കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിമാരെ ആവശ്യപ്പെട്ട് ഫോൺകോൾ തട്ടിപ്പ്: പരാതി നൽകി അൽഫോൻസ് പുത്രൻ, നമ്പറുകൾ പുറത്ത്!!

Google Oneindia Malayalam News

കൊച്ചി: ഫോൺ തട്ടിപ്പിൽ പരാതിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. തന്റെ പേരിൽ ഫോൺ വിളിച്ച് തട്ടിപ്പിന് ശ്രമിക്കുന്നുവെന്നാണ് അൽഫോൻസ് പുത്രൻ ആരോപിക്കുന്നത്. രണ്ട് മൊബൈൽ നമ്പറുകളിൽ നിന്നായി അൽഫോൻസ് പുത്രൻ ആണെന്ന വ്യാജേന നടിമാരെയും മറ്റ് സ്ത്രീകളെയും വിളിക്കുന്നുവെന്നും കാണിച്ചാണ് പരാതി നൽകിയിട്ടുള്ളത്. ആരും ഫോൺ വഴിയുള്ള തട്ടിപ്പിന് ഇരയാകരുതെന്ന് മുന്നറിയിപ്പുമായി അൽഫോൻസ് പുത്രന്റെ ഫേസ്ബുക്ക് പോസ്റ്റും പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവത്തെക്കുറിച്ച് കൂടുതൽ പേർ അറിയുന്നത്. നടിമാരെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫോൺകോളുകൾ എത്തിയിരുന്നത്.

'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി'ചങ്ങാതിമാരെ, വെറും രൂപ ഭദ്രതാ വാദക്കാർ ആകരുത്'; വിമർശകരുടെ വായടിപ്പിച്ച് തോമസ് ഐസകിന്റെ മറുപടി

ഫോൺ കോൾ ലഭിക്കുന്ന രണ്ട് മൊബൈൽ നമ്പറുകളും അൽഫോൻസ് പുത്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. 9746066514, 976687661 എന്നീ നമ്പറുകളാണ് പോസ്റ്റിൽ പരാമർശിച്ചിട്ടുള്ളത്. താൻ ഈ നമ്പറിലേക്ക് വിളിച്ചപ്പോഴും അൽഫോൻസ് പുത്രനാണെന്നാണ് പറഞ്ഞതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. ഇതോടെ സംഭവത്തിൽ പോലീസിൽ പരാതി നൽകിയതായും അൽഫോൻസ് പുത്രൻ വ്യക്തമാക്കി.

premam-director-alphonse-p

സമാനമായ ഫോൺകോളുകൾ ലഭിച്ചാൽ ജാഗ്രതയോടെയിരിക്കാനും അൽഫോൻസ് പുത്രൻ ആവശ്യപ്പെടുന്നുണ്ട്. നിങ്ങളെ വിഡ്ഢിയാക്കാൻ അനുവദിക്കരുതെന്നും ഇത്തരത്തിലുള്ള ഫോൺ കോൾ ലഭിക്കുന്ന സാഹചര്യത്തിൽ ഫോട്ടോ, ഫോൺ നമ്പർ, വ്യക്തിഗത വിവരങ്ങൾ എന്നിവ കൈമാറരുതെന്നും പോസ്റ്റിൽ പറയുന്നു. നിങ്ങളെ വിഡ്ഢിയാക്കാൻ അയാളെ അനുവദിക്കരുത്. ഇതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കണെമന്നും പോസ്റ്റിൽ അൽഫോൻസ് പുത്രൻ പറയുന്നു.

മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മാതാവ് തിരഞ്ഞെടുപ്പ് ഗോദയില്‍; മധുരരാജ പോലെ കോണ്‍ഗ്രസിന് നെല്‍സണ്‍

 ജി 20 ഉച്ചകോടി: ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്ന് നരേന്ദ്ര മോദി ജി 20 ഉച്ചകോടി: ഒന്നിച്ചുള്ള പോരാട്ടം മഹാമാരിയെ വേഗത്തിൽ മറികടക്കാൻ സഹായിക്കുമെന്ന് നരേന്ദ്ര മോദി

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘനം; 969 പേര്‍ക്കെതിരെ കേസ്, 368 പേര്‍ അറസ്റ്റിലായികൊവിഡ് നിയന്ത്രണങ്ങള്‍ ലംഘനം; 969 പേര്‍ക്കെതിരെ കേസ്, 368 പേര്‍ അറസ്റ്റിലായി

English summary
Director Alphons Puthren gave warning on Phone call fraud, Complaint registers in police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X