എന്റെ ഈശോ, ഈ പാപികളോട് പൊറുത്താലും; ഈശോ വിവാദത്തിൽ അരുൺ ഗോപി, പിന്തുണച്ച് ഓർത്തഡോക്സ് ബിഷപ്പ്

കൊച്ചി: നാദിർഷ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ഈശോയുടെ പേരുമായി ബന്ധപ്പെട്ടുയർന്ന വിവാവദങ്ങളിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി. വിവാദത്തിൽ നാദിർഷായ്ക്ക് പിന്തുണയുമായി രംഗത്തെത്തിയ അരുൺ ഗോപി ഈ പാപികളോട് ഈശോ പൊറുക്കണമെന്ന രീതിയിലുള്ള കുറിപ്പോടെയാണ് സംവിധായകന്റെ പോസ്റ്റ്. സിനിമയെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

1


'എന്റെ ഈശോ, അങ്ങിതുവല്ലതും അറിയുന്നുണ്ടോ? ഈ പാപികളോട് പൊറുത്താലും അങ്ങയുടെ മഹത്വവും ശക്തിയും ഇവരറിയുന്നില്ലല്ലോ. അറിഞ്ഞിരുന്നേല്‍ അങ്ങയുടെ പേരിനായി ഈ ചേരിതിരിയല്‍ ഉണ്ടാകുമായിരുന്നില്ലല്ലോ,' എന്നാണ് അരുണ്‍ ഗോപി ഫേസ്ബുക്കിൽ കുറിച്ചത്. നാദിർഷാ സംവിധാനം ചെയ്ത സിനിമയ്ക്ക് ഈശോ എന്ന് പേരിട്ടത് ക്രൈസ്തവ സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് പല ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുള്ളത്.

2

ഈശോ സിനിമ വിവാദത്തിൽ സംവിധായകൻ നാദിർഷയ്ക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മിലിത്തിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തിയിട്ടുണ്ട്. എന്താണു ഈശോ എന്ന പേരു ഒരു സിനിമക്ക്‌ ഇട്ടാൽ കുഴപ്പം? മധ്യതിരുവിതാംകൂറിൽ ധാരാളം പേർക്ക്, എന്റെ ഒരു ബന്ധുവിനുൾപ്പടെ,‌ ഇങ്ങനെ പേരുണ്ടല്ലോ! ഇവരിലാരെയും നിരോധിക്കണം എന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ക്രിത്യാനികളിൽ ചിലർ മിശിഹായെ ഈശോ എന്ന് വിളിക്കുമ്പോൾ മറ്റു ചിലർ യേശു എന്നാണു വിളിക്കുന്നത്‌. ഈ പേരും മറ്റെങ്ങും വന്നുകൂടാ എന്നും വരുമോ എന്നും യൂഹാൻ മിലിത്തിയോസ് ഫേസ്ബുക്ക് പോസ്റ്റിൽ

3

മുന്‍ എംഎല്‍എ പിസി ജോര്‍ജ് സിനിമയ്ക്കെതിരെ വിദ്വേഷപരാമര്‍ശങ്ങളുന്നയിച്ചിരുന്നു. 'ഈശോ' എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പിസി ജോര്‍ജിന്റെ ഭീഷണി. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും പിസി ജോര്‍ജ് മുന്നറിയിപ്പ് നൽകിയിരുന്നു.

4

ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കെസിബിസിയും രംഗത്തെത്തിയിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തലത്തില്‍ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വര്‍ഗീയ വിദ്വേഷം വിതയ്ക്കാന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടല്‍ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെസിബിസി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്.

5


സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചര്‍ച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുക മാത്രമേ ചെയ്യൂ എന്നും ചര്‍ച്ചകള്‍ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സല്‍പ്പേരിന് കോട്ടം വരുത്തുമെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു. ഈശോ എന്ന ചിത്രത്തില്‍ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാല്‍ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നല്‍കാതിരുന്നാലും ത്രില്ലര്‍ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു.

6


സിനിമയുടെ പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾ രൂക്ഷമായെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്ന നിലപാടിലാണ് നാദിര്‍ഷ. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്ന് നാദിര്‍ഷ അറിയിച്ചിരുന്നു. നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു.

7


സിനിമ കണ്ടതിന് ശേഷം വേണം ചിത്രത്തെ കുറിച്ച് പ്രതികരിക്കാന്‍ എന്നായിരുന്നു ഈശോ സിനിമയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയ ജയസൂര്യയുടെ വാക്കുകൾ. കലാകാരന്മായാല്‍ മര്യാദ വേണം എന്ന പി സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിച്ചാണ് നടൻ ജയസൂര്യ രംഗത്തെത്തിയത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അതേ സമയം തന്നെ ഈശോ, കേശു ഈ വീടിന്റെ ഐശ്വര്യം, എന്നീ പേരുകൾ ഉള്ള സിനിമ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്നും ഇവ നിരോധിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

8

മലയാള സിനിമയിൽ ക്രൈസ്തവ വിരുദ്ധത ചിത്രീകരിക്കപ്പെടുന്നത് അപൂർവമല്ലെന്നും ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് ക്രിസ്തീയതയ്ക്ക് തികച്ചും വ്യാജമായ മറ്റൊരു ഭാഷ്യം നൽകുന്ന സിനിമകൾ പോലും ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു. മലയാള ചലച്ചിത്രമായ "പാപം ചെയ്യാത്തവർ കല്ലെറിയട്ടെ" എന്ന സിനിമ ഒരു ഉദാഹരണമാണെന്നും കെസിബിസി പറഞ്ഞു. ക്രൈസ്തവർ അമൂല്യമായ കരുതുന്ന പലതിനെയും വിലകുറഞ്ഞ തമാശകൾ സൃഷ്ടിക്കുന്നതിനായി പിച്ചിച്ചീന്തുന്ന രീതിയും സമീപകാലങ്ങളിലായി പതിവായി കാണപ്പെടുന്നുണ്ട്. അത്തരം പ്രവണതകൾ തികച്ചും പ്രതിഷേധാർഹവും ഒഴിവാക്കപ്പെടേണ്ടതുമാണെന്നും കെസിബിസി ചൂണ്ടിക്കാണിക്കുന്നു.

9

ഈശോ വിവാദത്തിൽ നാദിർഷയെ പിന്തുണച്ച് നടൻ ടിനി ടോമും രംഗത്തെത്തിയിട്ടുണ്ട്. താനൊരു ക്രിസ്ത്യന്‍ മതവിശ്വാസിയാണെന്നും എന്നാല്‍ അന്ധവിശ്വാസിയല്ലെന്നും അന്യമതസ്ഥരെ ശത്രുക്കളായല്ല താന്‍ കാണുന്നതെന്നുമായിരുന്നു ടിനി ടോമിന്റെ പ്രതികരണം. 'Jesus is my super star. ക്രിസ്തു എന്നെ സ്‌നേഹിക്കാന്‍ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത്. 12 ശിഷ്യന്മാരില്‍ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത്, ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ലെന്നും ടിനി ടോം മറുപടി നൽകിയിരുന്നു.ഞാന്‍ ക്രിസ്ത്യാനി ആയത് എന്റെ സ്വന്തം തെരഞ്ഞെടുപ്പ് അല്ലെന്നും അതു നിയോഗമാണെന്നും ടിനി ചൂണ്ടിക്കാണിക്കുന്നു. എന്നു കരുതി അന്യമതസ്ഥരെ ഞാന്‍ ശത്രുക്കളായ അല്ല സഹോദരങ്ങള്‍ ആയാണ് കാണുന്നതെന്നും താരം കൂട്ടിച്ചേർത്തു.നാർദിർഷായുടെ സിമ്പതി പിടിച്ചുപറ്റുന്നതിന് വേണ്ടിയാണ് ടിനിടോം ശ്രമിക്കുന്നതെന്നും ഇതിനിടെ വിമർശനമുയർന്നിരുന്നു. ഈശോ വിവാദം സഭയിൽ നേരിട്ട് ചോദ്യം ചെയ്യാൻ ധൈര്യപ്പെടുമോ എന്ന് ചോദ്യത്തിനുള്ള മറുപടിയായാണ് ടിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q