കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

“മഫ്തയിട്ട പെണ്ണ്” അഭിപ്രായം പറഞ്ഞപ്പോൾ അസഹിഷ്ണുത.. ചുട്ടമറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ആരോപണങ്ങൾക്ക് മറുപടിയുമായി ആഷിഖ് അബു | Oneindia Malayalam

മീ ടു കാമ്പെയ്നുകള്‍ക്ക് കാരണം അമിത സ്വാതന്ത്ര്യമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ജമാഅത്ത് ഇസ്ലാമി കേരളയുടെ വനിതാ വിഭാഗം സെക്രട്ടറി പി റുക്സാന പറഞ്ഞത്. സ്ത്രീകള്‍ ലിബറല്‍ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഹിജാബ് ധരിക്കണമെന്നുമെല്ലാം റുക്സാന തന്‍റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ റുക്സാനയുടെ പ്രസ്താവനയ്ക്ക് സംവിധായകന്‍ ആഷിഖ് അബു ചുട്ട മറുപടിയുമായി രംഗത്തെത്തി. സ്ത്രീകളെല്ലാവരും കൂടി ചാക്കില്‍ കേറി ഒളിച്ചാല്‍ ഒക്കുമോയെന്നായിരുന്നു ആഷിഖിന്‍റെ മറുപടി.

അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍അന്ന് പുലര്‍ച്ചെ നടന്നത്.. ബാലുവിന്‍റെ അപകടത്തെ കുറിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

ഇതോടെ ആഷിഖിനെതിരെ സോഷ്യല്‍ മീഡിയയില്‍ മതമൗലികവാദികളുടെ ആക്രമം തുടങ്ങി. ആഷിഖ് അബുവിന് ഹിജാബ് ധരിച്ച സ്ത്രീകളുടെ അഭിപ്രായങ്ങളോട് അസഹിഷ്ണുതയാണെന്ന് ഇക്കൂട്ടര്‍ ആരോപിച്ചു. റുക്സാനയെ വിമര്‍ശിക്കുന്ന ആഷിഖ് എന്തുകൊണ്ടാണ് പികെ ശശിയുടെ വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും ഇക്കൂട്ടര്‍ പറഞ്ഞു. ഇതോടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആഷിഖ് അബു.

 റുക്സാനയുടെ പ്രസംഗം

റുക്സാനയുടെ പ്രസംഗം

ലിബറൽ ഇടങ്ങൾ എന്ന് നമ്മൾ വിളിച്ചു കൊണ്ടിരിക്കുന്ന മാധ്യമ, സിനിമ മേഖലയിൽ നിന്നാണ് മീ ടു ആരോപണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. പുറമെ അവർ കാണിച്ചിരുന്ന സ്വാതന്ത്ര്യം എല്ലാം പൊയ്മുഖം ആയിരുന്നുവോ എന്ന് സംശയം ഉയരുന്നു എന്നായിരുന്നു റുക്സാനയുടെ പ്രസംഗം.

ഹിജാബ് ധരിക്കണം

ഹിജാബ് ധരിക്കണം

പൊതുവ്യവഹാരത്തിൽ ഇരിക്കുമ്പോൾ സ്‌ത്രീ ഹിജാബ് ധരിക്കണമെന്നും ചില കാര്യങ്ങൾ സൂക്ഷ്മമായി പുലർത്തേണ്ടതുണ്ടെന്നും ഈ നിയമങ്ങൾ അരോചകമല്ല മറിച്ച് സുരക്ഷിതത്വമാണ് സ്ത്രീകൾക്ക് നൽകുന്നതെന്നും ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം നേതാവ്‌ പറയുന്നു. ലിബറൽ ഇടങ്ങൾ എന്ന് നാം വിശ്വസിച്ചിരുന്ന സ്വാതന്ത്രത്തിന്റെ വിഹാര കേന്ദ്രങ്ങൾ എന്ന് പറയപ്പെടുന്ന വിഹാര കേന്ദ്രങ്ങളിൽ നിന്നാണ് ‘മീ ടൂ ദീനരോദനങ്ങൾ' എല്ലാം വന്നു കൊണ്ടിരിക്കുന്നതെന്നും റുക്സാന പറഞ്ഞിരുന്നു.

ആഷിഖ് അബുവിന്‍റെ മറുപടി

ആഷിഖ് അബുവിന്‍റെ മറുപടി

ഇതിനെതിരെയാണ് ആഷിഖ് അബിു തുറന്നടിച്ചത്. ആഷിഖിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം-
"സ്ത്രീപുരുഷ സമത്വമുള്ള ലിബറൽ ഇടം"
എന്ന് നമ്മൾ കൊട്ടിഘോഷിച്ച സിനിമമേഖല.
- പണാധികാരവും, ആണധികാരവും, തൊഴിൽ ചൂഷണങ്ങളും ഇന്നും നിലനിൽക്കുന്ന മേഖലയാണ് സിനിമ. ലോകത്തെല്ലായിടത്തും അങ്ങനെതന്നെയാണ്. തൊഴിലാളി സംഘടനകളും മറ്റും കാലങ്ങളായി തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന് പണിയെടുത്തുകൊണ്ടിരിക്കുന്നു.

#Metoo

#Metoo

സിനിമയിൽ സ്ത്രീകൾ സംഘടിച്ചു തുടങ്ങിയത് മലയാളത്തിൽ മാത്രമാണ്. അതും സമീപകാലത്തു. "ലിബറൽ ഇടം" എന്ന വിശേഷണം തന്നെ യാഥാർത്ഥവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം. അവിടെ, വർഷങ്ങളായി പണിയെടുക്കുന്ന സ്ത്രീകൾ സ്വാതന്ത്ര്യം ആഗ്രഹിച്ചു ലോകത്തോട് പറഞ്ഞതാണ് #Metoo,

നിയമം വേണമെന്ന്

നിയമം വേണമെന്ന്

അതായത് മറ്റനേകം വേട്ടയാടപെട്ട സ്ത്രീകളെ പോലെ ഞങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട് എന്ന്. ഇനിയത് അവർ വകവെച്ചുതരില്ല എന്ന്. അവർ സാമൂഹ്യജീവിതത്തിൽ 'നിയമം' വേണമെന്ന് തന്നെയാണ് പറയുന്നത്.

അസഹിഷ്ണുത

അസഹിഷ്ണുത

- സ്വന്തം വീട്ടിൽ ആക്രമിക്കപെടുന്നവർ അത് പരസ്യമായി വെളിപ്പെടുത്തിയിട്ടും, ഹിജാബ് നിര്ബന്ധമല്ലാത്ത ' ഉത്തമകുടുംബ ' സങ്കല്പം പ്രചരിപ്പിക്കുന്നതിൽ തെറ്റില്ല.
"മഫ്തയിട്ട പെണ്ണ്" അഭിപ്രായം പറഞ്ഞപ്പോൾ അസഹിഷ്ണുത.

നോക്കിയില്ല

നോക്കിയില്ല

- 'ലിബറൽ ഇടം' എന്നൊക്കെ സിനിമാമേഖലയെ വിശേഷിപ്പിക്കുന്നതും, സ്ത്രീകളുടെ 'നിയമപരമല്ലാത്ത' കൊഞ്ചികുഴയൽ പോലുള്ള കാര്യങ്ങൾ വായിച്ചപ്പോൾ പറഞ്ഞയാൾ മഫ്തയാണോ, ഹിജാബാണോ ധരിച്ചതെന്നുനോക്കിയില്ല. വസ്ത്രത്തോടല്ല ആക്ഷേപം ഉന്നയിച്ചതും.

ഔദ്യോഗിക നിലപാട്

ഔദ്യോഗിക നിലപാട്

"പി കെ ശശിക്കെതിരെ പ്രതികരിച്ചില്ല. സെലെക്ടിവ് അഭിപ്രായപ്രകടനം നടത്തുന്നു"
- പി കെ ശശിയുടെ കാര്യത്തിൽ പാർട്ടി ഔദ്യോഗിക നിലപാട് പറയട്ടെ. നടപടിയോട് വിയോജിക്കാനും അനുഭാവി എന്ന നിലയിൽ പറ്റും. പി കെ ശശി പാർട്ടിക്ക് തലവേദന തന്നെയാണ്.

സെലക്ടീവ് ആരോപണം

സെലക്ടീവ് ആരോപണം

അത് നിയമവഴിക്ക് പോകേണ്ട കാര്യമാണ് എന്നാണ് അഭിപ്രായം. ഈ കാര്യത്തിൽ അഭിപ്രായം പറഞ്ഞാൽ മാത്രമേ മറ്റൊരു കാര്യത്തിൽ അഭിപ്രായം പറയാൻ യോഗ്യതയുള്ളു എന്ന വാദം സംഘപരിവാറുകാരും പറയാറുണ്ട്. 'സെലെക്ടിവ്' ആരോപണവും.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള'വിനാശകാലേ വിപരീത ബുദ്ധി'.. എസ്പി യതീഷ് ചന്ദ്രയെ കൊണ്ട് മാപ്പ് പറയിപ്പിക്കുമെന്ന് ശ്രീധരന്‍ പിള്ള

പെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെപെണ്‍കുട്ടികള്‍ മലപ്പുറത്ത് മാറി മാറി തങ്ങിയത് മൂന്ന് ടൂറിസ്റ്റ് ഹോമുകളില്‍! ചുരുളഴിച്ച് ഇങ്ങനെ

English summary
director ashiq abu facebook post getting viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X