• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫിറോസ് കുന്നുംപറമ്പിലിനെ അറിയില്ല; സിനിമയില്‍ ചിലരെ കളിയാക്കുന്നുണ്ട്, തുറന്ന് പറഞ്ഞ് സംവിധായകന്‍

തിരുവനന്തപുരം: റിയാസ് ഖാനെ നായകനാക്കി കെഎന്‍ ബൈജു സംവിധാനം ചെയ്യുന്ന മായക്കൊട്ടാരം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. പോസ്റ്ററിനെ അടിസ്ഥാനമാക്കി നിരവധി ട്രോളുകളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞിട്ടുണ്ട്. വെള്ള ഷർട്ടും മുണ്ടും ധരിച്ച് കയ്യിലൊരു മൊബൈല്‍ ഫോണും പിടിച്ച് നന്മമരം സുരേഷ് കോടാലിപ്പറമ്പൻ എന്ന ഓണ്‍ലൈന്‍ ചാരിറ്റി പ്രവർത്തകനായാണ് റിയാസ് ഖാൻ പോസ്റ്ററിലുളളത്. ഇതോടെ പ്രമുഖ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിസോറ് കുന്നുംപറമ്പിലിനെ വ്യക്തിപരമായി ആക്ഷേപിക്കുന്നതാണ് പോസറ്റര്‍ എന്ന ആരോപണം ഒരു വശത്ത് നിന്നും ശക്തമായിരുന്നു.

സുരേഷ് കോടാലിപ്പറമ്പൻ

സുരേഷ് കോടാലിപ്പറമ്പൻ

എന്നാല്‍ ഒരു വ്യക്തിയേയും ലക്ഷ്യമിട്ടല്ല തന്‍റെ സിനിമയെന്നാണ് സംവിധായകന്‍ കെഎന്‍ ബൈജു വ്യക്തമാക്കുന്നത്. ഫിറോസ് കുന്നുംപറമ്പില്‍ എന്ന വ്യക്തിയെ തനിക്ക് അറിയില്ലെന്നും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എനിക്ക് ആരെയും ട്രോളി പടമെടുക്കണ്ട, സുരേഷ് കോടാലിപ്പറമ്പൻ എന്നത് എന്റെ ക്യാരക്ടറിന്റെ പേരാണെന്നും ബൈജു അഭിപ്രായപ്പെട്ടു.

റിയാസ് ഖാന്‍

റിയാസ് ഖാന്‍

തന്‍റെ സിനിമയില്‍ റിയാസ് ഖാന്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രം ഓണ്‍ലൈന്‍ ചാരിറ്റി ചെയ്യുന്ന വ്യക്തിയാണ്. അതിനപ്പുറത്തേക്ക് ഈ പറയുന്ന ഒരു വ്യക്തിയേയും ഞാന്‍ ട്രോളുന്നില്ല. കോമഡിയും പ്രണയും ഒക്കെ പ്രമേയമാക്കി കൊമേഴ്ഷ്യലായി ചെയ്യുന്ന ഒരു സിനിമയാണ് മായക്കൊട്ടാരം. ഓണ്‍ലൈന്‍ ചാരിറ്റി മാത്രമല്ല, മറ്റൊരു പ്രധാന വിഷയത്തെ കുറിച്ചാവും അടുത്ത പോസ്റ്റര്‍ വരികയെന്നും ബൈജു പറയുന്നു.

ചിത്രത്തിലൂടെ കളിയാക്കുന്നുണ്ട്

ചിത്രത്തിലൂടെ കളിയാക്കുന്നുണ്ട്

നമ്മുടെ സമൂഹത്തില്‍ ഉള്ള നിരവധി തട്ടിപ്പുകാരെയും അത്തരം സംഭവങ്ങളേയും ഈ ചിത്രത്തിലൂടെ കളിയാക്കുന്നുണ്ട്. അല്ലാതെ നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്ന ആരേയും ഞാന്‍ ട്രോളിയിട്ടില്ല. ഞാന്‍ ഒരു സംഘത്തിന്‍റെയും ഭാഗമല്ല. ഞാന്‍ രണ്ട് സിനിമകള്‍ മലയാളത്തില്‍ ചെയ്തുവെന്നും രണ്ടും നിലം തൊടാതെ പോയെന്നും ഇന്നലെ ഒരു വാര്‍ത്തയില്‍ കണ്ടു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ കാര്യമാണെന്നും അദ്ദേഹം പറയുന്നു.

മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല

മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല

ഞാൻ ഇതുവരെ മലയാളത്തിൽ സിനിമ ചെയ്തിട്ടില്ല. തമിഴിലാണ് ചെയ്തിട്ടുളളത്. രജനികാന്തിന്റെ 'ലിങ്ക' എന്ന ചിത്രത്തിനൊപ്പം വെല്ലുവിളിച്ച് സിനിമ ഇറക്കിയിട്ടുളള വ്യക്തിയാണ് ഞാൻ. രജനീകാന്ത് ചിത്രത്തിനൊപ്പം എന്‍റെ ചിത്രം റിലീസ് ചെയ്യുന്നതിന് എന്‍റെ ആരധകര്‍ ഒന്നും സമ്മതിച്ചിരുന്നില്ല. എന്നിട്ടും 175ൽ അധികം തീയറ്ററുകളിലായി 'യാരോ ഒരുവൻ' എന്ന എന്റെ സിനിമ ഞാൻ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബൈജു പറയുന്നു.

ഫിറോസ് കുന്നുംപറമ്പില്‍

ഫിറോസ് കുന്നുംപറമ്പില്‍

മാത്രമല്ല നവ​ഗ്രഹ സിനി ആർട്ട്സ് എന്ന എന്റെ കമ്പനി കേരളത്തിൽ ഇതുപോലെ നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ പതിഞ്ച് വര്‍ഷമായി ചെന്നൈയിലാണ് ഞാന്‍. ഫിറോസ് കുന്നുംപറമ്പില്‍ എന്ന വ്യക്തിയ എനിക്ക് പരിചയമില്ല. ട്രോളുകളിലൂടെ സിനിമ കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതില്‍ സന്തോഷമുണ്ട്. ഞാനാണ് ഈ സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനും. എനിക്ക് മാത്രമേ അറിയൂ എന്താണ് സിനിമ പറയുന്നത് എന്നത്.

താരനിര

താരനിര

ആളുകള്‍ ഭാവനയിലൂടെ ട്രോളുകള്‍ ഉണ്ടാക്കുന്നതും സിനിമയുമായി ബന്ധമൊന്നും ഉണ്ടാകണമെന്നില്ല. മായക്കൊട്ടാരത്തിന് നല്ലൊരു പ്രൊഡക്ഷൻ കമ്പനിയുടെ പിന്തുണയുണ്ട്. ഒരു പാട് താരങ്ങള്‍ അണിനിരക്കുന്ന ചിത്രമാണ് ഇത്. റിയാസ് ഖാനാണ് നായകന്‍, ദിഷ പൂവയ്യയാണ് നായിക. മാമുക്കോയ, ജയൻ ചേർത്തല, സാജു കൊടിയൻ, കുളപ്പുള്ളി ലീല, നാരായണൻകുട്ടി തുടങ്ങി കേരളത്തിലെ പ്ര​ഗത്ഭരായ പതിനഞ്ചോളം താരങ്ങളും ചിത്രത്തിലുണ്ട്.

ഗാന രചയിതാക്കൾ

ഗാന രചയിതാക്കൾ

നിരവധി നല്ല പാട്ടുകളും ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കൽ, മുരുകൻ കാട്ടാക്കട പോലുളള മലയാളത്തിലെ പ്ര​ഗത്ഭരായ ​ഗാന രചയിതാക്കൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. മധുബാലകൃഷ്ണൻ, അനുരാധ ശ്രീറാം, ബിജു നാരായണൻ തുടങ്ങിയ ​ഗായകരും ചിത്രത്തിന് പിന്നിലുണ്ട്. അജയ് സരിഗമയാണ് സംഗീതം നിര്‍വഹിക്കുന്നുതെന്നും ബൈജു വ്യക്തമാക്കി.

മായക്കൊട്ടാരം

മായക്കൊട്ടാരം

ഒരു സ്പൂഫ് സിനിമയാണ് മായക്കൊട്ടാരം എന്നാണ് നടന്‍ റിയാസ് ഖാനും വ്യക്തമാക്കുന്നത്. സിനിമയുടെ ഫോട്ടോ ഷൂട്ട് മാത്രമാണ് കഴിഞ്ഞത്. തുടങ്ങാനിരിക്കുന്നത് ഒരു കോമഡി സബ്ജക്ട് ആണ്. എന്ത് വിഷയം കണ്ടാലും ചാടിക്കേറി അത് ഏല്‍ക്കുന്ന ആളാണ് സുരേഷ് കോടാലിപ്പറമ്പന്‍ എന്ന നായക കഥാപാത്രമെന്നും ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ റിയാസ് ഖാന്‍ പറഞ്ഞു.

നൻമമരം

നൻമമരം

അതേസമയം സിനിമയുടെ പോസ്റ്ററിലെ ടാഗ് ലൈനായിരുന്നു കൂടുതല്‍ ശ്രദ്ധേയമായത്. ''ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി നിങ്ങൾ നൽകിയത്, 17 മണിക്കൂറിൽ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ. എല്ലാവർക്കും നന്ദി. നൻമമരം സുരേഷ് കോടാലിപ്പറമ്പൻ.'എന്നായിരുന്നു പോസ്റ്ററിലെ ടാഗ് ലൈന്‍.

ഫിറോസിന്‍റെ പ്രതികരണം

ഫിറോസിന്‍റെ പ്രതികരണം

പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ഫിറോസ് കുന്നുംപറമ്പിലും രംഗത്തെത്തിയിരുന്നു. 'വിമര്‍ശിക്കുന്നവര്‍ ഏറെയാണ്. അവര്‍ക്ക് എന്റെ പേരും മതവുമാണ് ലക്ഷ്യം. അവരുടെ മുന്നില്‍ മുട്ടുമടക്കാന്‍ തയ്യാറല്ല. നിങ്ങള്‍ പരമാവധി ചെയ്‌തോളൂ. ഞാന്‍ എന്റെ ജോലിയുമായി മുന്നോട്ടുപോകും'-എന്നായിരുന്നു ഫിറോസിന്‍റെ പ്രതികരണം.

cmsvideo
  Firoz Kunnamparambil against Riyas Khan's film
  വലിയ ടീം

  വലിയ ടീം

  ഞാന്‍ ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ പോയിട്ടില്ല. ആരുടെയും ഹവാല ഏജന്റല്ല. ലഹരി വില്‍പ്പന നടത്തിയിട്ടില്ല. സ്വര്‍ണം കടത്തിയിട്ടില്ല. ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഏത് അന്വേഷണ ഏജന്‍സിയെയും എനിക്കെതിരെ കൊണ്ടുവരൂ. എനിക്ക് പ്രശ്‌നമില്ല. എനിക്കെതിരെ വലിയ ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഫിറോസ് പറഞ്ഞിരുന്നു.

  English summary
  Director byju about new movie mayakkottaram: don't know firoz kunnamparambil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X