Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷരാഭ്യാസമുള്ള ഒരാൾക്കും ഈ വേദന കാണാതെ പോകാൻ കഴിയില്ല;പിഎസ്സി ഉദ്യോഗാർത്ഥി സമരത്തെ പിന്തുണച്ച് അരുണ്‍ ഗോപി

തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥനും നടത്തുന്ന നിരാഹാര സമരത്തെ പിന്തുണച്ച് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്ത്. ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചാണ് അരുണ്‍ ഗോപി പിന്തുണ അറിയിച്ചിരിക്കുന്നത്. പാവപ്പെട്ടവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചോര ചീന്തിയ സമരമുഖങ്ങളിലൂടെ കടന്നുവന്ന് കൊടിയുടെ നിറത്തില്‍ പോലും ചുവപ്പണിഞ്ഞ പ്രസ്ഥാനം ഭരണസിരാകേന്ദ്രങ്ങളുടെ നേതൃ സ്ഥാനത്തുള്ളപ്പോള്‍ കണ്ണീരുമായി ഒരു സമരമുഖങ്ങളെയും തെരുവില്‍ അലയാന്‍ വിടരുതായിരുന്നെന്ന് അരുണ്‍ ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. അരുണ്‍ ഗോപി പങക്ുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ...

arun

പാവപ്പെട്ടവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ചോര ചീന്തിയ സമരമുഖങ്ങളിലൂടെ കടന്നുവന്ന് കൊടിയുടെ നിറത്തില്‍ പോലും ചുവപ്പണിഞ്ഞ പ്രസ്ഥാനം ഭരണസിരാകേന്ദ്രങ്ങളുടെ നേതൃ സ്ഥാനത്തുള്ളപ്പോള്‍ കണ്ണീരുമായി ഒരു സമരമുഖങ്ങളെയും തെരുവില്‍ അലയാന്‍ വിടരുതായിരുന്നു...

രാപകലില്ലാതെ പഠിച്ചു നേടിയെടുത്ത അവരുടെ അവകാശത്തെ കാണാതെ പോകരുത്.. അക്ഷരാഭ്യാസമുള്ള ഒരാള്‍ക്കും ഈ വേദന കാണാതെ പോകാന്‍ കഴിയില്ല... തെരുവിലെ വേദനയ്ക്ക് ഒപ്പം നില്ക്കുന്ന എല്ലാര്ക്കും സ്‌നേഹം.. സമരമുഖത്തു നേതൃ സ്ഥാനത്തുള്ള പ്രിയ സുഹൃത്തുക്കള്‍ ഷാഫിക്കും ശബരിക്കും നന്ദി.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

അതേസമയം, പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ തുടരുന്ന സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിരാഹാര സമരവുമായി രംഗത്തെത്തിയത്. കേരളത്തില്‍ ബന്ധുനിയമനങ്ങളുടെയും പിന്‍വാതില്‍ നിയമനങ്ങളുടെയും വേലിയേറ്റ സമയമാണിതെന്നാണ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞത്. പിഎസ്സി പരീക്ഷ പാസായ ചെറുപ്പക്കാരെ ഒരു ബാധ്യതയായിട്ട് കാണുന്ന സര്‍ക്കാര്‍ തൊഴിലിന് വേണ്ടി പൊരുതുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയമിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+