കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിനീഷിനോട് മാപ്പ്; അധിക്ഷേപിച്ചിട്ടില്ലെന്ന് സംവിധായകന്‍, ഓണ്‍ലൈന്‍ ട്രന്‍റ്, തെറിവിളി രൂക്ഷം

Google Oneindia Malayalam News

പാലക്കാട്: നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം അധിക്ഷേപിച്ചെന്ന പരാതിയില്‍ വിശദീകരണവുമായി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍. പാലക്കാട് മെഡിക്കല്‍ കോളേജ് ഡേയ്ക്ക് അതിഥിയാത്തെിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് അനില്‍ രാധാകൃഷ്ണന്‍ പറഞ്ഞെന്നുള്ള ആരോപണം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചത്.

സംഭവത്തില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടേയും രാഷ്ട്രീയ നേതാക്കളും സാമൂഹിക-സാസ്കാരിക പ്രവര്‍ത്തകരും നടന് പിന്തുണയുമായെത്തി. ഇതോടെ സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍.

മാപ്പ്

മാപ്പ്

ഞാന്‍ കാരണം ബിനീഷ് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്ന് മാപ്പ് ചോദിക്കുന്നുവെന്ന് ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ വ്യക്തമാക്കി. കോളേജ് മാഗസില്‍ പ്രകാശനം ചെയ്യാന്‍ വേണ്ടിയാണ് തന്നെ പാലക്കാട് മെഡിക്കള്‍ കോളേജിലേക്ക് ക്ഷണിച്ചത്.

ചോദിച്ചിരുന്നു

ചോദിച്ചിരുന്നു

പരിപാടിയില്‍ പങ്കെടുക്കാന്‍ വേറെ ഏതെങ്കിലും താരങ്ങള്‍ ഉണ്ടോയെന്ന് തലേ ദിവസം തന്നെ കോളേജ് അധികൃതരോട് ഞാന്‍ ചോദിച്ചിരുന്നു. വേറെ ആരും ഇല്ലെന്നായിരുന്നു അവര്‍ നല്‍കിയ മറുപടി. ഒരാളുടെ ലൈം ലൈറ്റ് പങ്കുവെക്കാന്‍ ആഗ്രഹമില്ലാത്തതിനാലാണ് ഇത്തരമൊരു ചോദ്യം ചോദിച്ചതെന്നും സംവിധായകന്‍ വീശദീകരിക്കുന്നു.

ബിനീഷ് ബാസ്റ്റ്യനും

ബിനീഷ് ബാസ്റ്റ്യനും

എന്നാല്‍ പിറ്റേ ദിവസം രാവിലയോടെ ബിനീഷ് ബാസ്റ്റ്യനും കൂടി പരിപാടിക്ക് ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഞാന്‍ പരിപാടിക്ക് ഇല്ലെന്ന് വ്യക്തമാക്കി. ബിനീഷ് ആയത് കൊണ്ടല്ല അങ്ങനെ പറഞ്ഞതെന്നും അതിഥിയായ മറ്റൊരാള്‍ വരുന്നുണ്ടെങ്കില്‍ ഞാന്‍ പരിപാടിയില്‍ നിന്ന് ഒഴിവാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു.

മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന്

മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന്

പിന്നീട് ബിനീഷിന്‍റെ പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന് കോളേജ് ഭാരവാഹികള്‍ എന്നെ വിളിച്ച് അറിയിച്ചു. അവിടെ നടക്കുന്ന പരിപാടിക്കിടെ അപ്രതീക്ഷിതമായി ബിനീഷ് കയറി വരികയായിരുന്നു. ബിനീഷ് വന്ന് നിലത്തിരുന്നപ്പോള്‍ എല്ലാവരോടും ബിനീഷിന് കയ്യടിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു.

കസേരയില്‍ കയറിയിരിക്കാന്‍

കസേരയില്‍ കയറിയിരിക്കാന്‍

നിലത്തിരിക്കാതെ കസേരയില്‍ കയറിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കേട്ടില്ല. പിന്നീട് വളരെ പെട്ടെന്ന് തന്നെ ബിനീഷ് പോകുകയും ചെയ്തു. എന്നാല്‍ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഞാന്‍ വേദി വിട്ടത്. എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുതെന്നും സംവിധായകന്‍ പറഞ്ഞു.

ജാതീയമായി ചിന്തിക്കുന്നയാളല്ല

ജാതീയമായി ചിന്തിക്കുന്നയാളല്ല

ജാതീയമായി ചിന്തിക്കുന്നയാളല്ല ഞാന്‍. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. അങ്ങനെയുള്ള ആളെക്കുറിച്ച് ഞാന്‍ ഇത്തരത്തില്‍ സംസാരിക്കുമോ. എന്റെ സിനിമകളിൽ ചാൻസ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാൻ മുൻപേ പറഞ്ഞിട്ടുള്ളതുമാണ്.

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളയാള്‍

ജനങ്ങള്‍ക്ക് ഇഷ്ടമുള്ളയാള്‍

ജനങ്ങള്‍ക്ക് നല്ല ഇഷ്ടമുള്ള ആളാണ് ബിനീഷ്. സംഭവത്തില്‍ വിശദീകരണം തേടി ഫെഫ്ക പ്രതിനിധികള്‍ വിളിച്ചിരുന്നു. അവരോട് കാര്യങ്ങള്‍ കൃത്യമായി സംസാരിച്ചിട്ടുണ്ട്. അവര്‍ ഒരു കത്ത് അയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഞാന്‍ മറുപടി നല്‍കണം.

കോളേജ് ചെയര്‍മാനല്ല

കോളേജ് ചെയര്‍മാനല്ല

കോളേജ് ചെയര്‍മാനല്ല എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. അയാളോട് ഞാന്‍ സംസാരിച്ചിട്ടില്ല. കോളേജിലെ ഒരു ഫാക്വല്‍റ്റി, സ്റ്റുഡന്‍റ് എഡിറ്റര്‍ എഡിറ്റോറിയൽ ബോർഡിലെ രണ്ട് പേർ എന്നിവരാണ് എന്നെ ക്ഷണിച്ചത്. ജാതിയോ മതമോ പറഞ്ഞ് ആര്‍ക്കും ആരെയും അപമാനിക്കാന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ ട്രന്‍റാണ്

ഓണ്‍ലൈന്‍ ട്രന്‍റാണ്

ഇതിനകത്തൊരു പരിഹാരത്തിനാണെങ്കിലും ചര്‍ച്ചയക്ക് തയ്യാറാണ്. ഇതിപ്പോള്‍ ഒരു ഓണ്‍ലൈന്‍ ട്രന്‍റാണ്. ഒരു ദിവസം എന്തെങ്കിലും ഒരു ചര്‍ച്ച വരിക, അയാളെ തെറിവിളിക്കുക. ഇന്നലെ രാത്രി മുതല്‍ എനിക്ക് വന്ന തെറികള്‍ക്ക് ഒരു കണക്കുമില്ല. മാതാപിതാക്കളെ വരെ തെറിവിളിച്ചു.

 'മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം', എംഎല്‍എയുടെ കുറിപ്പ് 'മുഖ്യമന്ത്രിയുടെ ഇമേജ്‌ തകർത്ത്‌,മുന്നണിക്കുള്ളിലെ അഴകിയ രാവണനാകാനുള്ള ശ്രമം', എംഎല്‍എയുടെ കുറിപ്പ്

ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം!ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവം; കോളേജ് യൂണിയനെതിരെ വിടി ബൽറാം!

English summary
director anil radhakrishna menon on bineesh bastin controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X