കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ ഉറക്കം കെടുത്തിയ രാത്രി.. മൂന്നാമതൊരു ദുരന്തം കൂടി വരുത്തിവെയ്ക്കരുതെന്ന് ഭദ്രന്‍

Google Oneindia Malayalam News

എറണാകുളം: മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഫ്ലാറ്റിലേക്കുള്ള വെള്ളം വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ വാട്ടര്‍ അതോറിറ്റിക്കും കെഎസ്ഇബിക്കും മരട് നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫ്ളാറ്റിലെ നിവാസികളുടെ അവസ്ഥയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫ്ളാറ്റില്‍ താമസിക്കുന്നവരെ വഴിയാധാരമാക്കാതെ സര്‍ക്കാരും കോടതിയും ചേര്‍ന്ന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണമെന്ന് പോസ്റ്റില്‍ ഭദ്രന്‍ പറയുന്നു. കുറിപ്പ് വായിക്കാം

maradudd

എന്റെ ഉറക്കം കെടുത്തിയ രാത്രി വിഷയം : മരടിലെ ഫ്ലാറ്റ് പൊളിക്കൽ തന്നെ.അവിടത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട്‌ ചെയ്യാൻ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാർത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികൾ. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്.

അവിടെ രോഗികൾ, പ്രായമായവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോൺ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവർ. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിൽ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം.

Recommended Video

cmsvideo
maradu flat builders included in government project janani | Oneindia

ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനിൽപിന് വേണ്ടിയല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇവിടുത്തെ ഒരു പൗരൻ അല്ലാതായിമാറും.

മഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎംമഞ്ചേശ്വരത്ത് സിഎച്ച് കുഞ്ഞമ്പു മത്സരിക്കും! '2006' ല്‍ കണ്ണും നട്ട് സിപിഎം

കോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനംകോന്നി; കോണ്‍ഗ്രസില്‍ അടി മൂത്തു!! അടൂര്‍ പ്രകാശിനെതിരെ പടയൊരുക്കം, സാമുദായിക സമവാക്യം പ്രധാനം

English summary
Director Badran against Maradu flat issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X