Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലവ്' കാണാന്‍ തിക്കും തിരക്കും, ചലച്ചിത്രമേളയെ പോണ്‍ മേളയാക്കരുതെന്ന് സംവിധായകന്‍

തിരുവനന്തപുരം: ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രധാന ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഫ്രഞ്ച് ചിത്രം 'ലവ്'. ഗാസ്‌പെര്‍ നോവെ സംവിധാനം ചെയ്ത ചിത്രം കാണാന്‍ മേളയില്‍ തിക്കും തിരക്കുമാണ്. എന്താണ് കാര്യം, ലൈംഗികത മാത്രമുള്ള സിനിമയെന്നാണ് ഇതിനെ ആളുകള്‍ വിലയിരുത്തിയത്. ഫ്രഞ്ച് ചിത്രം ലവിനെതിരെ മലയാള സംവിധായകര്‍ രംഗത്തെത്തി.

അന്താരാഷ്ട്ര ചലച്ചിത്ര മേളയെ പോണ്‍ മേളയാക്കരുതെന്നാണ് സംവിധായകന്‍ ഡോ.ബിജു പറയുന്നത്. കഥാമൂല്യമുള്ള ഒട്ടേറെ നല്ല സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഇല്ലാത്തത്ര തിരക്കും വാര്‍ത്താപ്രാധാന്യവുമാണ് ലവ് എന്ന ചിത്രത്തിന് ലഭിക്കുന്നതെന്ന് ബിജു ചൂണ്ടിക്കാട്ടി.

പോണ്‍ മേളയാക്കരുത്

പോണ്‍ മേളയാക്കരുത്

അന്താരാഷ്ട്ര ചലച്ചിത്ര മേളയെ പോണ്‍ മേളയാക്കരുതെന്നാണ് സംവിധായകന്‍ ഡോ.ബിജു പറയുന്നത്. ലവ് എന്ന ഫ്രഞ്ച് ചിത്രത്തിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈംഗികത കുത്തി നിറച്ച്

ലൈംഗികത കുത്തി നിറച്ച്

ലൈംഗികത മാത്രമുള്ള സിനിമയെന്നാണ് ഇതിനെ ആളുകള്‍ വിലയിരുത്തിയത്. ഗാസ്‌പെര്‍ നോവെ സംവിധാനം ചെയ്ത ചിത്രമാണിത്.

ചിത്രത്തിന് തിക്കും തിരക്കും

ചിത്രത്തിന് തിക്കും തിരക്കും

കഥാമൂല്യമുള്ള ഒട്ടേറെ നല്ല സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും അതിനൊന്നും ഇല്ലാത്തത്ര തിരക്കും വാര്‍ത്താപ്രാധാന്യവുമാണ് ലവ് എന്ന ചിത്രത്തിന് ലഭിക്കുന്നതെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു.

മേളയ്ക്ക് ആളെക്കൂട്ടാനുള്ള വിദ്യ

മേളയ്ക്ക് ആളെക്കൂട്ടാനുള്ള വിദ്യ

ചലച്ചിത്ര മേളയ്ക്ക് ആളെക്കൂട്ടാനുള്ള വിദ്യയാണ് നഗ്നരംഗങ്ങളുള്ള ചിത്രം പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്സവ പറമ്പ് പോലെയാക്കരുത്

ഉത്സവ പറമ്പ് പോലെയാക്കരുത്

ഉത്സവ പറമ്പില്‍ സര്‍ക്കസും മാജിക്കും കാണിക്കുന്നതു പോലെയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കലാമൂല്യമില്ലാത്ത ചിത്രങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നതിന്റെ ആവശ്യകതയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സിനിമകള്‍ ഒഴിവാക്കണം

ഇത്തരം സിനിമകള്‍ ഒഴിവാക്കണം

എല്ലാവര്‍ഷവും ഇതുപോലുള്ള സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അതു നിര്‍ത്തിയാല്‍ ജനത്തിരക്ക് ചിലപ്പോള്‍ ഉണ്ടാകില്ലായിരിക്കാം. എങ്കിലും നല്ല സിനിമയെ ഇഷ്ടപ്പെടുന്നവര്‍ക്ക് ശല്യമില്ലാതെ സിനിമ കാണാമല്ലോയെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+