മഞ്ജുവാര്യര്‍ക്ക് ന്യൂസ്മേക്കര്‍ അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം
തിരുവനന്തപുരം: മനോരമ ന്യൂസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ന്യൂസ് മേക്കര്‍ അവാര്‍ഡിനെതിരെ വിമര്‍ശനവുമായി പ്രമുഖ സംവിധായകന് ഡോ.ബിജു രംഗത്തെത്തി. നടി മഞ്ജുവാര്യര്‍ക്ക് ന്യൂസ്മേക്കര്‍ അവാര്‍ഡ് നല്‍കിയത് സൂരാജിന്റെ കോമഡിയേക്കാള്‍ വലിയ കോമഡിയാണെന്നാണ് സംവിധായകന് പറഞ്ഞിരിക്കുന്നത്. ചാനല്‍ ഇതിലൂടെ മറ്റുള്ള പ്രശസ്തരെ അപമാനിക്കുകയാണ് ചെയ്തതെന്നും ഡോ.ബിജു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ സുരാജ് വെഞ്ഞാറന്മൂടിനെ പട്ടികയില്‍ ഉള്‍പ്പെടുത്താത് ശരിയായില്ലെന്നും ബിജു ആരോപിച്ചു. പ്രമുഖ ശാസ്ത്രജ്ഞന് ഡോ.കെ രാധാകൃഷ്ണനെയും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പര്‍ ശ്രീകേഷിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തി ചാനല്‍ അപമാനിക്കുകയായിരുന്നു എന്നും ബിജു വ്യക്തമാക്കുന്നു.

ന്യൂസ്മേക്കര്‍ സുരാജ് ഷോയേക്കാള്‍ വമ്പന്‍ കോമഡിയായിപ്പോയി എന്നും ഡോ.ബിജു പരിഹസിച്ചു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശന സന്ദേശം എത്തിയത്. സുരാജിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഡോ.ബിജു.

ഒരു പ്രമുഖ ചാനല്‍ നടത്തിയ ന്യൂസ്മേക്കര്‍ അവാര്‍ഡിന്റെ ലിസ്റ്റില്‍ പോലും സുരാജിനെ ഉള്‍പ്പെടുത്തിയില്ല എന്നത് കഷ്ടം തന്നെ. സുരാജിന്റെ സ്റ്റേജ് കോമഡിയേക്കാള്‍ തമാശയാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications