അച്ഛന്‍ കുഞ്ഞേട്ടന്‍ വിടപറഞ്ഞു; താന്‍ വേഷമിട്ട സിനിമ കാണാതെ, നൊമ്പര കുറിപ്പുമായി ബേസില്‍ ജോസഫ്
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇതില്‍ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ച അച്ഛന്‍ കുഞ്ഞേട്ടന്‍ വിടപറഞ്ഞു. ആദ്യമായും അവസാനമായും കുഞ്ഞേട്ടന്‍ അഭിനയിച്ച ചിത്രമാണ് മിന്നല്‍ മുരളി. സിനിമ കാണാനാകാതെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. ഹൃദായാഘാതം മൂലം കഴിഞ്ഞ ദിവസമായിരുന്നു അന്ത്യമെന്ന് ബേസില്‍ ജോസഫ് തന്റെ ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പില്‍ പറയുന്നു. വലിയ തമാശക്കാരനായിരുന്ന, പോസിറ്റിവിറ്റി നിറഞ്ഞ അച്ഛന്‍ കുഞ്ഞേട്ടന്‍ പ്രയാസങ്ങള്‍ ഉള്ളിലൊതുക്കി പുഞ്ചിരി തൂകുന്ന കലാകാരനായിരുന്നു. ബേസില്‍ ജോസഫിന്റെ കുറിപ്പ് വായിക്കാം...

മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം ആയിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ ഇന്നലെ ഹൃദയാഘാതം മൂലം അന്തരിച്ചു . വയനാട്ടിലെ ഷൂട്ടിങ്ങിനിടയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ് ആയി വരികയും പിന്നീട് അസാധ്യമായ നര്‍മ്മബോധവും ടൈമിങ്ങും സിനിമയിലെ ഒരു മുഴുനീള കഥാപാത്രത്തിലേക്ക് അദ്ദേഹത്തെ എത്തിക്കുകയുമുണ്ടായി . എന്ത് ടെന്‍ഷന്‍ ഉള്ള ഷൂട്ടിനിടയിലും അച്ഛന്‍ കുഞ്ഞേട്ടന്‍ ആ വഴി പോയാല്‍ ബഹു കോമഡി ആണ് . അത്രക്ക് പോസിറ്റിവിറ്റി ആയിരുന്നു ലൊക്കേഷനില്‍ അദ്ദേഹം പടര്‍ത്തിയിരുന്നത് . അത് കൊണ്ടു തന്നെ മാസങ്ങള്‍ നീണ്ടു നിന്ന ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും ഞങ്ങളുടെയും നാട്ടുകാരുടെയും ഒക്കെ പ്രിയങ്കരന്‍ ആയി മാറിയിരുന്നു അദ്ദേഹം .
പട്ടിണിയും ദാരിദ്ര്യവും ,ഒറ്റപ്പെടലും ഒക്കെ ഒരുപാട് അനുഭവിച്ചിരുന്നെങ്കിലും ഒരിക്കലും അത് പുറത്തു കാണിക്കാതെ , ചുറ്റുമുള്ളവരെ ചിരിപ്പിക്കാന്‍ മാത്രം ശ്രെമിച്ചിരുന്ന അച്ഛന്‍ കുഞ്ഞേട്ടന്‍ , ഒടുവില്‍ താന്‍ ആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ യാത്രയായതില്‍ ഒരുപാട് വിഷമമുണ്ട് . എങ്കിലും അവസാന നാളുകളില്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും , ആ സിനിമയോടൊപ്പം പല നാടുകള്‍ സഞ്ചരിക്കുകയും , പല ആളുകളുമായി ഇടപെടുകയും ഒക്കെ ചെയ്യാന്‍ ഉള്ള ഭാഗ്യം അദ്ദേഹത്തിന് ഉണ്ടായി എന്നതില്‍ ആശ്വസിക്കുന്നു . ആദരാഞ്ജലികള്‍ .
Recommended Video
ഗ്ലാമറസ് ലുക്കിൽ ഹേബ പട്ടേൽ; ചിത്രങ്ങളേറ്റെടുത്ത് സോഷ്യൽ മീഡിയ












Click it and Unblock the Notifications