കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതമൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചു', വിമർശിച്ച് ആലപ്പി അഷ്റഫ്

Google Oneindia Malayalam News

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരത്തെ കഴിഞ്ഞ ദിവസമാണ് തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. നസർ മുഹമ്മദ് ആണ് കൊല്ലപ്പെട്ടത്. ഒരു കലാകാരനെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട് കേരളത്തിലെ സാംസ്ക്കാരിക നായകന്മാർ പ്രതികരിക്കാത്തത് എന്താണെന്ന് ചോദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ഇവർ മതമൌലിക വാദികളെ ഭയന്നിരിക്കുകയാണ് എന്ന് ആലപ്പി അഷ്റഫ് കുറ്റപ്പെടുത്തി.

ആലപ്പി അഷ്റഫിന്റെ പ്രതികരണം : ''അഭിനയത്തിലൂടെ ചിരിപ്പിച്ചതിന് വധശിക്ഷ. പ്രമുഖ അഫ്‌ഗാനിസ്ഥാൻ ഹാസ്യനടൻ നാസർ മുഹമ്മദ് ജിയുടെ അതിക്രൂരമായ കൊലപാതകത്തിൽ ലോകം മുഴുവൻ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ, ഈ അരുംകൊലയിൽ പ്രതിഷേധിക്കുമെന്ന് നാം കരുതിയിരുന്ന നമ്മുടെ സാംസ്കാരിക നായകൻന്മാരാരും ഇതിനിയും കണ്ട മട്ടില്ല. എന്താണ് ഇവർക്ക് ഇനിയും മിണ്ടാട്ടമില്ലാത്തത്....? ശരിയാണ് മത മൗലികവാദികളെ ഭയന്ന് വായിൽ ഒരു പഴവും തിരുകി മാളത്തിൽ ഒളിച്ചുകളഞ്ഞതാകാം ഇക്കൂട്ടർ. ലജ്ജാകരം...''

45

നടൻ ഹരീഷ് പേരടി, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരും നസർ മുഹമ്മദിന്റെ കൊലപാതകത്തിൽ കേരളത്തിലെ സാംസ്ക്കാരിക നായകർ പ്രതികരിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഹരീഷ് പേരടിയുടെ പ്രതികരണം: '' ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി..ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ... ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു... പ്രതികരിക്കു സാസംകാരിക കേരളമേ... ഇങ്ങിനെ വൺസൈഡ് മനുഷ്യ സ്നേഹികളായി മനുഷ്യ സ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു... ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ "ഇച്ചിരി ഉളുപ്പ്"ബാക്കിയുണ്ടെങ്കിൽ മാത്രം....''

ജോയ് മാത്യുവിന്റെ പ്രതികരണം: '' ഖാസാ സ്വാൻ എന്ന നാസർ മുഹമ്മദ്
എന്ന ഇറാനിയൻ നടൻ താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നതും പോരാഞ്ഞു മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് ! കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം - ഇജ്‌ജാതി നായ്ക്കളുടെ കൂടെ ചേരുവനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം!''

Recommended Video

cmsvideo
Karnataka and Tamilnadu restricts people from Kerala

ഖാസ എന്ന് അറിയപ്പെടുന്ന പ്രമുഖ ഹാസ്യതാരം നസര്‍ മുഹമ്മദിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ട് പോയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. നസര്‍ മുഹമ്മദിനെ കൊലപ്പെടുത്തിയത് താലിബാന്‍ തീവ്രവാദികള്‍ ആണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. മരത്തില്‍ കെട്ടിയിട്ട് കഴുത്ത് അറുത്താന്‍ നസര്‍ മുഹമ്മദിനെ തീവ്രവാദികള്‍ കൊന്നുകളഞ്ഞത്.

English summary
Director Alleppy Ashraf against the people who not react to the murder of Afgan comedian Nazar Mohammad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X