കുഞ്ഞിനെ നോക്കാന്‍ അമ്മമാര്‍ക്ക് ആറു വര്‍ഷം അവധി കൊടുക്കണം; സുപ്രീംകോടതിയോട് അല്‍ഫോണ്‍സ് പുത്രന്
കൊച്ചി: കുഞ്ഞുങ്ങളെ നോക്കാനായി അമ്മമാര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കണം എന്ന ആവശ്യവുമായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ സുപ്രീംകോടതിയോടാണ് അല്‍ഫോണ്‍സ് പുത്രന്റെ അഭ്യര്‍ഥന. ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ് എന്നും ശരിയായ അമ്മയുണ്ടെങ്കില് ഓരോ കുടുംബവും പുഞ്ചിരിക്കും എന്നുമാണ് അല്‍ഫോണ്‍സ് പുത്രന് പറയുന്നത്.
എന്നാല്‍ കുഞ്ഞിനെ നോക്കുന്നത് അച്ഛന്മാര്ക്കും ബാധകമാണ് എന്നും അച്ഛന്മാര്ക്കും അവധി കൊടുക്കണം എന്നും പറഞ്ഞ് ചിലര്‍ കമന്റുമായി രംഗത്തെത്തി. അതും ശരിയാണ് എന്നായിരുന്നു ഇതിന് അല്‍ഫോണ്‍സ് പുത്രന് നല്കിയ മറുപടി. എന്നാല്‍ പിന്നീട് അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് ഈ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു:

'സുപ്രീം കോടതിയോട് ഒരു അഭ്യര്‍ത്ഥന... അമ്മയാകുന്ന എല്ലാ സ്ത്രീകള്‍ക്കും കുഞ്ഞിന്‍െ ജനനത്തിന് ശേഷം അവരെ പരിപാലിക്കാന്‍ 6 വര്‍ഷത്തേക്ക് നിര്‍ബന്ധിത അവധി നല്‍കണം എന്ന് ഞാന്‍ കരുതുന്നു. ആ സമയത്ത് അമ്മയ്ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന ആവശ്യങ്ങളും എത്തിക്കുക എന്നത് സര്‍ക്കാരുകളുടെ കടമയാണ്. ഒരു പക്ഷേ ആ അമ്മ ഒരു നല്ല ജോലിക്കാരി അല്ലെങ്കില്‍ പണം സമ്പാദിക്കാന്‍ കഴിവുള്ള ഒരു നല്ല ബിസിനസുകാരിയായിരിക്കാം.

അതിനാല്‍ ദയവായി കോടതി വെക്കേഷനോ അവധിയോ അവര്‍ക്ക് ( അമ്മമാര്‍ക്ക് ) നല്‍കുന്നത് നന്നായിരിക്കും. ആറ് വര്‍ഷത്തെ അവധി എന്ന് പറയുന്നത് ഏതൊരു രാജ്യത്തിന്റെയും ഭാവിയായ തന്റെ കുഞ്ഞിനെ നോക്കാന്‍ വേണ്ടിയാണ്. കാരണം അമ്മയുടെ ചൂടിന് പകരമാകാന്‍ മറ്റാര്‍ക്കും സാധിക്കില്ല. അതിനാല്‍ ഔദ്യോഗികമായി അവധി നല്കിയാല് അത് രാജ്യത്തിന് ഏറെ ഗുണം ചെയ്യും.

സുപ്രീംകോടതിയോ സര്‍ക്കാരോ ആശുപത്രികളോ മാധ്യമങ്ങളോ ജോലി ചെയ്യുന്ന രക്ഷിതാക്കളോ ഒന്നും കുട്ടികളെ നോക്കും എന്ന് ഞാന്‍ കരുതുന്നില്ല. അതിനാല്‍ എല്ലാ അമ്മമാര്‍ക്കും അതിനുള്ള സമയം നല്‍കുക. ഇന്ത്യന്‍ അമ്മമാര്‍ക്ക് അവധി കൊടുക്കേണ്ടതില്ലെന്ന് ബ്രിട്ടീഷുകാര്‍ ആഗ്രഹിച്ചിരുന്നില്ലായിരിക്കാം. എന്നാല്‍ ഇവിടെ ഇന്ത്യയില്‍ സൗകര്യങ്ങളോ സര്‍ക്കാരിന്റെയോ കോടതിയുടെയോ ആനുകൂല്യങ്ങളോ ഇല്ലാതെ തന്നെ എല്ലാ അമ്മമാരും രാജ്ഞികളാണ്.

അതിനാല്‍ ഇക്കാര്യം സുപ്രീം കോടതി പരിശോധിക്കേണ്ട സമയമാണിത്. ഒരു കുട്ടിക്ക് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ പ്രായമാണ് ആറ് വയസ് എന്ന് പറയുന്നത്. അതുവരെ ഈ കുട്ടികളെ ആരാണ് സഹായിക്കുക? കുട്ടികളെ സഹായിക്കാന്‍ ആരുമില്ല. കുട്ടികളെ സഹായിക്കാന്‍ മാതാപിതാക്കളും മറ്റ് ബന്ധുക്കളും ഉണ്ടെന്ന് സങ്കല്പ്പിക്കാന് ഇതൊരു ഫെയറി ടെയ്ല് കഥയല്ല.

യഥാര്‍ത്ഥ മാതാപിതാക്കളെ പോലെ മറ്റാരും കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുകയും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ചില വസ്തുതകള്‍ കയ്പേറിയതാണ്. ഓരോ സമൂഹവും കെട്ടിപ്പടുക്കുന്നത് ഒരു കുടുംബമാണ്, നല്ല അമ്മയുണ്ടെങ്കില് ഓരോ കുടുംബവും പുഞ്ചിരിക്കും. മതിയായ സമയമുണ്ടെങ്കില്‍ മാത്രമേ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കൂ.

ഇക്കാലത്ത് സമയവും പണവും തുല്യമാണ് എന്നാണ് കണക്കാക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ അമ്മമാരെ സഹായിക്കുക, കുട്ടികളെ സഹായിക്കുക, അതുവഴി രാജ്യത്തെ സഹായിക്കുക, ഇതായിരുന്നു അല്‍ഫോണ്‍സ് പുത്രന് പങ്കുവെച്ച കുറിപ്പ്. ഇതിന് താഴെയാണ് കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് അച്ഛനും അമ്മയ്ക്കും ഒരുപോലെ ഉത്തരവാദിത്തമുള്ളതാണ് എന്ന കമന്റുകള്‍ വന്നത്.
യാ...മക്കളെ... ഏതാ ലുക്ക്; മൊഞ്ചത്തി ലുക്കുമായി നിഖില വിമല്‍
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications