• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാനരന്മാർ','ഭൂലോക മണ്ടത്തരങ്ങൾ, ഇനി ഇത് ആവർത്തിക്കരുത്'

 • By Desk

തിരുവനന്തപുരം; റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കപ്പെട്ട രജിത് കുമാറിന്, വിലക്ക് ലംഘിച്ച് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയതിനെതിരെ രൂക്ഷ വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്. ഇന്നലെ രാത്രി 9 ഓടെയായിരുന്നു രജത് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. ആഭ്യന്തര ടെർമിനലിന് പുറത്തായിരുന്നു നിർദ്ദേശം ലംഘിച്ച് ആളുകൾ തടിച്ച് കൂടിയത്.

കൊറോണ ഭീതിക്കിടെ ശക്തമായ മുൻകരുതലുകൾ സ്വീകരിക്കുമ്പോഴാണ് ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തി നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ എത്തിയത്. സംഭവത്തിൽ പേരറിയുന്ന നാല് പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അതിനിടെ വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജു കുമാർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകർ.

 വെറും പ്രഹസനങ്ങളാവുകയാണ്

വെറും പ്രഹസനങ്ങളാവുകയാണ്

270 beverages !! സർവീസ് സഹകരണ ബാങ്ക് ഇലക്ഷഷൻ !! രജിത് സാറിനുള്ള സ്വീകരണം !! മാസക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അന്തിചർച്ചകളും , കൈകഴുകകുന്നതിന്റെ variety വീഡിയോകളും മന്ത്രിമാരുടെയും ബന്ധപ്പെട്ടവരുടേയും press meet കളും ഇവിടെ വെറും പ്രഹസനങ്ങളാവുകയാണ് . കൊറോണ ഇവിടെ perടon to Perടon അല്ല Person to community ആവുകയാണ്.

 ഇനിയാവർത്തിക്കാത്ത വിധം

ഇനിയാവർത്തിക്കാത്ത വിധം

ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ള നമ്മുടെ നാട്ടിൽ Breakthechain campaign നു എന്തു പ്രസക്തി !! കർശനമായ നടപടി ഉണ്ടാവണം . ഇത്തരം ഭൂലോക മണ്ടത്തരങ്ങൾ ഇനിയാവർത്തിക്കാത്ത വിധം!! ഇല്ലെങ്കിൽ പുതിയ പുതിയ റൂട്ട് മാപ്പുകളും പോസിറ്റീവ്, നെഗറ്റീവ്, കണക്കുകളുമായി നമ്മൾ മുമ്പോട്ട് പോവും !! അതൊരു പക്ഷെ, നമ്മളദ്ദേശിക്കുന്ന നമ്പറുകളിൽ ചെന്നു നിന്നെന്ന് വരില്ലെന്നായിരുന്നു സംവിധായകൻ അനീഷ് അൻവർ ഫേസ്ബുക്കിൽ കുറിച്ചത്.

 ഫാനരൻമാർ

ഫാനരൻമാർ

ഈ ഫാൻസ് (ഫാനരന്മാർ) എന്ന കൂട്ടം ഇത്രയേറെ സാമൂഹിക ബോധം ഇല്ലാത്തവരും , സാമാന്യ ബോധം തൊട്ടു തീണ്ടിയിട്ടുമില്ലാത്ത ഒരു കൂട്ടം ആണെന്ന് നിഷ്‌കളങ്കരെ നിങ്ങൾക്ക് ഇപ്പോഴാണോ മനസ്സിലായത്. ഈ ഫാനരന്മാർ എത്രയോ കാലമായി ഇവിടെ ഉണ്ട്. എല്ലാ സൂപ്പർ താരങ്ങളുടെയും അനുഗ്രഹാശിസ്സുകളോടെ എത്രയോ കാലമായി അവർ ഇവിടെ വിരാജിക്കുന്നു.

 നല്ല നമസ്കാരം

നല്ല നമസ്കാരം

താരത്തിന്റെ കട്ടൗട്ടിൽ പാലഭിഷേകം മാത്രം ആയിരുന്നില്ല അവരുടെ ക്വട്ടേഷൻ ജോലികൾ.സൈബർ ആക്രമണം, ഗുണ്ടായിസം, തെറി വിളി , സ്ത്രീ വിരുദ്ധത, വംശീയത തുടങ്ങി എണ്ണം പറഞ്ഞ എല്ലാ സാമൂഹ്യ വിരുദ്ധ ലക്ഷണങ്ങളും തികഞ്ഞ ഫാനരന്മാർ വർഷങ്ങളായി പുരോഗമന കേരളത്തിന്റെ പൊതു സമൂഹത്തിൽ അഴിഞ്ഞാടി കൊണ്ടിരുന്നു എന്നത് ഇപ്പോഴാണ് നിങ്ങൾക്കൊക്കെ മനസ്സിലായത് എങ്കിൽ നല്ല നമസ്കാരം.. പുരോഗമന കേരളം എന്ന പുറം നാട്യം പല കാര്യങ്ങളിലും ഒരു കപടത ആണ് എന്നത് അപ്രിയമായ ഒരു വലിയ സത്യം ആണ്, സംവിധായകൻ ഡോ ബിജു ഫേസ്ബുക്കിൽ കുറിച്ചു.

വിമർശനവുമായി നിഷാദ്

വിമർശനവുമായി നിഷാദ്

'രണ്ട് ചിത്രങ്ങൾ...ഒന്നാമത്തെ ചിത്രം,-ദുരന്തം...

രണ്ടാമത്തെ ചിത്രം- അഭിമാനം, അന്തസ്സ്..

കൂടുതലൊന്നും,പറയാനില്ല.'കോവിഡ് സംശയത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞ തൊടുപുഴ സ്വദേശി ലിനോ ആബേലിന്റേയും രജിതിന് നൽകിയ സ്വീകരണത്തിന്റേയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു നിഷാദിന്റെ വിമർശനം. കൊറോണ സംശയത്തെ തുടർന്ന് ഐസൊലേഷൻ വാർഡിൽ കഴിയേണ്ടിവന്നതിനാൽ ലിനോ അബേലിന് അച്ഛന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഉറക്കത്തില്‍ കട്ടിലില്‍ നിന്നു വീണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അച്ഛനെ കാണാൻ എത്തിയതായിരുന്നു ലിനോ.

cmsvideo
  രജിത് സർ പുറത്തായതിനെ കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നു
  മിനിമം മാസ്ക് എങ്കിലും

  മിനിമം മാസ്ക് എങ്കിലും

  'ആരാധന, അത് ഓരോ വ്യക്തിയുടെയും ഇഷ്ടം/ താലപര്യം, പക്ഷെ മിനിമം മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു'. എന്നായിരുന്നു നടൻ അജു വർഗീസിന്റെ പ്രതികരണം. ബിവറേജസിന് മുന്നിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്ന ചിത്രവും അജു പങ്കുവെച്ചിരുന്നു. ഈ ചിത്രം ഈ അടുത്ത് എടുത്തതാണെങ്കിൽ, താഴെ പറഞ്ഞത് ഇവിടെയും ബാധകം. ബി സേഫ്..... ചിയേഴ്സ്, എന്നും അജു കുറിച്ചു.

  English summary
  'എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഫാനരന്മാർ','ഭൂലോക മണ്ടത്തരങ്ങൾ, ഇനി ഇത് ആവർത്തിക്കരുത്'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X