ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? സിനിമാ ഷൂട്ടിംഗിന് അനുമതി ഇല്ലാത്തതിനെതിരെ അൽഫോൺസ് പുത്രൻ
കൊച്ചി: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ സിനിമാ ഷൂട്ടിംഗുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. അതില്‍ പ്രതിഷേധം ഉയര്‍ത്തിയിരിക്കുകയാണ് സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍. സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കാതെ എങ്ങനെയാണ് തങ്ങള്‍ ജീവിച്ച് പോവുക എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നത്.

പാല്‍ വില്‍ക്കുന്നവര്‍ക്കും ഭക്ഷണം നല്‍കുന്നവര്‍ക്കും ജോലി ചെയ്യാമെങ്കില്‍ എന്തുകൊണ്ട് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു. തങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കുമെന്നും എങ്ങനെ പാല് വാങ്ങുമെന്നും കുട്ടികളെ എങ്ങനെ പഠിപ്പിക്കും എന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു. തങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു പെന്‍സില്‍ ബോക്‌സ് എങ്ങനെ വാങ്ങുമെന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിച്ചു.
തിയറ്ററുകളില്‍ സിനിമ കാണുന്നത് പോലെ അല്ല സിനിമ ചിത്രീകരിക്കുന്നത്. ഒരു ക്ലോസ് അപ് ഷോട്ടോ അല്ലെങ്കില്‍ വൈഡ് ഷോട്ടോ എടുക്കണം എങ്കില്‍ പോലും രണ്ട് മീറ്റര്‍ മാറി നില്‍ക്കണം. അങ്ങനെ വരുമ്പോള്‍ സിനിമാ ഷൂട്ടിംഗിന് അനുവദിക്കാത്തതിന് എന്ത് യുക്തിയാണ് പറയാനുളളതെന്നും അതിനുളള പരിഹാരം പറയൂ എന്നുമാണ് അല്‍ഫോണ്‍സ് പുത്രന്‍ ആവശ്യപ്പെടുന്നത്. നാളെ മുതല്‍ സംസ്ഥാനം അണ്‍ലോക്കിലേക്ക് കടക്കുകയാണ്.












Click it and Unblock the Notifications