'ഉമ്മൻ ചാണ്ടിയെ മൂക്കിൽ വലിച്ചു കയറ്റുമെന്ന്; ആരാ ഉവ്വേ ഇയാൾ?' പിസി ജോർജിനെതിരെ ആലപ്പി അഷ്‌റഫ്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫ് പ്രവേശനം എന്ന ലക്ഷ്യം പാളിപ്പോയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വാളെടുത്തിരിക്കുകയാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. പ്രധാനമായും ഉമ്മന്‍ ചാണ്ടിയാണ് പിസി ജോര്‍ജിന്റെ ഉന്നം.
ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് രാത്രി അരുതാത്ത സാഹചര്യത്തില്‍ കണ്ടെന്നാണ് പിസി ജോര്‍ജ് വെളിപ്പെടുത്തിയത്. ഉമ്മന്‍ചാണ്ടിക്കെതിരെ തിരിഞ്ഞ പിസി ജോര്‍ജിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

''ആരാ ഉവ്വേ ഇയാൾ?''
ആലപ്പി അഷ്റഫിന്റെ കുറിപ്പ് വായിക്കാം: '' പിസി ജോർജിനെ എതിർത്താൽ അവനെ നിലംപരിശാക്കും.. അതിനാൽ പിസിയോട് പലർക്കും ഏറ്റുമുട്ടാൻ ഭയം. പക്ഷേ , നിങ്ങടെ ഇന്നത്തെ പ്രസ്ഥാവനക്ക് മറുപടി ഞാൻ പറഞ്ഞോട്ടെ.. നിങ്ങൾ ഇന്നു പറഞ്ഞു " ഉമ്മൻ ചാണ്ടിക്കുള്ളത് പത്രമ്മേളനത്തിൽ പറയുമെന്നു പോലും.... ". ഹ...ഹ.... ഉമ്മൻ ചാണ്ടിയെ പത്രസമ്മേളനം നടത്തി മൂക്കിൽ വലിച്ചു കയറ്റുമെന്ന് പിസി. ആരാ ഉവ്വേ ഇയാൾ?

പിസിയെ OLX ന് പോലും വേണ്ട
തോക്കെടുത്ത് ദാ ഇപ്പോൾ വെടി വെക്കുമോ? ആരു വിളിച്ചാലും കൂടെ വരാമെന്നു് പറയുന്ന പിസിയെ OLX ന് പോലും വേണ്ട എന്നതാണ് സത്യം. ഇയാളുടെ ഭാഷയിൽ ഇസ്ലാംമത വിശ്വാസിയായ ഞാനൊരു പക്ഷേ ജിഹാദിയായിരിക്കും. ഞാനത് മൈൻഡ് ചെയ്യുന്നില്ല. ഇയാൾ പോയി പണിനോക്കട്ടെ. കാരണം മുസ്ലിങ്ങളെല്ലാം ജിഹാതികളെന്നു ഇന്നും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്ന ആളാണ് പിസി.

വോട്ടർമാർ കൃത്യമായ് മറുപടി നല്കും
അതിന് പൂഞ്ഞാറിലെ നല്ലവരായ മതവർഗ ചിന്തയില്ലത്ത വോട്ടറന്മാർ കൃത്യമായ് മറുപടി നല്കും. ആരെയും എന്തും പറയാമെന്ന ഒരു രാഷ്ട്രീയ സംസ്കാരം. പ്രസ്ഥാനത്തിന് വേണ്ടി ത്യാഗം സഹിച്ച ,സത്യം വിളിച്ചു പറഞ്ഞ ഗൗരിയമ്മയെ "കിളവിക്ക് വട്ടാണ് ". എന്ന് പറഞ്ഞു അപമാനിച്ചു. വിജയിപ്പിച്ചു വിട്ട വോട്ടറന്മാരുടെ നേരെ തോക്കെടുത്തു വെടിവെച്ച് കൊല്ലാൻ ഒരു ശ്രമംനടത്തി. ജഗതി ശ്രീകുമാറിൻ്റെ മകൾ സ്വന്തം പിതാവിനെ കാണാൻ വന്നപ്പോൾ അപമാനിച്ചയച്ചു.

ഇന്നും മറുപടി പറയാത്ത പിസി
ഒപ്പം"എൻ്റെ പിതൃത്വം നിഷേധിക്കാൻ ഇയാൾ ആരാണ് " എന്ന് ആ പെൺകുട്ടിയുടെ ചോദ്യത്തിന് മുൻമ്പിൽ ഇന്നും മറുപടി പറയാത്ത പിസി. ആക്രമിക്കപ്പെട്ട നിസ്സഹായയായ നടിയെ "അഴിഞ്ഞാട്ടക്കാരി "എന്നു വിളിച്ച് വേദനിപ്പിച്ച പിസി. ഭക്ഷണം താമസിച്ചതിന് ജീവിക്കാനായ് എച്ചിൽ പാത്രം കഴുകി ജീവിക്കാൻ വന്നവൻ്റെ ചെവിക്കുറ്റി അടിച്ചു തകർത്ത് മാതൃക കാട്ടിയ പിസി. ഈ ഭീകരദേഹമാണ് ഇനി ഉമ്മൻചാണ്ടിയെ ഒണ്ടാക്കാൻ പോണത്.

''വിരട്ടാമെന്ന് കരുതല്ലേ മോനേ''
ഒരു ഗതിയും പരഗതിയും പോലും കിട്ടാത്ത പിസി . ജനപക്ഷം അല്ല ഇങ്ങേര് സാത്താൻ പക്ഷമാണ്. ജനങ്ങളുടെ എതിർപക്ഷം. പിസി ജോർജ് ഈ വക ഓലപാമ്പൊക്കെ കാട്ടി ഇനി ഉമ്മൻ ചാണ്ടിയെന്ന മഹാനായ നേതാവിനെ വിരട്ടാമെന്ന് കരുതല്ലേ മോനേ. പൂഞ്ഞാറിലെ ജനങ്ങളെ ഈ വക തട്ടിപ്പുകാട്ടി ഇനിയും വഞ്ചിക്കാമെന്നും കരുതേണ്ട. യുഡിഎഫിൻ്റെ ചുമരിൽ ചാരി ഓസിനങ്ങ് ജയിക്കാൻ കഴിയാത്തതിൻ്റെ നീറ്റലാണ് താങ്കൾക്കെന്നറിയാം.

വിട്ടുകളി ഇത് വേറെ ലവലാണ്
താങ്കളാരന്ന് മലയാളികൾക്കറിയാം. പിസി ജോർജ് എന്നാൽ Press Conference ജോർജ് എന്നാണല്ലോ ഇന്നത്തെ അർത്ഥം. ഒന്നുകൂടി ഓർമ്മിപ്പിച്ചു കൊണ്ടു നിർത്തുന്നു .കളി ഇനി ഉമ്മൻ ചാണ്ടിയോട് വേണ്ടാ മോനെ ദിനേശാ. വിട്ടുകളി ഇത് വേറെ ലവലാണ്. "കേരള ജനതയുടെ തകർക്കുവാനാവാത്ത വിശ്വാസം.. " അതാണ് ഉമ്മൻചാണ്ടി''.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications