കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാല്‍ ഫാന്‍സിനെ പൂട്ടാന്‍ സംവിധായകന്‍; ഡിജിപിക്ക് പരാതി നല്‍കി, ഭാര്യക്കെതിരെയും അധിക്ഷേപം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മുഖ്യാതിഥിയായിരുന്ന മോഹന്‍ലാലിനെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി സംവിധായകന്‍ ദീപേഷിനെതിരെ സൈബര്‍ ആക്രമണം. മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന് സംശയിക്കുന്നവരാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സംവിധായകന്‍ ആരോപിക്കുന്നു. വളരെ മോശമായ രീതിയിലാണ് സംവിധായകനെതിരെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സംവിധായകന്‍ ദീപേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. സംവിധായകന്റെ ഭാര്യയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലും ചിലര്‍ പ്രതികരിച്ചിരുന്നു. ഭാര്യ വനിതാകമ്മീഷനും പരാതി നല്‍കി. വിവരങ്ങള്‍ ഇങ്ങനെ....

ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍ഡിഎംകെ ബിജെപിക്കൊപ്പം ചേരുമെന്ന് അഭ്യൂഹം; തമിഴ് രാഷ്ട്രീയം വഴിമാറുമോ? കോണ്‍ഗ്രസിന് ഞെട്ടല്‍

പരാതി നല്‍കിയത് ശനിയാഴ്ച

പരാതി നല്‍കിയത് ശനിയാഴ്ച

ശനിയാഴ്ചയാണ് സംവിധായകന്‍ ദീപേഷ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ മോശമായി ചിലര്‍ തന്നെ ആക്രമിച്ചുവെന്നും കൊലവിളി നടത്തിയെന്നുമാണ് ആരോപണം. പരാതിയില്‍ അന്വേഷണം നടത്താമെന്ന് ഡിജിപി പ്രതികരിച്ചിട്ടുണ്ട്.

ഭാര്യയുടെ പരാതി

ഭാര്യയുടെ പരാതി

ഇമെയില്‍ വഴിയാണ് ഡിജിപി പ്രതികരിച്ചത്. പരാതി പരിശോധിക്കും. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. ദീപേഷിന്റെ ഭാര്യയെ മോശമാക്കിയും ചിലര്‍ പ്രതികരിച്ചിരുന്നു. അവര്‍ക്കെതിരെ ഭാര്യ വനിതാ കമ്മീഷന് പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്നും ദീപേഷ് വ്യക്തമാക്കി.

ആരാണ് ദീപേഷ്

ആരാണ് ദീപേഷ്

മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് ഇത്തവണ ദീപേഷ് സംവിധാനം ചെയ്ത സ്വനം എന്ന ചിത്രത്തിനായിരുന്നു. അവാര്‍ഡ് സ്വീകരിക്കാനെത്തിയപ്പോള്‍ വേദിയിലുണ്ടായിരുന്ന മുഖ്യാതിഥിയായ മോഹന്‍ലാലിനെ ശ്രദ്ധിച്ചില്ലെന്നും അവഗണിച്ചെന്നുമാണ് ദീപേഷിനെതിരായ ആരോപണം.

ആദ്യം അലന്‍സിയര്‍

ആദ്യം അലന്‍സിയര്‍

ചലച്ചിത്ര പുരസ്‌കാര വേദിയില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം നടന്നുവെന്ന് വാര്‍ത്ത വന്നിരുന്നു. നടന്‍ അലന്‍സിയര്‍ പ്രതീകാത്മകമായി വെടിവച്ചുവച്ച് പ്രതിഷേധിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അലന്‍സിയര്‍ തന്നെ ഇക്കാര്യം നിഷേധിച്ചു. ഇതോടെ വിവാദം തീര്‍ന്നെന്ന് കരുതിയവര്‍ക്ക് തെറ്റി. പിന്നീടാണ് ദീപേഷ് പ്രതിഷേധിച്ചുവെന്ന പ്രചാരണമുണ്ടായത്.

പ്രതീകാത്മക വെടി

പ്രതീകാത്മക വെടി

മികച്ച സ്വഭാവനടനുള്ള പുരസ്‌കാരം ലഭിച്ചത് അലന്‍സിയറിനായിരുന്നു. മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ പ്രഭാഷണം നടത്തവെ അലന്‍സിയര്‍ പ്രസംഗപീഠത്തിന് താഴെയെത്തി വിരല്‍ ചൂണ്ടി പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയായിരുന്നു. ഇത് മോഹന്‍ലാലിനെതിരായ പ്രതിഷേധമായി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ മോഹന്‍ലാലിനെതിരെ താന്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത അലന്‍സിയര്‍ നിഷേധിച്ചു.

മോഹന്‍ലാല്‍ ഇഷ്ടതാരം

മോഹന്‍ലാല്‍ ഇഷ്ടതാരം

മോഹന്‍ലാല്‍ ഇഷ്ടതാരമാണെന്നും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കേണ്ട ആവശ്യം തനിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് മോഹന്‍ലാലും അതിശയം പ്രകടിപ്പിച്ചു. അലന്‍സിയര്‍ പ്രതിഷേധിച്ചുവെന്ന വാര്‍ത്ത വന്നതോടെ അദ്ദേഹം വിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. അലന്‍സിയറിനെതിരെ ഫാന്‍സുകാരുടെ ചീത്തവിളിയുമുണ്ടായി.

മോഹന്‍ലാല്‍ വേദിയില്‍

മോഹന്‍ലാല്‍ വേദിയില്‍

അലന്‍സിയര്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയതോടെ വിവാദം അവസാനിച്ചെന്നു കരുതിയതായിരുന്നു. അപ്പോഴാണ് യഥാര്‍ഥ പ്രതിഷേധം മറ്റൊരാള്‍ ചലിച്ചിത്ര പുരസ്‌കാരദാന ചടങ്ങിനിടെ നടത്തിയെന്ന വാര്‍ത്ത വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നാണ് ദീപേഷ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ വേളയില്‍ മോഹന്‍ലാല്‍ വേദിയിലുണ്ടായിരുന്നു.

വീഡിയോയില്‍ കാണുന്നത്

വീഡിയോയില്‍ കാണുന്നത്

മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് നിന്ന മോഹന്‍ലാലിനെ ദീപേഷ് ശ്രദ്ധിച്ചില്ല. മറ്റു അവാര്‍ഡ് ജേതാക്കള്‍ മോഹന്‍ലാലിനെ ആലിംഗനം ചെയ്തപ്പോഴായിരുന്നു ദീപേഷിന്റെ പ്രതികരണം. ദീപേഷ് മോഹന്‍ലാലിന്റെ സാന്നിധ്യം കണ്ടില്ലെന്ന് നടിച്ച് പുരസ്‌കാരം ഏറ്റുവാങ്ങി തിരിച്ചുപോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

യോജിപ്പില്ല

യോജിപ്പില്ല

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചവരില്‍ ദീപേഷുമുണ്ടായിരുന്നു. പ്രതിഷേധിച്ച് തയ്യാറാക്കിയ കത്തില്‍ ദീപേഷ് ഒപ്പുവച്ചിരുന്നു. മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നതില്‍ പ്രതിഷേധിച്ച് നൂറിലധികം ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയിരുന്നു.

നിലപാട് ആവര്‍ത്തിച്ചു

നിലപാട് ആവര്‍ത്തിച്ചു

ദീപേഷ് തന്റെ നിലപാട് വ്യക്തമാക്കി പിന്നീട് രംഗത്തെത്തുകയുമുണ്ടായി. ഫേസ്ബുക്കിലൂടെയാണ് ദീപേഷ് നിലപാട് വ്യക്തമാക്കിയത്. സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയായാലും അടച്ചിട്ടമുറിയായാലും. ഒറ്റ നിലപാട് മാത്രം- ഇതാണ് ദീപേഷിന്റെ ഫേസ്ബുക്കിലെ വാക്കുകള്‍. ഇതിന് താഴെയും ചിലര്‍ മോശമായി പ്രതികരിച്ചിരുന്നു.

അലന്‍സിയറിന് ഏഴ് ദിവസം

അലന്‍സിയറിന് ഏഴ് ദിവസം

അതേസമയം, അലന്‍സിയന്‍ പ്രതിഷേധിച്ചുവെന്ന പ്രചാരണം വന്നതോടെ താരസംഘടന അമ്മ അദ്ദേഹത്തില്‍ നിന്ന് പ്രതികരണം തേടിയിട്ടുണ്ട്. എന്തുകൊണ്ടാണ് ലാല്‍ പ്രസംഗിക്കുമ്പോള്‍ വ്യത്യസ്തമായ പ്രതികരണം നടത്തിയത് എന്നാണ് അമ്മയ്ക്ക് അറിയേണ്ടത്. വിശദമായ മറുപടി നല്‍കുമെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്.

 കൊട്ടിയം അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ!! അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ കൊട്ടിയം അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ!! അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ

English summary
Director deepesh filed police complaint for Cyber attack on Mohanlal Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X