Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും സലീം കുമാറിനെ കൊന്നു മടുത്തു, ഇത്തവണ കൊന്നത് ബോബന്‍ സാമുവലിനെ

തിരുവനന്തപുരം: സംവിധായകന്‍ ബോബന്‍ സാമുവല്‍ മരിച്ചുവെന്ന് വ്യാജ പ്രചാരണം. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലുമാണ് ബോബന്‍ സാമുവലിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത് . മരണ വാര്‍ത്തയോട് സംവിധായകന്‍ തന്നെ പ്രതികരിച്ചതോടെയാണ് വ്യാജന്‍മാരുടെ വിളയാട്ടം അവസാനിച്ചത് . മുന്‍പ് നടന്‍ സലീം കുമാര്‍ മരിച്ചുവെന്നും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു.

മരണ വാര്‍ത്തയോട് 'എനിയ്ക്കും കിട്ടി ഒരു പണി, ആത്മാവിനോട് സംസാരിക്കാന്‍ എന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും ' പോസ്റ്റ് ചെയ്തായിരുന്നു ബോബന്റെ പ്രതികരണം. ആദരാഞ്ജലി അര്‍പ്പിച്ചവരുടെ പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ടും ബോബന്‍ തന്റെ ഫേസ്ബുക്ക് വാളില്‍ പോസ്റ്റ് ചെയ്തു .

Boban Samuel

കഴിഞ്ഞ ദിവസമാണ് ബോബന്‍ സാമുവല്‍ മരിച്ചെന്ന് വ്യാജ പ്രചാരണം നടന്നത് . അടുത്തിടെയായി നായികമാരുടെ വ്യാജ വീഡിയോകളും നടന്‍മാരുടെ വ്യാജ മരണവാര്‍ത്തകളും ഫേസ് ബുക്ക് ഉള്‍പ്പടെയുള്ളവയില്‍ പ്രചരിയ്ക്കുന്നുണ്ട്. ജനപ്രിയന്‍ , റോമന്‍സ് , ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ബോബന്‍. സീരിയല്‍ സിനിമ നടി രശ്മി ബോബനാണ് ഭാര്യ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+