കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയനെ വിലക്കിയിട്ട് എന്ത് സംഭവിച്ചു? ഷെയ്ൻ ഇനിയും അഭിനയിക്കും, വിലക്കിനെതിരെ സംവിധായകൻ!

Google Oneindia Malayalam News

തുടര്‍ച്ചയായി സിനിമകളില്‍ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാക്കളുടെ സംഘടന നടന്‍ ഷെയ്ന്‍ നിഗത്തിന് കഴിഞ്ഞ ദിവസമായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. ഷെയ്ന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. നിലവിൽ ഈ രണ്ട് സിനിമകളുടെയും ചിത്രീകരണം നടക്കുന്നില്ല.

ഈ സിനിമകള്‍ക്ക് ചെലവായ തുക നല്‍കാതെ ഷെയ്‌നിനെ ഇനി മലയാള സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും ഇതുവരെ ചെലവായ തുക ഷെയ്‌നില്‍ നിന്ന് ഈടാക്കുമെന്നുമായിരുന്നു നിർ‌മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. ഇതിന് പ്രതികരണവുമായി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ബുധാനാഴ്ച രാത്രി വരെ തനിക്കെതിരെ സിനിമാ വിലക്കുണ്ടാവില്ല എന്ന് നിര്‍മാതാക്കളുടെ സംഘടനയിലുള്ളവര്‍ പറഞ്ഞതായി ഷെയ്ന്‍ വ്യക്തമാക്കി. ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു തന്നിരുന്നതായും ഷെയ്ന്‍ പറഞ്ഞു.

തന്റെ വാദം കേൾക്കാതെയുള്ള നടപടി

തന്റെ വാദം കേൾക്കാതെയുള്ള നടപടി

തന്നോട് നിര്‍മാതാക്കളുടെ സംഘടന ഒന്നും ചോദിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേട്ടിട്ടില്ലെന്നുമാണ് ഷെയ്നിന്റെ വാദം. എന്റെ അടുത്തു ആരും ഒരു കാര്യവും ചോദിച്ചിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യില്ല എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഞാന്‍ ഈ പടങ്ങള്‍ ചെയ്യുന്നില്ലെങ്കിലല്ലേ ഏഴു കോടി കൊടുക്കേണ്ടതുള്ളൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കികയാണ് നടൻ. നിരവധി പേർ ഷെയ്നിനെ എതിർത്തും അനുകൂലിച്ചും രംഗത്ത് വരുന്നുണ്ട്. ബഹിഷ്കരിക്കാനുള്ള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തിനെതിരേ സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഷെയ്‌നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരമെന്നാണ് അദ്ദേഹം ചേദിക്കുന്നത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയണ് നിർമ്മാതാക്കളുടെ സംഘടനയ്ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുന്നത്.

ഇവർക്ക് എന്ത് അധികാരം?

ഇവർക്ക് എന്ത് അധികാരം?

ഞാൻ തല മൊട്ടയടിക്കാം എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിൽ ബൈജു കൊട്ടാരക്കര തന്റെ നിലപാട് വ്യക്തമാക്കുന്നത്. ഷെയിൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്. ഇയാളെ വിലക്കാൻ നിർമാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയിൽ വിലക്കുകൾ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാർ സുകുമാരൻ വിനയൻ ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാൻ ഇവർ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കിൽ മറ്റു സംഘടനകൾ വിൽക്കുന്നതിന് കൂട്ടുനിന്ന ആളുകളാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കതര ആരോപിക്കുന്നു.

വിനയനെ വിലക്കിയിട്ട് എന്തായി?

വിനയനെ വിലക്കിയിട്ട് എന്തായി?


2011 ൽ ഒരു നിർമ്മാണ കമ്പനി രജിസ്റ്റർ ചെയ്യാൻ 85000 രൂപയോളം എന്റെ കയ്യിൽ നിന്നും വാങ്ങിയിട്ട്. ഇന്നും മെമ്പർഷിപ്പ് തന്നിട്ടില്ല. അതിന്റെ പണി പുറകെ വരുന്നുണ്ട്. ഞാൻ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയൻ സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്നു. സംഘടനയിൽ മത്സരിക്കുന്നുവെന്നും അദ്ദേഹം നിർമ്മാതാക്കളുടെ സംഘടനയെ ഓർമ്മിപ്പിക്കുന്നു.

എന്നെ കരിവാരി തേച്ചു

എന്നെ കരിവാരി തേച്ചു


രഞ്ജിത്ത് താങ്കൾ സിനിമയിൽ വന്ന കാലം മുതൽ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങൾക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങൾ ലഹരി പാർട്ടികൾ നടത്തുകയും ലഹരി ലൊക്കേഷനുകളിൽ ഉൾപ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാൻ ചില ചാനൽ ചർച്ചകളിൽ പറഞ്ഞപ്പോൾ നിർമാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകൾ ഉൾപ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാൻ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോൾ എന്തായി കുത്തഴിഞ്ഞില്ലേ സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങൾക്ക് പറയാനുള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

തല മുണ്ഡനം ചെയ്ത് എംജി റോഡിലൂടെ നടക്കും


ഇപ്പോൾ പറയുന്നു ലോക്കേഷനുകൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്ന് . ചിലരുടെ ഡേറ്റുകൾ ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചുകൊടുക്കുന്ന നിർമാതാക്കളാണ് ഇതിന് കാരണക്കാർ . എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാൻ. ഷെയിൻ നിഗമിന് നിങ്ങൾ കൊടുത്ത പിഴയായ്ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയിൽ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു. മിസ്റ്റർ രഞ്ജിത്ത് ഏതാനും നാളുകൾക്കുള്ളിൽ ഇയാൾ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാൻ പറയുന്നു തുടർന്ന് അയാൾ സിനിമയിലുണ്ടാവും , അങ്ങനെയെങ്കിൽ ഇപ്പോഴത്തെ നിർമ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കൾ തല മുണ്ഡനം ചെയ്യാൻ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കിൽ തലമുണ്ഡനം ചെയ്തു കൊച്ചിയിൽ എംജി റോഡിലൂടെ നടക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞു കൊണ്ടാണ് ബൈജു കൊട്ടാരക്കര തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Recommended Video

cmsvideo
ഷെയ്‌ന് കട്ട സ്‌പ്പോര്‍ട്ടുമായി രാജീവ് രവി | Oneindia Malayalam
പിന്തുണയുമായി കിസ്മത്ത് സംവിധായകനും

പിന്തുണയുമായി കിസ്മത്ത് സംവിധായകനും

അതേസമയം നടൻ ഷെയ്ൻ നിഗത്തിന് പിന്തുണയുമായി കിസ്മത്ത് എന്ന സിനിമയുടെ സംവിധായകൻ ഷാനവാസ് കെ ബാവക്കുട്ടിയും രംഗത്ത് വന്നിരുന്നു. താൻ കണ്ട സ്വപനം എന്ന് പറഞ്ഞായിരുന്നു അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തത്. ഞാനിപ്പോൾ ഒരു മനോഹര "സ്വപ്നം" കണ്ടു !!!
"ഉല്ലാസ" ത്തിന്റെ ഡബ്ബിംഗ് പൂർത്തിരിച്ച് "വെയിലും" "കുർബാനിയും" ചിത്രീകരണം പൂർത്തികരിച്ച് "വലിയ പെരുന്നാൾ" സൂപ്പർ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയിൽ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ഞങ്ങളുടെ ഷൈൻ നിഗത്തിനെ എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

സ്വപ്നം ഫലിക്കും

എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവൻ വിജയിക്കുമെന്നും. കാരണം എന്റെ സ്വപ്നം "കിസ്മത്ത്" സാക്ഷാത്കരിക്കാൻ "കാരവാൻ" ഇല്ലാതെ "ഏ സി സ്യൂട്ട് "റൂമില്ലാതെ "പ്രതിഫലം" വാങ്ങാതെ കൂടെ നിന്ന ഷൈൻ നിഗം എന്ന നെഞ്ച് നിറയെ സ്നേഹമുള്ള മനുഷ്യനെ .. എന്ന് തുടങ്ങുന്നതായിരുന്നു സംവിധായകൻ ഷാനവാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Director Baiju Kottarakkara on actor Shane Nigam's ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X