കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധന വിലവർധന; നാട്ടിൽ സാധാരണക്കാരനും ജീവിക്കണം, രൂക്ഷപ്രതികരണവുമായി അരുൺ ഗോപി

  • By Aami Madhu
Google Oneindia Malayalam News

കൊച്ചി; ഇന്ധന വിലവർധനവിൽ രൂക്ഷ വിമർശനവുമായി സംവിധായകൻ അരുൺ ഗോപി. പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ സാധാരണക്കാർക്കും ജീവിക്കണമെന്ന് അരുൺ ഗോപി പറഞ്ഞു. ഇന്ധന വിലവർധനവിനെതിരെ പ്രതികരിച്ചതിന് രൂക്ഷമായ സൈബർ ആക്രമണമാണ് തനിക്ക് നേരെ നടക്കുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോൾ കൈയടിച്ചവർ ഇത്തവണ കേന്ദ്രത്തിനെതിരെ പറഞ്ഞപ്പോൾ തെറി വിളിക്കുന്നു... മറിച്ചും തിരിച്ചും മറിച്ചും തിരിച്ചും തെറി വിളിയും കൈയടിയും.എന്റെ അഭിപ്രായം നിങ്ങളുടെ ആരുടേയും കൈയടിക്കായി അല്ല,ഈ അസഹിഷ്ണുത എന്തിനാണ്? അരുൺ ഗോപി ചോദിച്ചു. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

petro-159327

നമ്മുടെ വരുമാനത്തിൽ നിന്നുള്ള ഒരു തുക ടാക്സ് ആയി കൈപ്പറ്റുന്ന ഒരു ഭരണസംവിധാനത്തിൽ ജീവിക്കുന്ന പൗരൻ എന്ന നിലയിൽ ഈ നാട്ടിലെ നമ്മുക്ക് നീതി അല്ല എന്ന് തോന്നുന്ന ഒരു കാര്യത്തിൽ അഭിപ്രായം പറയാനുള്ള അവകാശം ഇല്ലാ എന്നാണോ?? കഴിഞ്ഞ തവണ സംസ്ഥാനത്തിനെതിരെ പറഞ്ഞപ്പോൾ കൈയടിച്ചവർ ഇത്തവണ കേന്ദ്രത്തിനെതിരെ പറഞ്ഞപ്പോൾ തെറി വിളിക്കുന്നു... മറിച്ചും തിരിച്ചും മറിച്ചും തിരിച്ചും തെറി വിളിയും കൈയടിയും!!

എന്റെ അഭിപ്രായം നിങ്ങളുടെ ആരുടേയും കൈയടിക്കായി അല്ല!! ഈ അസഹിഷ്ണുത എന്തിനാണ്? ഒരു രാഷ്ട്രീയ പാർട്ടിയും ഈ നാട്ടിൽ അഴിമതി കാട്ടാതിരുന്നിട്ടില്ല.. എന്നിട്ടും സ്വന്തം പാർട്ടിക്കായുള്ള ന്യായികരണവുമായി അലമുറയിടുന്നവരെ നിങ്ങളോടു പറയാൻ ഒന്നുമാത്രം നിശബ്ദമാക്കാൻ ശബ്ദമുണ്ടാക്കുമ്പോൾ തരം താഴുന്നത് സ്വയമാണ്!!

രാഷ്ട്രത്തിനു വേണ്ടി ആകണം രാഷ്ട്രീയം!!പെട്രോളിന് വില കുറച്ചു കൂടിയാലും കറന്റ് ബില്ല് കൂടിയാലും ഒരുപക്ഷെ ഞാൻ തട്ടിയും മുട്ടിയുമൊക്കെ കഴിഞ്ഞു കൂടും...!! അതിനു വകയില്ലാത്തവർ ഈ നാട്ടിലുണ്ട് പെട്രോളിന് വില കൂടുമ്പോൾ സകലതിനും വില കൂടുന്ന നാട്ടിൽ അവർക്കും ജീവിക്കണം... ശബ്ദം അവർക്കായിക്കൂടി

മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!

പാലക്കാട് കുതിച്ചുയർന്ന് കൊവിഡ് രോഗികൾ; 260 പേർ ചികിത്സയിൽ !! ഇന്ന് 25 പേർക്ക് രോഗംപാലക്കാട് കുതിച്ചുയർന്ന് കൊവിഡ് രോഗികൾ; 260 പേർ ചികിത്സയിൽ !! ഇന്ന് 25 പേർക്ക് രോഗം

'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം'കമൽനാഥ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി വാഗ്ദാനം 100 കോടി'; ഗുരുതര ആരോപണം

English summary
Director Arun Gopi Slams Fuel price hike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X