന്നതാണ്.

ധന്യയെ അറിയില്ലേ...

ധന്യയെ അറിയില്ലേ...

കഴിഞ്ഞ ദിവസം ഞാന്‍ പങ്കെടുത്ത ഒരു വിവാഹ ചടങ്ങില്‍ വെച്ച് ധന്യയെ കണ്ടിരുന്നു. ഇകെ നയനാരുടെ രണ്ടാമത്തെ മകന്‍ വിനോദിന്റെ ഭാര്യയാണ് ധന്യ. ഒരു സാധാരണ സ്‌കൂള്‍ റ്റീച്ചറാണ്, എര്‍ണാകുളത്ത് താമസം. ഇടത് പക്ഷം ഭരിക്കുമ്പോള്‍ അവര്‍ക്ക് കിട്ടാത്ത അനുകൂല്യം മറ്റാര്‍ക്ക് ലഭിക്കും എന്നൊരുപക്ഷേ നിങ്ങള്‍ ചിന്തിച്ചേക്കാം... എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

ഒരു വര്‍ഷം മുന്‍പ്

ഒരു വര്‍ഷം മുന്‍പ്

ഒരു വര്‍ഷം മുന്‍പ് ധന്യയ്ക്ക് ജോലിയില്‍ സ്ഥലം മാറ്റം വന്നു. കണ്ണൂരിലേക്ക്. ശുപാര്‍ശക്കായ് ആരുടെയും കാലുപിടിക്കാത്ത അവര്‍, ഇവിടെ നിന്നും പോയിവരാനുള്ള ബുദ്ധിമുട്ടുകാരണം കുറെ നാള്‍ ലീവെടുത്തു വീട്ടിലിരുന്നു.. വരുമാന പ്രതിസന്ധി കാരണം പിന്നീട് കണ്ണൂരില്‍ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയായി.

പുലര്‍ച്ചേ 2.30ന്

പുലര്‍ച്ചേ 2.30ന്

പുലര്‍ച്ചേ 2.30ന് എഴുന്നേറ്റ് 4 മണിക്കുള്ള ട്രെയിനില്‍ എര്‍ണാകുളത്ത് നിന്നും കണ്ണുരിലേക്ക്. അവിടെ അഞ്ചു ദിവസം ഹോസ്റ്റലില്‍ തങ്ങും. വെള്ളിയാഴ്ച വൈകുന്നേരം തിരിച്ച് എര്‍ണാകുളത്തേക്ക്. മാസങ്ങള്‍ക്കിപ്പുറവും അത് ഇന്നും തുടരുന്നു..

നേതാക്കളുടെ മക്കള്‍

നേതാക്കളുടെ മക്കള്‍

ഇത് പറയാന്‍ കാരണമുണ്ട്. നേതാക്കളുടെ മക്കള്‍ അനധികൃത മാര്‍ഗ്ഗത്തിലൂടെ കോടികള്‍ കൊയ്യുമ്പോഴാണ്, മറുവശത്ത് ആദര്‍ശത്തിന്റെ പേരില്‍ ഒരു ചെറു ശുപാര്‍ശക്കു പോലും ആരുടെയും പിന്നാലെ പോകാതെ മറ്റു ചിലര്‍ മാതൃകയാകുന്നത്. ആ ഗണത്തില്‍പ്പെടുന്നവരില്‍ ഒരാളാണ് സാക്ഷാല്‍ ഇകെ നയനാരുടെ ഈ പിന്‍തലമുറക്കാരി.

 യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്

ഇവരില്‍ ആരാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക. ഐ ഫോണും ആപ്പിള്‍ വാച്ചും ധരിക്കുന്ന ആധുനിക സഖാക്കളോടു ഒരു വാക്ക്.... നിങ്ങള്‍ക്കിടയില്‍ ഇങ്ങിനെയും ചിലര്‍ ജീവിച്ചിരിപ്പുണ്ട് സുഹ്രുര്‍ത്തുക്കളെ. കഷ്ടപ്പാടിലും ആദര്‍ശം കൈവിടാത്ത, ആധുനിക തലമുറയിലെ അക്കൂട്ടര്‍ക്ക് എന്റെ നല്ല നമസ്‌കാരം- ആലപ്പി അഷറഫ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+