കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍; കൊറോണ കാലത്തെ ആഘോഷങ്ങള്‍ക്കെതിരെ സംവിധായകന്‍ ബിജു

Google Oneindia Malayalam News

കൊച്ചി: കൊറോണ കാലത്ത് നടത്തുന്ന ആഘോഷങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. ഇവരൊക്കെ ഏത് നൂറ്റാണ്ടിലാണാവോ ജീവിക്കുന്നത് എന്ന് ചോദിക്കുന്ന അദ്ദേഹം ഇത്തരം ആഘോഷങ്ങളില്‍ അഭിരമിക്കുന്നവരാണ് യഥാര്‍ഥ വൈറസുകള്‍ എന്നും കുറ്റപ്പെടുത്തുന്നു. രാജ്യത്ത് കൊറോണ വൈറസിന്റെ രണ്ടാം തരംഗമാണ് എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വേളയിലാണ് ലക്ഷണക്കണിക്കിന് ആളുകള്‍ പങ്കെടുക്കുന്ന കുംഭമേള ഹരിദ്വാറില്‍ നടക്കുന്നത്. വിശ്വാസത്തെ തള്ളിക്കളയാനാകില്ല എന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി നല്‍കിയ മറുപടി.

19

തൊട്ടുപിന്നാലെ ഇപ്പോള്‍ തൃശൂര്‍ പൂരം നടക്കാന്‍ പോകുന്നു. കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും ആശങ്കയ്ക്ക് കുറവില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെട്ടത്. ഇതിനെ വിമര്‍ശിച്ച് പല പ്രമുഖരും രംഗത്തുവന്നിരുന്നു. തബ്ലീഗ് യോഗത്തെ കുറിച്ച് വാചാലരായവര്‍ കുംഭമേളയെ കുറിച്ച് മൗനം പാലിക്കുന്നു എന്ന കാര്യമാണ് നടി പാര്‍വതി തിരുവോത്ത് ചൂണ്ടിക്കാട്ടിയത്. ഹരീഷ് പേരടിയും സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുമെല്ലാം കൊറോണ കാലത്തെ ഉല്‍സവങ്ങള്‍ക്കെതിരെ രംഗത്തുവന്നു. കേരളത്തില്‍ കഴിഞ്ഞ ദിവസം 13000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രണ്ടര ലക്ഷത്തിലധികം പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്...

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു...
ഇനി....
അവിടെ കുംഭ മേള...
ഇവിടെ തൃശൂര്‍ പൂരം....
എന്തു മനോഹരമായ നാട്....
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....
ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍...
കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

English summary
Director Dr. Biju criticize Festivals during in Coronavirus surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X