Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ തമ്പുരാനെന്ന്; ജാതിഭ്രാന്ത് ഡോ ബിജുവിനോ?

ഏറ്റവും അടുത്ത സുഹൃത്ത് ജഗന്‍നാഥന്‍, ജഗന്‍നാഥന്‍ എന്ന് തൊണ്ടപൊട്ടിവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ ഒടുവില്‍ തമ്പുരാന്‍ എന്ന് എന്ന് നീട്ടിവിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞുനോക്കുന്നതായി അഭിനയിക്കുന്ന ഒരു താരത്തില്‍ നിന്നും ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന പ്രയോഗം വരുന്നതില്‍ അതിശയിക്കാനില്ല എന്നാണ് സംവിധായകന്‍ കൂടിയായ ഡോക്ടര്‍ ബിജു മോഹന്‍ലാലിനെതിരെ ഫേസ്ബുക്കില്‍ എഴുതിയത്.

അമ്മയെ തല്ലിയാലും രണ്ട് പക്ഷം എന്നാണല്ലോ. സോഷ്യല്‍ മീഡിയയിലെ കാര്യമാകുമ്പോള്‍ പറയാനുമില്ല. മോഹന്‍ലാലിനെതിരായ ഡോ. ബിജുവിന്റെ ആരോപണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകളുണ്ട്. എന്നാല്‍ ഡോ. ബിജുവിന്റെ ആരോപണത്തിന് അത്രയധികം പിന്തുണയൊന്നും ഫേസ്ബുക്കില്‍ കിട്ടുന്നില്ല എന്ന് കാണാം. പകരം ഫേസ്ബുക്കിലുള്ളവര്‍ക്ക് ചോദിക്കാന്‍ വേറെ കുറച്ച് ചോദ്യങ്ങളുണ്ട്.

തെറി വിളിച്ചും പേടിപ്പിച്ചും ഒതുക്കാന്‍ നോക്കണ്ട എന്ന് ലാല്‍ ഫാന്‍സിനെ ഉദ്ദേശിച്ച് ഒരു പോസ്റ്റ് കൂടി ഡോ. ബിജു പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്ക് ചര്‍ച്ചകളില്‍ ഉയരുന്ന ചോദ്യങ്ങളും മറുപടികളും നോക്കൂ.

എന്തിന് വെറുതെ മോഹന്‍ലാല്‍

എന്തിന് വെറുതെ മോഹന്‍ലാല്‍

ലുലുമാളിലെ അട്ടപ്പാടികള്‍ എന്ന പെരുച്ചാഴിയിലെ വിവാദ ഡയലോഗ് മോഹന്‍ലാല്‍ പറഞ്ഞതാണോ. വിജയ് ബാബു പറഞ്ഞ ഡയലോഗ് വെച്ച് മോഹന്‍ലാലിനെതിരെ പോസ്റ്റ് ഇടുന്നതിലെ ഔചിത്യം എന്താണ്. നിങ്ങളീ ചിത്രം കണ്ടിട്ടുണ്ടോ.

ആരാണീ തമ്പുരാന്‍

ആരാണീ തമ്പുരാന്‍

മോഹന്‍ലാലിനെതിരെ എടുത്തെഴുതിയ ഡയലോഗുകള്‍, ഉദാഹരണത്തിന് ആറാം തമ്പുരാനിലെ തമ്പുരാന്‍ വിളി, അത് മോഹന്‍ലാല്‍ എഴുതിയതാണോ. നിങ്ങള്‍ ഒരു സംവിധായകനല്ലേ. സാധാരണ അഭിനേതാക്കളാണോ നിങ്ങളുടെ സിനിമയില്‍ ഡയലോഗുകള്‍ എഴുതിക്കൊണ്ടുവരുന്നത്.

ആദ്യമായാണോ അട്ടപ്പാടി

ആദ്യമായാണോ അട്ടപ്പാടി

അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റും, തട്ടും എന്നൊക്കെ എത്രയോ തവണ സിനിമകളില്‍ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും ഡോ ബിജുവിന് അതൊര് പ്രശ്‌നമായി തോന്നിയിട്ടില്ലേ. മോഹന്‍ലാല്‍ ചിത്രത്തില്‍ ഈ ഡയലോഗ് കേട്ടപ്പോള്‍ ഇങ്ങനെ തോന്നാനുള്ള കാരണം എന്താണ്.

വ്യക്തിവിദ്വേഷമാണോ കാര്യം

വ്യക്തിവിദ്വേഷമാണോ കാര്യം

പേരറിയാത്തവര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ താനൊരു സൂപ്പര്‍സ്റ്റാറിനെ ക്ഷണിച്ചെന്നും എന്നാല്‍ അതിന് അദ്ദേഹം തയ്യാറായില്ലെന്നും സുരാജിന് പുരസ്‌കാരം ലഭിച്ചപ്പോള്‍ ബിജു പറഞ്ഞിരുന്നു. മോഹന്‍ലാലാണോ ആ സൂപ്പര്‍ സ്റ്റാര്‍. അതോ വേറെതെങ്കിലും സൂപ്പര്‍താരത്തിനോടുള്ള ദേഷ്യമാണോ പോസ്റ്റിന് കാരണം.

കഥാപാത്രവും നടനും തമ്മിലെന്താണ്

കഥാപാത്രവും നടനും തമ്മിലെന്താണ്

ഒരു നടന്‍ അഭിനയിച്ച കഥാപാത്രങ്ങളെ നോക്കിയാണോ അയാളുടെ സ്വഭാവം വിലയിരുത്തുന്നത്. ടി ജി രവിയും ബാലന്‍ കെ നായരും ജോസ് പ്രകാശും ഉമ്മറും ബലാത്സംഗ വീരന്മാരെ അവതരിപ്പിച്ചിട്ടുണ്ട്. എന്ന് വെച്ച് അവരെ അങ്ങനെ വിളിച്ചാല്‍ ഉണ്ണിമേരി പോലും സമ്മതിച്ചുതരില്ലല്ലോ.

ലക്ഷ്യം പബ്ലിസിറ്റി സ്റ്റണ്ട്?

ലക്ഷ്യം പബ്ലിസിറ്റി സ്റ്റണ്ട്?

പബ്ലിസിറ്റി സ്റ്റണ്ടാണോ ഡോ ബിജുവിന്റെ ലക്ഷ്യം. ഇതിനുമുന്‍പും സൂപ്പര്‍ താരങ്ങള്‍ക്കെതിരെയും നടിമാര്‍ക്കെതിരെയും ഡോ ബിജു അഭിപ്രായവുമായി രംഗത്തുവന്നിട്ടുണ്ട്.

അവാര്‍ഡ് കിട്ടിയാല്‍ എന്തുമാകാമോ

അവാര്‍ഡ് കിട്ടിയാല്‍ എന്തുമാകാമോ

ദേശീയ അവാര്‍ഡ് കിട്ടിയ സിനിമയെടുത്തു എന്ന് കരുതി സിനിമയെ കുറിച്ച് എന്തും പറയാം എന്നത് ശരിയാണോ. ഇവിടെ തെളിയുന്നത് സവര്‍ണന് അവര്‍ണനോടുള്ള അസഹിഷ്ണുതയും അവര്‍ണന് സവര്‍ണനോടുള്ള അസഹിഷ്ണുതയും ആണ് എന്ന് കമന്റിടുന്നവരും ഉണ്ട്. സിനിമാലോകത്തും ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ ഉദ്ദേശിച്ചാണോ ഡോ ബിജുവിന്റെ പോസ്റ്റ്.

ബിജുവിന് പിന്തുണ

ബിജുവിന് പിന്തുണ

ലോജിക്കില്ലാത്ത ചിത്രമാണെങ്കിലും മോഹന്‍ലാല്‍ ആ പ്രയോഗം ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് പറയുന്നവരും കുറവല്ല. ഡോ ബിജുവിന് പിന്തുണ അറിയിക്കുന്നവരും നിരവധി ഉണ്ട്.

 പറയുന്നതില്‍ കാര്യമുണ്ടോ

പറയുന്നതില്‍ കാര്യമുണ്ടോ

ആന കൊമ്പ് വെട്ടിച്ചു, ടാക്‌സ് വെട്ടിച്ചു, നായര് ജാതി കൂട്ട് കളിച്ചു സുധാമണിയുടെ തട്ടിപ്പിന്റെ അമ്പാസിഡര്‍ ആയി എന്നിങ്ങനെ ആരോപണങ്ങള്‍ മോഹന്‍ലാലിന് നേരെയും ഉയരുന്നുണ്ട്. മോഹന്‍ലാല്‍ സിനിമകളിലെ സവര്‍ണ ഡയലോഗുകള്‍ എടുത്തുപറയുന്നവരുണ്ട്. ഒരു ഉദാഹരണം നോക്കൂ

 ആര്യനിലെ ഡയലോഗ്

ആര്യനിലെ ഡയലോഗ്

എടൊ തനിക്കു എന്നോടുള്ള വിദ്വേഷം എന്താണ് എന്നെനിക്കറിയാം ...കീഴ് ജാതിക്കാരന്റെ അപകര്‍ഷത. ഒരു സവര്‍ണ്ണ സ്ത്രീ അറുപതു കഴിഞ്ഞ വൃദ്ധ ആണ് എങ്കില്‍ പോലും അവരെ വരെ പകയോടെ പ്രാപിക്കാന്‍ പോകുന്ന നിന്റെ ഒക്കെ മനസിലാടാ ജാതിയും അയിത്തവും ...അന്ന് നീ എന്റെ അച്ഛന്റെ കയ്യില്‍ നിന്റെ തീണ്ടല്‍ മാറാന്‍ രണ്ടു രൂപ കൊടുത്തില്ലേ? ഇന്ന് എണ്ണക്ക് ഒക്കെ വില കൂടുതല്‍ ആണ് .ഇതാ കൊണ്ട് പോയി കുളിക്ക് ...നമ്പൂതിരി തൊട്ടാല്‍ നീയൊക്കെ കുളിക്കണം കാരണം നിന്റെയൊക്കെ മനസ്സില്‍ ആണ് ജാതിയും അയിത്തവും ഈ ഡയലോഗ് 1998 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ ആര്യനിലേതാണ്.

എന്തായാലും ഒരു വിഷയമായി

എന്തായാലും ഒരു വിഷയമായി

ഷറപ്പോവയ്ക്കും രഞ്ജിത്തിനും ശേഷം ഫേസ്ബുക്കിലെ ആളുകള്‍ക്ക് ചര്‍ച്ച ചെയ്യാനുള്ള വിഷയമാണ് മോഹന്‍ലാലിനെതിരെ ഡോ ബിജു ഇട്ട പോസ്റ്റിലൂടെ കിട്ടിയത്. ഡോ ബിജു തന്നെ ഇതില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+