ഗുലാം അലിയുടെ ഗസലിനു കാതോര്‍ത്ത് സംവിധായകന് ബി.ഉണ്ണികൃഷ്ണന്
തിരുവനന്തപുരം: പ്രശസ്ത പാകിസ്താന് ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീതക്കച്ചേരിക്കായി കേരളം കാതോര്‍ത്തിരിക്കുകയാണ്. പ്രതിഷേധങ്ങളെയും വിമര്‍ശനങ്ങളെയും തട്ടിമാറ്റി ഒടുവില്‍ ഗുലാം അലി കേരളത്തില്‍ പാടാന്‍ പോവുകയാണ്. അതിലേറെ സന്തോഷിക്കുന്നത് സംവിധായകന് ബി.ഉണ്ണികൃഷ്ണനാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബി. ഉണ്ണികൃഷ്ണന് ഈ സന്തോഷം പങ്കുവെച്ചത്.
സ്വരലയ സംഘടിപ്പിക്കുന്ന ഗസല്‍ സന്ധ്യയിലാണ് ഗുലാം അലി പാട്ടു പാടാന്‍ ഒരുങ്ങുന്നത്. തിരുവനന്തപുരത്തും, കോഴിക്കോടും ജനുവരിയില്‍ കച്ചേരി നടക്കും. സ്വരലയ പ്രതിനിധിയായ സിപിഎം പിബി അംഗം എം.എ ബേബിക്കു സംവിധായകന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഗുലാം അലിയുടെ പാട്ടു കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുകയാണെന്ന് ഉണ്ണികൃഷ്ണന് ഫേസ്ബുക്കില്‍ കുറിക്കുന്നു.

തന്റെ ഒരുപാട് നല്ല രാത്രികളെ ഗസല്‍ കൊണ്ട് മധുരമാക്കാന്‍ ഗുലാം അലിയുടെ പാട്ടിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ് താനെന്ന് ബി.ഉണ്ണികൃഷ്ണന് പറയുന്നു. ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നതിനെക്കുറിച്ചും സംവിധായകന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഒടുവിൽ ഗുലാം അലി കേരളത്തിൽ പാടാൻ പോവുന്നു. സ്വരലയക്കും, എം എ ബേബിക്കും അഭിനന്ദനങ്ങൾ, നന്ദി. ഏകാന്തവും വ്യഥിതവും നിദ്രാവി...
Posted by Unnikrishnan Bhaskaran Pillai on Thursday, December 3, 2015
അദ്ദേഹത്തെ ഒരു ശത്രുരാജ്യക്കാരനായി കാണുകയാണ് ചെയ്തത്. മുംബൈയില്‍ പാടാന്‍ അനുവദിക്കാതെ പറഞ്ഞുവിട്ടപ്പോള്‍, സ്വപ്നങ്ങളെ ആരോ ചിലരൊക്കെ ചേര്‍ന്ന് നാടുകടത്തിയെന്നാണ് അന്നു തോന്നിയതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു. ഗുലാം അലിയുടെ സംഗീതം സൃഷ്ടിക്കുന്ന മായികമായ ഏകത, ദേശ-മത വെറികളുടേയും, വൈരുദ്ധ്യങ്ങളുടേയും നിസ്സാരതകളെ കാരുണ്യപൂര്‍വ്വം കബറടക്കുമെന്നും അദ്ദേഹം കുറിക്കുന്നു. ബാലചന്ദ്രന് ചുള്ളിക്കാടിന്റെ വരികള്‍ ഓര്‍മ്മപ്പെടുത്തിയാണ് ബി.ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications