തലമുതിർന്ന നടനും നായിക നടിയും കൂറുമാറിയതിൽ അതിശയമില്ല: ആഞ്ഞടിച്ച് ആഷിഖ് അബുവും രമ്യാ നമ്പീശനും!!
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ സിദ്ധിഖും നടി ഭാമയും കൂറുമാറിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ആഷിഖ് അബുവും നടി രമ്യാ നമ്പീശനും. തലമുതിർന്ന നടനും നായികനടിയും കൂറുമാറിയതിൽ അതിശയമില്ല. നടന്ന ക്രൂരതക്ക് അനൂകൂല നിലപാട് സ്വീകരിക്കുന്നതിലൂടെ ധാർമികമായി ഇവരും കുറ്റകൃത്യങ്ങളുടെ അനൂകൂലികളായി മാറുകയാണ്. ഇനിയും അനുകൂലികൾ ഒളിഞ്ഞും തെളിഞ്ഞും അണിചേരും. നിയമസംവിധാനത്തെ, പൊതുജനങ്ങളെയൊക്കെ എല്ലാകാലത്തേക്കും കബളിപ്പിക്കാമെന്ന് ഇവർ കരുതുന്നു. ഈ കേസിന്റെ വിധിയെന്താണെങ്കിലും, അവസാന നിയമസംവിധാനങ്ങളുടെ വാതിലുകൾ അടയുന്നതുവരെ ഇരക്കൊപ്പം ഉണ്ടാകുമെന്നും ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ നടിയും സംവിധായികയുമായ രേവതിയും നടി റിമ കല്ലിങ്കലും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

"സത്യം വേദനിപ്പിക്കും, എന്നാൽ ചതി നമുക്കൊപ്പം പോരാടാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോൾ അതിയായ വേദന തോന്നുന്നു. കൂറുമാറി എതിരാകുന്ന ദൃക്സാക്ഷികളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. അതിജീവിക്കപ്പെട്ടവൾ അവരുടെ അടുപ്പമുള്ളവളാകുമ്പോൾ എങ്ങിനെയാണ് ചതിക്കാൻ തോന്നുന്നത്. ഈ പോരാട്ടം യാഥാർത്ഥ്യമാണ്, സത്യം ജയിക്കും. അതിജീവിച്ചവൾക്ക് വേണ്ടിയും എല്ലാ സ്ത്രീകൾക്ക് വേണ്ടിയും പോരാട്ടം തുടരും.. അവൾക്കൊപ്പം" രമ്യാ നമ്പീശൻ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications