Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്ക് മറുപടിയുമായി സംവിധായക ആയിഷ സുൽത്താന

തിരുവനന്തപുരം; ലക്ഷദ്വീപ് വിഷയത്തിൽ ചാനൽ ചർച്ചയിൽ നടത്തിയ പ്രതികരണത്തിൽ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നവർക്ക് മറുപടിയുമായി സംവിധായക ആയിഷ സുൽത്താന.ചാനൽ ചർച്ചയിൽ ബയോ വെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നുംഅല്ലാതെ രാജ്യത്തെയോ സർക്കാരിനേയോ അല്ലെന്നും ആയിഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആയിഷയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം

aishasulthana01-1594

"എൻ്റെ മദീന നിങ്ങളോട് യുദ്ധത്തിന് വന്നാലും നിങ്ങൾ നിങ്ങളുടെ മാതൃരാജ്യത്തോടൊപ്പം നിൽക്കണം എന്ന് പഠിപ്പിച്ചത് മുഹമ്മദ് നബി (സ) ഇത് ഇവിടെ പറയാനുള്ള കാരണം
എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു, അതിനു കാരണം ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ "ബയോവെപ്പൻ" എന്നൊരു വാക്ക് പ്രയോഗിച്ചതിൽ ആണ്... സത്യത്തിൽ ആ ചർച്ച കാണുന്ന എല്ലാവർക്കും അറിയാം ഞാൻ ആ വാക്ക് പ്രയോഗിച്ചത് പ്രഫൂൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണു... പ്രഫൂൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൻ പൊലെ എനിക്ക് തോന്നി...

അതിന് കാരണം ഒരു വർഷത്തോളമായി 0 കോവിഡ് ആയ ലക്ഷദ്വീപിൽ ഈ പ്രഫൂൽ പട്ടേലും, ആളുടെ കൂടെ വന്നവരിൽ നിന്നുമാണ് ആ വൈറസ് നാട്ടിൽ വ്യാപിച്ചത്... ഹോസ്പിറ്റൽ ഫെസിലിറ്റിസ്സ് ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങളുടെ മെഡിക്കൽ ഡയറക്ടർ പ്രഫൂൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്ടർറെ പോലും ഡീ പ്രമോട്ട് ചെയ്ത ഈ പ്രഫൂൽ പട്ടേലിനെ ഞാൻ ബയോവെപ്പൻ ആയി കമ്പൈർ ചെയ്തു..

17 പേരുടെ മരണത്തിനിടയാക്കിയ കാണ്‍പൂരിലെ അപകടം; ചിത്രങ്ങള്‍ കാണാം

അല്ലാതെ രാജ്യത്തെയോ ഗവർമെൻ്റ്നെയോ അല്ലാ...ചാനലിലെ ടെക്നിക്കൽ ഇഷ്യൂ കാരണം പരസ്പരം പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കുറവ് അവിടെ ഉണ്ടായിട്ടുണ്ട് അതിൽ ഞാൻ അവസാനം വരെയും പ്രഫൂൽ പട്ടേലിനെ തന്നെയാണു പറഞ്ഞൊണ്ടിരുന്നത്... അല്ലാതെ എൻ്റെ രാജ്യത്തെ അല്ല...

കോവിഡ് കേരളത്തിൽ എത്തിയ അന്ന് മുതൽ ഞാൻ ഒരു ദിവസം പോലും റസ്റ്റില്ലാതെ ലക്ഷദ്വീപ് ഗവർമെൻ്റിൻ്റെ കൂടെ നിന്ന് അവരെ സഹായിച്ചിട്ടുണ്ട് അതിനെ പറ്റി അന്ന് ലക്ഷദ്വീപിലെ യാത്രക്കാരുടെ കാര്യങ്ങൾ നോക്കിയിരുന്ന സർക്കിൾ ഇൻസ്പെക്ടർ എന്നെ പറ്റി പറഞ്ഞൊരു വീഡിയോ ഞാൻ ഇതിൻ്റെ കൂടെ പോസ്റ്റു ചെയ്യുന്നു...അന്ന് ഉറക്കം പോലും ഇല്ലാതെ അവിടെ ഇവിടെ കുടുങ്ങി കിടക്കുന്നവരേയും, ഇവാകൂവേഷൻ നടക്കുമ്പോൾ ആ രോഗികളെയും പോയി കൊണ്ട് വന്നു യഥാ സ്ഥലത്ത് എത്തിച്ചത് ഗവർമെൻ്റിനോടുള്ള എൻ്റെ ഉത്തരവാദിത്തമായി കണ്ടത് കൊണ്ടാണ് ഒപ്പം ആ നാട്ടിൽ കൊറോണ വരാതിരിക്കാൻ വേണ്ടിയും കൂടിയാണ്...

അന്ന് അത്രയും റിസ്ക് എടുത്ത ഞാൻ പിന്നിട് അറിയുന്നത് പ്രഫൂൽ പട്ടേൽ കാരണം കൊറോണ നാട്ടിൽ പടർന്നു പിടിച്ചു എന്നതാണ്...സത്യത്തിൽ നിങ്ങൾ ഒന്ന് മനസ്സിലാക്ക്... ഞാൻ പിന്നേ അദ്ദേഹത്തെ എന്ത് പേരിലാണ് വിളിക്കുക...

മഞ്ഞ സാരിയിൽ സുന്ദരിയായി നടി നിധി അഗർവാൾ ചിത്രങ്ങൾ

Recommended Video

cmsvideo
    കടലിനടിയില്‍ പ്രതിഷേധിച്ച്‌ ലക്ഷദ്വീപ് നിവാസികള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+