കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ബാഹുബലി മികച്ച ചിത്രമല്ലെന്ന് ഡോ.ബിജു

  • By Siniya
Google Oneindia Malayalam News

കൊച്ചി: 63 ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ വിയോജിപ്പുകള്‍ രേപ്പെടുത്തി സംവിധായകന്‍ ഡോ.ബിജു. ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രമായ ബാഹുബലിയല്ല ഇന്ത്യ കണ്ട മികച്ച ചിത്രമെന്ന് ഡോ. ബിജു പറഞ്ഞു. ബാഹുബലി അതിനുള്ള സ്ഥാനം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് ബാഹുബലി ദേശീയ പുരസ്‌കാരം നേടിയത്. എന്നാല്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു.

അര്‍ഹിക്കുന്നില്ല

അര്‍ഹിക്കുന്നില്ല

മികച്ച് ഒട്ടേറെ ഭാഷാ ചിത്രങ്ങള്‍ ഉണ്ടായിരുന്നിട്ടും ബാഹുബലിയെ തിരഞ്ഞെടുത്തത് പുരസ്‌കാരത്തിന്റെ അന്തസത്തയെ തന്നെ കെടുത്തി കളയുന്ന തീരുമാനമായി പോയിയെന്ന് ഡോ. ബിജു.

മറ്റു ഗുണങ്ങള്‍

മറ്റു ഗുണങ്ങള്‍

ബാഹുബലി തിരഞ്ഞെടുത്ത ഒറ്റ കാരണംകൊണ്ട് പുരസ്‌കാരത്തിലെ മറ്റ് ഗുണങ്ങളെ തള്ളികളയാനാവില്ലെന്നും ഡോ. ബിജു പറഞ്ഞു. മികച്ച നടനായി അമിതാഭ് ബത്തനേയും നടിയായി കങ്കണയെയും തിരഞ്ഞെടുത്തതില്‍ തര്‍ക്കമില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

തോന്നിയ പടി

തോന്നിയ പടി

കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്നു വര്‍ഷത്തെ പുരസ്‌കാരം പരിശോധിച്ചു നോക്കുമ്പോള്‍ തോന്നിയ പടി പുരസ്‌കാരം നല്‍കിയപ്പോള്‍ അര്‍ഹമായവയ എത്രയുണ്ടെന്നും ബിജു ചോദിച്ചു.

വിമര്‍ശനം ഇരട്ടത്താപ്പ്

വിമര്‍ശനം ഇരട്ടത്താപ്പ്

നിലപാടുകളും വിമര്‍ശനങ്ങളും എപ്പോഴും എവിടെയും പറയാനുള്ള ആര്‍ജ്ജവം ഉണ്ടാവണം. സംസ്ഥാന പുരസ്‌കാരത്തില്‍ അപാകത്കള്‍ ഉണ്ടായിരുന്നു. അന്ന് എല്ലാവരും മൗനം പാലിച്ചു.

English summary
DIRECTOR DR BIJU talks about nationala fims award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X