കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം, രാഹുൽ മോനെ സോഷ്യൽ മീഡിയ ഹെഡ് ആക്കുക: അനിൽ തോമസ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വി സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അപ്പാടെ ഉലച്ചിരിക്കുകയാണ്. നേതൃമാറ്റം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലും അണികള്‍ക്കിടയിലും ശക്തമാകുന്നു. അതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ കാര്യമായ അഴിച്ച് പണി വേണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സംവിധായകനും ഫിലിം ചേംബര്‍ ഭാരവാഹിയുമായ അനില്‍ തോമസ്. ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് അനില്‍ തോമസ് അഭിപ്രായപ്പെടുന്നത്.

ചെന്നിത്തലയെ വെട്ടാന്‍ സതീശന്‍, ഒപ്പത്തിനിറങ്ങി സുധാകരനും, കോണ്‍ഗ്രസിലെ ഡിസിസികളും തെറിക്കുംചെന്നിത്തലയെ വെട്ടാന്‍ സതീശന്‍, ഒപ്പത്തിനിറങ്ങി സുധാകരനും, കോണ്‍ഗ്രസിലെ ഡിസിസികളും തെറിക്കും

അനിൽ തോമസിന്റെ വാക്കുകൾ: '' ഞാൻ ഷാഫി പറമ്പിലിനെ പ്രതിപക്ഷ നേതാവാക്കണം എന്ന് പറഞ്ഞത് കോൺഗ്രസ്സിൽ ഒരു അടിമുടി തലമുറമാറ്റാം അനിവാര്യമായതുകൊണ്ടാണ്. അപ്പോൾ പാർട്ടിയുടെ തലപ്പത്തും, ജില്ലാ നേതൃത്വത്തിലും എല്ലാം മാറ്റം വരണം. ഇപ്പോഴത്തെ ജംബോ കമ്മിറ്റി പിരിച്ചുവിട്ട് ഒന്നെന്നു തുടങ്ങണം. ഇപ്പോഴത്തെ തലമുറ മാറി മൂന്നാം തലമുറ വരണം. കാരണം അവർ ഭാവിലേക്ക് അധ്വാനിക്കും.

Congress

ഇപ്പോഴത്തെ നേതൃത്വം പറയുന്ന പോലെ സമയം എടുത്ത് പോരാ. കാരണം സമയം തീരെ ഇല്ല. ഈ വർഷം കൊറോണ കൊണ്ടുപോകും. പിന്നെ 2024ഇൽ പാർലമെന്റ് ഇലെക്ഷൻ. തുടർന്ന് ലോക്കൽ ബോഡി ഇലെക്ഷൻ പിന്നെ അസംബ്ലി തിരഞ്ഞെടുപ്പ്. 3 വർഷത്തിൽ 3സുപ്രധാന തിരഞ്ഞെടുപ്പുകൾ. പുതിയ ഒരു തലമുറ നേതൃത്വത്തിൽ വന്നാൽ അവർ അതിന് വേണ്ടി പണി എടുത്തോളും.

അസമില്‍ കോണ്‍ഗ്രസ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്, 14 സീറ്റില്‍ കളിച്ചത് ആ സഖ്യം, ബിജെപിയുടെ പ്ലാന്‍ ബിഅസമില്‍ കോണ്‍ഗ്രസ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്, 14 സീറ്റില്‍ കളിച്ചത് ആ സഖ്യം, ബിജെപിയുടെ പ്ലാന്‍ ബി

ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍ബിജെപി വന്‍ കുടുക്കിലേക്ക്... കുഴല്‍പണം കേസില്‍ നിര്‍ണായക മൊഴി; 25 ലക്ഷമല്ല, മൂന്നരക്കോടിയെന്ന് ധര്‍മരാജന്‍

ഷാഫിയും, ബൽറാമും, സി ആർ മഹേഷും, ജ്യോതികുമാറും, ശബരിനാഥനും, ജെ എസ് അഖിലും എല്ലാം ഇനി പാർട്ടിയെ നയിക്കട്ടെ. (എനിക്ക് അറിയാവുന്ന കുറച്ചു പേരുകൾ ) ഭാവിയിലേക്ക് നോക്കാൻ ഇല്ലാത്ത ഇപ്പോഴത്തെ നേതൃത്വം മാറുക. നിങളുടെ സേവനങ്ങൾക്ക് നന്ദി !കോൺഗ്രസ് പാർട്ടി നന്നാവണമെങ്കിൽ ഇതേ വഴിയുള്ളു. അടിക്കുറിപ്പ് : മേൽ പറഞ്ഞത് ഹൈകമാൻഡിനും ബാധകം. വേണുവേട്ടാ രാജസ്ഥാനിലെ രാജ്യസഭാ എംപി സ്ഥാനം തന്നെ ധാരാളം അല്ലെ. രാഹുൽ മോനെ സോഷ്യൽ മീഡിയ ഹെഡ് ആക്കുക'.

English summary
Director Anil Thomas asks Congress to Make Shafi Parambil the opposition leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X