എങ്ങനെയാണ് കനയ്യ രാജ്യദ്രോഹിയാകുന്നത്? ആ മനുഷ്യനെ കൊല്ലരുതെന്ന് ആഷിക് അബു
കൊച്ചി: ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനോടു കാണിച്ച അനീതിക്കെതിരെ നടക്കുന്ന പ്രതിഷേധം ദില്ലിയില്‍ ആളിക്കത്തുമ്പോള്‍ സംവിധായകന്‍ ആഷിക് അബു പ്രതികരിക്കുന്നു. കനയ്യ കുമാറിനെ അനുകൂലിച്ചാണ് ആഷിക് അബു ഫേസ്ബുക്ക് പോസ്റ്റിട്ടത്. കനയ്യ കുമാര്‍ എന്തു തെറ്റാണ് ചെയ്തതെന്ന് ആഷിക് ചോദിക്കുന്നു. ഒരു വാക്ക് പോലും രാജ്യത്തിനെതിരായി കനയ്യ കുമാര്‍ പറഞ്ഞിട്ടില്ല.
ഭരണഘടനയെ പൂര്‍ണമായി മാനിക്കുകയാണ് ആ ചെറുപ്പക്കാരന്‍ ചെയ്തത്. ബാബാ സാഹിബ് അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യവും നിയമ നിര്‍മാണവും അല്ല ഇപ്പോള്‍ നടക്കുന്നതെന്നാണ് കനയ്യ ചൂണ്ടിക്കാട്ടിയതെന്നും ആഷിക് വ്യക്തമാക്കുന്നു. എങ്ങനെയാണ് ആ ചെറുപ്പക്കാരന്‍ രാജ്യദ്രോഹിയാകുന്നത്? ബുദ്ധിയുള്ള ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം ഇല്ലാതാകുമ്പോള്‍ രാജ്യദ്രോഹിയാക്കി മുദ്രക്കുത്തി ഇല്ലാതാക്കാമെന്ന് ഭീരുക്കള്‍ വിചാരിക്കുന്നുവെന്നും ആഷിക് അബു പറയുന്നു.

എന്തു തെറ്റാണ് പറഞ്ഞത്?
കനയ്യ കുമാര്‍ എന്തു തെറ്റാണ് ചെയ്തതെന്ന് ആഷിക് ചോദിക്കുന്നു. ഒരു വാക്ക് പോലും രാജ്യത്തിനെതിരായി കനയ്യ കുമാര്‍ പറഞ്ഞിട്ടില്ലെന്നും ആഷിക് വ്യക്തമാക്കുന്നു.

ഭരണഘടനയെ മാനിക്കുന്നു
ഭരണഘടനയെ പൂര്‍ണമായി മാനിക്കുകയാണ് കനയ്യ ചെയ്തത്. ബാബാ സാഹിബ് അംബേദ്കര്‍ വിഭാവനം ചെയ്ത ജനാധിപത്യവും നിയമ നിര്‍മാണവും അല്ല ഇപ്പോള്‍ നടക്കുന്നതെന്നാണ് കനയ്യ ചൂണ്ടിക്കാട്ടിയത്.

രാജ്യദ്രോഹിയല്ല
ബുദ്ധിയുള്ള ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം ഇല്ലാതാകുമ്പോള്‍ രാജ്യദ്രോഹിയാക്കി മുദ്രക്കുത്തി ഇല്ലാതാക്കാമെന്ന് ഭീരുക്കള്‍ വിചാരിക്കുന്നു. എങ്ങനെയാണ് കനയ്യ രാജ്യദ്രോഹിയാകുന്നതെന്നും ആഷിക് ചോദിക്കുന്നു.

തീവ്രവാദം
അഫ്‌സല്‍ ഗുരുവിനെ മാത്രമല്ല എല്ലാ തീവ്രവാദത്തെയും ശക്തമായി എതിര്‍ക്കുന്നെന്നും വ്യക്തമാക്കുന്നു. നല്ല തെളിഞ്ഞ ബുദ്ധിയുള്ള ചെറുപ്പക്കാരന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അക്രമം അല്ലാതെ വേറെ മാര്‍ഗം ഇല്ലാതായിയെന്നും ആഷിക് പറയുന്നു.

മനുഷ്യനെ കൊല്ലരുത്
രാജ്യദ്രോഹിയായി മുദ്രക്കുത്തി കനയ്യയെ ഇല്ലാതാക്കരുതെന്നും ആഷിക് പറയുന്നു. അവരുടെ ചോദ്യങ്ങളെ അടിച്ചമര്‍ത്താമെന്ന് വിചാരിക്കരുത്. ഭരണചക്രം കയ്യാളുന്നവര്‍ പരീക്ഷിക്കുന്ന തന്ത്രം ഇതാണെന്നും ആഷിക് കുറിക്കുന്നു.
|
ചങ്കുറപ്പുള്ള കമ്മ്യൂണിസ്റ്റ്
കനയ്യ എന്ന ചങ്കുറപ്പും ആര്‍ജ്ജവവുമുള്ള കമ്മ്യൂണിസ്റ്റിനെ രാജ്യദ്രോഹിയായി മുദ്രക്കുത്തി തുടച്ചുനീക്കാനാണ് ശ്രമിക്കുന്നതെന്നും ആഷിക് അബു പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications