Get Updates
Get notified of breaking news, exclusive insights, and must-see stories!

'മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ'; വിമര്‍ശനവുമായി അലി അക്ബര്‍

കൊച്ചി: സൂപ്പര്‍ താരം ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന് നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ നല്‍കിയതിനെ തുടര്‍ന്ന് ചില ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്തെത്തുകയായിരുന്നു. സിനിമ മതവികാരത്തെ വ്രണപ്പെടുത്തിയേക്കുമെന്നാണ് വിമര്‍ശിക്കുന്നവര്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി സംവിധായകന്‍ നാദിര്‍ഷ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ബി ജെ പി നേതാവുമായ അലി അക്ബര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് അലി അക്ബറിന്റെ പരിഹാസം. 'ഈശോ നോട്ട് ഫ്രം ബൈബിള്‍ ഒരു സിനിമയുടെ പേരാണ്, മുഹമ്മദ് നോട്ട് ഫ്രം ഖുറാന്‍ എന്ന പേരിടാന്‍ ഇവര്‍ക്ക് ധൈര്യം വരുമോ' എന്ന് അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നു.

kerala

അതേസമയം, ചിത്രത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ഒന്നുമില്ലെന്നും സിനിമ ഇറങ്ങിയതിന് ശേഷം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍ നിങ്ങള്‍ പറയുന്ന ഏത് ശിക്ഷയ്ക്കും ഞാന്‍ തയ്യാറാണെന്നാണ് നാദിര്‍ഷ പറഞ്ഞു. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും നാദിര്‍ഷ പറയുന്നു.

ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം) അതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാത്രം മാറ്റും. അല്ലാതെ തല്‍ക്കാലം ' ഈശോ ' എന്ന ടൈറ്റിലും, കേശു ഈ വീടിന്റെ നാഥന്‍ എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് നാദിര്‍ഷ വ്യക്തമാക്കിയിരുന്നു.

നാദിര്‍ഷയ്ക്ക് പിന്നാലെ ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുനീശ് വാരനാടും രംഗത്തെത്തിയിരുന്നു. മനുഷ്യത്ത്വത്തിന്റേയും , മത സൗഹാര്‍ദ്ദത്തിന്റേയും ഉദാത്തമാതൃകകള്‍ തീര്‍ത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും സുനീഷ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലാണ് ചിത്രത്തിനെതിരെ പലയാളുകളും വിമര്‍ശനം ഉന്നയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+