കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശസ്ത സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
സംവിധായകന്‍ ബാബു നാരായണന് വിട

തൃശൂര്‍: പ്രശസ്ത മലയാള സിനിമാ സംവിധായകന്‍ ബാബൂ നാരായണന്‍ അന്തരിച്ചു. ഇന്ന് രാവിലെ 6.45 ന് തൃശ്ശൂരിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംവിധായകന്‍ അനില്‍കുമാറുമായി ചേര്‍ന്ന് അനില്‍ ബാബുവെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അരമനവീടും അഞ്ഞൂറേക്കറും, പട്ടാഭിഷേകം, സ്ത്രീധനം, മാന്ത്രികച്ചെപ്പ്, കുടുംബവിശേഷം വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ഉത്തമന്‍, വാല്‍ക്കണ്ണാടി, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

<strong> പൂനെയിൽ മതിൽ തകർന്ന് വീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു</strong> പൂനെയിൽ മതിൽ തകർന്ന് വീണ് 4 കുട്ടികൾ ഉൾപ്പെടെ 15 പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1989 ല്‍ പുറത്തിറക്കിയ അനഘയാണ് ആദ്യ ചിത്രം. പിന്നീട് പൊന്നരഞ്ഞാണം എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു. പൊന്നരഞ്ഞണാത്തിനുശേഷമാണ് അനില്‍ കുമാറുമായി ചേര്‍ന്ന് 'അനില്‍ ബാബു' കൂട്ടുകെട്ട് ആരംഭിക്കുന്നത്. . 1992 ല്‍ പുറത്തിറങ്ങിയ മാന്ത്രികച്ചെപ്പാണ് അനില്‍ ബാബു കൂട്ടുകെട്ടിലെ ആദ്യ വിജയചിത്രം.

anilbabu-

2004 ല്‍ പറയാം എന്ന ചിത്രത്തിന് ശേഷം ദീര്‍ഘകാലം സംവിധാനത്തില്‍ നിന്ന് വിട്ടു നിന്നു ബാബു നാരായണന്‍ 2013 ല്‍ നൂറ വിത്ത് ലൗ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി തിരിച്ചെത്തി. സംവിധാനം നിര്‍വ്വഹിച്ച അവസാന ചിത്രവും നൂറ വിത്ത് ലൗ ആണ്. ജ്യോതി ബാബുവാണ് ഭാര്യ. മക്കല്‍ ദര്‍ശന്‍, ശ്രാവണ. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍.

<strong> ചില സമുദായങ്ങളിൽപ്പെട്ടവർ ബിജെപിയിലേക്ക് വരുന്നത് വ്യക്തി താൽപര്യങ്ങൾക്കായി; ശ്രീധരൻ പിള്ള</strong> ചില സമുദായങ്ങളിൽപ്പെട്ടവർ ബിജെപിയിലേക്ക് വരുന്നത് വ്യക്തി താൽപര്യങ്ങൾക്കായി; ശ്രീധരൻ പിള്ള

English summary
director babu narayanan passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X