Get Updates
Get notified of breaking news, exclusive insights, and must-see stories!

'സാമാന്യ മര്യാദ കാണിക്കണം': ഫിലിം സൊസൈറ്റിക്കെതിരെ സംവിധായകന്‍ ബിജുകുമാർ ദാമോദരന്‍

തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിനെതിരെ രൂക്ഷ വിമർശനവുമായി സംവിധിയാകന്‍ ബിജുകുമാർ ദാമോദരന്‍. "വെയിൽമരങ്ങൾ " സിനിമ ഒരു ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം. സംവിധായകനോടോ നിർമാതാവിനോടോ ഒരു വാക്കു പോലും ചോദിക്കാതെ ആണ് ഈ പ്രദർശനം . ആമസോണിൽ ഈ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സൗജന്യ പ്രദർശന പരിപാടി ആരോടും ചോദിക്കാതെ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജുകുമാർ ദാമോദരന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ

ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തോട് ഒരു അപേക്ഷ ഉണ്ട് .കേരളത്തിൽ എഫ്എഫ്എസ്ഐ യുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫിലിം സൊസൈറ്റിയുടെ ഭാരവാഹികൾക്ക് സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ കൈക്കൊള്ളേണ്ട നൈതികത , നിയമ വശങ്ങൾ എന്നിവ ഒക്കെ ഒന്ന് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കണം . മിനിമം മലയാള സിനിമ എങ്കിലും പ്രദർശിപ്പിക്കുമ്പോൾ അതിന്റെ നിർമാതാവിനോടോ സംവിധായകനോടോ അത് പ്രദർശിപ്പിക്കാനുള്ള അനുമതി വാങ്ങാനുള്ള സാമാന്യ മര്യാദ കാണിക്കണം എന്നത് പറഞ്ഞു കൊടുക്കണം . ആരോടും ചോദിക്കാതെയും അനുമതി വാങ്ങാതെയും വെറുതെ തോന്നുന്നത് പോലെ തോന്നുന്നിടത്തു സിനിമ കാണിക്കാനുള്ള അവകാശം ഒരു ഫിലിം സൊസൈറ്റിക്കും ഇല്ല . സംവിധായകന്റെയോ നിർമാതാവിന്റെയോ അല്ലെങ്കിൽ കോപ്പി റൈറ്റ് ഓണറുടെയോ അനുമതി വാങ്ങിയതിന് ശേഷം വേണം ഒരു സിനിമ കാണിക്കുവാൻ എന്ന പ്രാഥമിക ബോധ്യം ഫിലിം സൊസൈറ്റികൾക്ക് ഉണ്ടാവണം . അത്തരത്തിൽ അനുമതി നേടിയ ശേഷം പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് ന്യായമായ സ്ക്രീനിങ് ഫീസ് നൽകുകയും വേണം .

ഇതിപ്പോൾ പറയാൻ കാര്യം മുൻപ് പല തവണയും

ഇതിപ്പോൾ പറയാൻ കാര്യം മുൻപ് പല തവണയും ഉണ്ടായിട്ടുള്ള അനുഭവം ഇന്നും ഉണ്ടായത് കൊണ്ടാണ്‌ . "വെയിൽമരങ്ങൾ " സിനിമ ഒരു ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്നതായി ഇന്ന് വാർത്ത കണ്ടു . സംവിധായകനോടോ നിർമാതാവിനോടോ ഒരു വാക്കു പോലും ചോദിക്കാതെ ആണ് ഈ പ്രദർശനം . ആമസോണിൽ ഈ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ഈ സൗജന്യ പ്രദർശന പരിപാടി ആരോടും ചോദിക്കാതെ സംഘടിപ്പിക്കുന്നത് . ഈ സിനിമ റിലീസ് ചെയ്ത സമയത്തു രണ്ടോ മൂന്നോ ഫിലിം സൊസൈറ്റികൾ മാത്രമാണ് തിയറ്ററിൽ പോയി സിനിമ കാണുവാൻ അംഗങ്ങളോട് പറഞ്ഞിരുന്നത് . വേറെ ഒരു ഫിലിം സൊസൈറ്റികളും അക്കാലത്തു ഈ വഴിക്കൊന്നും കണ്ടിരുന്നില്ല

പ്രധാന ഫിലിം സൊസൈറ്റി ബുദ്ധി ജീവികൾ

പ്രധാന ഫിലിം സൊസൈറ്റി ബുദ്ധി ജീവികൾ ഒന്നും തന്നെ ഈ സിനിമയെ പറ്റി ഒരു വാക്കു പോലും എഴുതുകയും മിണ്ടുകയും ഉണ്ടായിട്ടില്ല (അത് ഈ സിനിമയ്ക്ക് മാത്രം അല്ല എന്റെ ഒരു സിനിമകൾക്കും ഉണ്ടായിട്ടില്ല എന്നത് കൊണ്ട് അതിൽ പ്രത്യേക അത്ഭുതം ഒന്നും തോന്നാറില്ല ) . ഇപ്പോൾ ദേ ആരോടും ചോദ്യവും ഇല്ല പറച്ചിലും ഇല്ല സിനിമ നേരെ അങ്ങ് കാണിക്കുക ആണ് ഒരു ഫിലിം സൊസൈറ്റി . ഫിലിം സൊസൈറ്റിയുടെ ഭാരവാഹികളെ ഫോണിൽ വിളിച്ചു നിങ്ങൾ ഈ സിനിമ പ്രദർശിപ്പിക്കുന്നത് ആരുടെ അനുമതി വാങ്ങിയ ശേഷം ആണ് ?, നിങ്ങൾക്ക് ഈ സിനിമയുടെ കോപ്പി എവിടെ നിന്നാണ് കിട്ടിയത് എന്ന് ചോദിച്ചപ്പോൾ മറുപടി വിചിത്രം . സിനിമ കാണിക്കാൻ അങ്ങനെ അനുമതി ഒക്കെ വേണോ , എല്ലാവരും കാണിക്കുന്നത് കൊണ്ട് ഞങ്ങളും അങ്ങ് കാണിക്കുന്നതാണ് . പാവം മനുഷ്യർ . സത്യത്തിൽ അവർക്ക് കാര്യമായി ഒന്നും അറിയില്ലെന്ന് തോന്നി ..എതായാലും ഈ രീതി ഇത് ആദ്യത്തെ അനുഭവം അല്ല .

മുൻപും ഇങനെ അനുമതി വാങ്ങാതെ

മുൻപും ഇങനെ അനുമതി വാങ്ങാതെ പല ഫിലിം സൊസൈറ്റികളും സിനിമ കാണിച്ചത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അംഗങ്ങളായ ഫിലിം സൊസൈറ്റികളോട് ഇത്തരം അനുമതിയുടെയും നിയമ വശങ്ങളുടെയും കാര്യങ്ങൾ പഠിപ്പിക്കേണ്ടത് എഫ്എഫ്എസ്ഐ ആണ് . വളരെ മുന്നേ തന്നെ ഞാൻ പറഞ്ഞിരുന്നതാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം തങ്ങളുടെ ചില താല്പര്യങ്ങൾക്കും അധികാര സ്ഥാപനങ്ങളിലെ പങ്കാളിത്തത്തിനും ആയി ഉപയോഗപ്പെടുത്താത്ത ചില ഫിലിം സൊസൈറ്റികളും ആളുകളും ഉണ്ട് . അവർ സംഘടിപ്പിക്കുന്ന പരിപാടികളിൽ എന്റെ സിനിമ സ്ക്രീനിങ് ഫീസുകൾ ഒന്നും തന്നെ നൽകിയില്ലെങ്കിലും പ്രദർശിപ്പിക്കാൻ സമ്മതം നൽകും .

കഴിയുമെങ്കിൽ നേരിട്ട് പങ്കെടുക്കാനും

കഴിയുമെങ്കിൽ നേരിട്ട് പങ്കെടുക്കാനും ശ്രമിക്കും .അല്ലാത്ത ആളുകളുടെ ഫിലിം സൊസൈറ്റികളിൽ സിനിമകൾ കാണിക്കണമെങ്കിൽ മാന്യമായ സ്ക്രീനിങ് ഫീസ് നൽകണം എന്നതാണ് നിലപാട് . അല്ലാതെ സിനിമ കാണിക്കണം എന്ന് യാതൊരു താല്പര്യവും ഇല്ല . സിനിമ കാണാൻ താല്പര്യമുള്ള ആളുകൾ അത് അനുവദനീയമായ വേദികളിൽ കാണുന്നുണ്ട് . ഒരു ഫിലിം സൊസൈറ്റി ഉണ്ട് എന്നത് അനുമതി ഇല്ലാതെ ആളുകളുടെ സിനിമകൾ വ്യാജ പ്രദർശനങ്ങൾ കാണിക്കാനുള്ള ലൈസൻസ് അല്ല എന്നത് എഫ്എഫ്എസ്ഐ അംഗങ്ങളായി രജിസ്റ്റർ ചെയ്ത എല്ലാ ഫിലിം സൊസൈറ്റികളോടും ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. സിനിമ സാംസ്കാരിക സാക്ഷരത എന്നത് പ്രദർശനങ്ങളുടെ നൈതികത കൂടി ഉൾപ്പെടുന്ന ഒന്നാണ് എന്നതും .....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+