കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല കെപിഎസി ലളിതയുടേതെന്ന് ബി ഉണ്ണികൃഷ്ണന്‍

  • By Sruthi K M
Google Oneindia Malayalam News

പ്രശസ്ത നടി കെപിഎസി ലളിത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെ പരിഹാസങ്ങളും വിമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. ഇടതു സ്ഥാനാര്‍ത്ഥിയായി വടക്കാഞ്ചേരിയിലായിരുന്നു കെപിഎസി ലളിത പരിഗണിക്കപ്പെട്ടത്. താന്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ ലളിത ചേച്ചി ഭയന്നോടിയതാണെന്ന ആരോപണങ്ങളാണ് ഉയര്‍ന്നത്.

പോസ്റ്ററൊട്ടിക്കലും, പ്രകടനങ്ങളും കണ്ടു ഭയന്നാണ് ചേച്ചി പിന്മാറിയതെന്നുള്ള വാര്‍ത്തകളാണ് പിന്നീട് മാധ്യമങ്ങളില്‍ കണ്ടതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. വഴിയില്‍പ്പോകുന്നവര്‍ ഉമ്മാക്കി കാണിച്ചാല്‍ ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല കെപിഎസി ലളിതയുടേതെന്ന് അദ്ദേഹം പറയുന്നു. വിമര്‍ശകരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കെപിഎസിക്കെതിരെ ആരോപണങ്ങള്‍

കെപിഎസിക്കെതിരെ ആരോപണങ്ങള്‍

നടി കെപിഎസി ലളിത തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. പോസ്റ്ററൊട്ടിക്കലും, പ്രകടനങ്ങളും കണ്ടു ഭയന്നാണ് ചേച്ചി പിന്മാറിയതെന്നുള്ള വാര്‍ത്തകളാണ് പിന്നീട് മാധ്യമങ്ങളില്‍ കണ്ടതെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല

ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല

വഴിയില്‍പ്പോകുന്നവര്‍ ഉമ്മാക്കി കാണിച്ചാല്‍ ഭയപ്പെട്ടോടി ഒളിക്കുന്ന വ്യക്തിത്വമല്ല കെപിഎസി ലളിതയുടേതെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളും, ഉത്തരവാദിത്തങ്ങളും പരിഗണിച്ചുകൊണ്ട് ആലോചനകള്‍ക്ക് ശേഷമാണ് ലളിത ചേച്ചി ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൂലിപ്പടയുടെ ചിന്താശേഷി

കൂലിപ്പടയുടെ ചിന്താശേഷി

അവരുടെ സര്‍ഗ്ഗജീവിതവും, സഹനങ്ങളും, ധീരതയും, ഇടതുപക്ഷ പൊരുളും പോസ്റ്ററൊട്ടിക്കുയും പ്രകടനം നടത്തുകയും ചെയ്ത കൂലിപ്പടയുടെ ചിന്താശേഷിക്ക് അപ്രാപ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

പിണറായിക്കെതിരെ

പിണറായിക്കെതിരെ

ലളിത ചേച്ചി മത്സരിക്കാന്‍ തയ്യാറായാല്‍ അത് സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ തന്നെ ഗുണമേന്മ കൂട്ടുമെന്ന് പിണറായി പറയുകയുണ്ടായി. ഇടതുപക്ഷം കലാസാംസ്‌കാരിക ഗഹനതയോട് എന്നും പുലര്‍ത്തിപ്പോന്ന ആദരവിന് അടിവരയിടുകയാണ് പിണറായി ചെയ്തതെന്നു ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

സാംസ്‌കാരിക വിരുദ്ധം

ചലച്ചിത്ര താരങ്ങളെ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുമ്പോള്‍ അവര്‍ക്കെതിരെ പ്രയോഗിക്കുന്ന പരിഹാസം തികച്ചും അരാഷ്ട്രീയവും സാംസ്‌കാരിക വിരുദ്ധവുമാണെന്ന് സംവിധായകന്‍ പറയുന്നു.

ഒരലംങ്കാരമായി കാണരുത്

ഒരലംങ്കാരമായി കാണരുത്

ജനപ്രതിനിധികളാകാന്‍ മത്സരരംഗത്തിറങ്ങുന്നവര്‍ക്ക് ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്തങ്ങളെക്കുറിച്ച് തികഞ്ഞ ബോധ്യവും ധാരണയും ഉണ്ടാവണം. അല്ലാതെ ഒരലംങ്കാരമായി അധികാരത്തിന്റെ വിലകുറഞ്ഞ ആഘോഷമായും ജനപ്രതിനിധിയെന്ന സ്ഥാനത്തെ ആരും കാണരുത്. അങ്ങനെയുള്ളവരെ ചരിത്രം നിശിതമായി വിചാരണ ചെയ്യുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director B Unnikrishnan facebook post talk about assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X