Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഭാഗമാക്കി മാറ്റാൻ കഴിഞ്ഞു; ചെന്നിത്തലയ്ക്ക് ആശംസയുമായി അരുൺ ഗോപി

കൊച്ചി: പ്രതിപക്ഷ ധര്‍മം എന്നാല്‍ തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നില്‍ രമേശ് ചെന്നിത്തല വ്യത്യസ്തനാണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ക്രിയാത്മകമായ ഒരുപാട് ഇടപെടലുകള്‍ കൊണ്ട് രാഷ്ട്രീയ ഭൂപടത്തില്‍ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണങ്ങളായി അദേഹം ഉയര്‍ത്തിയ വിഷയങ്ങളും അവക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് മുന്‍പിലുണ്ടെന്നും അരുണ്‍ ഗോപി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

arun

പ്രിയങ്കരനായ രമേശ് ചെന്നിത്തല സര്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുന്നു. അഞ്ച് വര്‍ഷം ക്രിയാത്മകമായ ഇടപെടലുകള്‍ കൊണ്ട് തന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിക്കാന്‍ അദേഹത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രതിപക്ഷ ധര്‍മം എന്നാല്‍ തെരുവിലെ രൂക്ഷമായ സമരങ്ങള്‍ മാത്രമാണെന്ന് കരുതുന്ന പൊതുബോധത്തിന് മുന്നില്‍ രമേശ് ചെന്നിത്തല വ്യത്യസ്തനാണ്.

ക്രിയാത്മകമായ ഒരുപാട് ഇടപെടലുകള്‍ കൊണ്ട് രാഷ്ട്രീയ ഭൂപടത്തില്‍ പ്രതിപക്ഷ സംവിധാനത്തെ കരുത്തുള്ള ഒരു ഭാഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണങ്ങളായി അദേഹം ഉയര്‍ത്തിയ വിഷയങ്ങളും അവക്ക് ലഭിച്ച സ്വീകാര്യതയും നമുക്ക് മുന്‍പിലുണ്ട്. തിരക്കേറിയ പ്രതിപക്ഷ ഉത്തരവാദിത്തങ്ങള്‍ക്ക് നടുവിലും സമൂഹ നന്മയെ ലക്ഷ്യം വച്ച് നല്ല ഇടപെടലുകള്‍ നടത്താനും അദേഹം മറന്നില്ല. കോവിഡ് കാലത്ത് സ്വന്തം ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നും, പ്രളയ കാലത്ത് ഒരുപാട് സഹായങ്ങള്‍ എത്തിച്ചും നാടിനോടൊപ്പം നില്‍ക്കാന്‍ അദേഹം മുന്നിലുണ്ടായിരുന്നു. വലിയ മാധ്യമ ശ്രദ്ധ ആഗ്രഹിക്കാതെ അദ്ദേഹം മുന്‍കൈയെടുത്ത് നടത്തിയ പരിപാടി ആയിരുന്നു ബൈസൈക്കിള്‍ ചലഞ്ച്.

Recommended Video

cmsvideo
    Ramesh Chennithala Criticizes Thomas Isaac | Oneindia Malayalam

    ഈ ചലഞ്ചില്‍ പങ്കെടുക്കാനും രമേശ് സര്‍ നിര്‍ദേശിച്ച സ്‌കൂളില്‍ ഒരു പെണ്‍കുട്ടിക്ക് ഒരു സൈക്കിള്‍ സമ്മാനിക്കാന്‍ എനിക്കും കഴിഞ്ഞിട്ടുണ്ട്
    ഇങ്ങനെ സൈക്കിള്‍ കിട്ടിയ പെണ്‍കുട്ടികള്‍ ആലപ്പുഴയിലും പത്തനംതിട്ടയിലും എറണാകുളത്തും സന്തോഷത്തിന്റെ സൈക്കിള്‍ബെല്‍ മുഴക്കി പോകുന്നതോര്‍ക്കുമ്പോള്‍ രമേശ് ചെന്നിത്തലയോട് ആദരവ് കൂടുന്നു. വ്യക്തി ബന്ധം കൊണ്ട് ഏറെ അടുത്ത് നില്‍ക്കുന്ന പ്രിയപ്പെട്ട രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തു കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു സര്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+