കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകരുടെ സംഘടിത അക്രമം, തെറിവിളി; സംവിധായകന്‍ ഡോ.ബിജു ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ത പുരസ്‌കാരാ വിതരണച്ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാറിന് 107 പേര്‍ ഒപ്പിട്ട ഭീമ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. സംവിധായകന്‍ ഡോക്ടര്‍ ബിജുവിന്റെ നേതൃത്വലായിരുന്നു ഭീമഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

ഇതോടെ ഒരു വിഭാഗം താരാ ആരാധകര്‍ ഡോ ബിജുവിനെതിരെ രംഗത്ത് വരികയായിരുന്നു. മോഹന്‍ലാലിനെതിരേയല്ല ഹര്‍ജി ചലച്ചിത്ത പുരസ്‌കാര വിതരണച്ചടങ്ങിലെ ധൂര്‍ത്തിനും മുഖ്യാതിഥിയായി ആരും അവന്നാലും അതിനെതിരേയും ആയിരുന്നു ഹര്‍ജി എന്ന് ബിജു വ്യക്തമാക്കിയെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ആരാധകരുടെ ചീത്തവിളി തുടരുകായിരുന്നു. ഒടുവില്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജ് പൂട്ടേണ്ടി വന്നിരിക്കുകയാണ് സംവിധായകന്.

ഭീമഹര്‍ജി

ഭീമഹര്‍ജി

ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കുന്നതിനെതിരെ സര്‍ക്കാറിന് ഭീമഹര്‍ജി സമര്‍പ്പിക്കപ്പെട്ടതോടെ ബിജുവിനെതിരേ സോഷ്യല്‍ മീഡിയിയില്‍ വ്യാപക അധിക്ഷേപങ്ങള്‍ നടന്നിരുന്നു. തെറിവിളികളുടേയും വ്യക്തിഹത്യയും പരിധികടന്നപ്പോള്‍ തന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തിരിക്കുകാണ് ഡോ.ബിജു. ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബിജുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ..

പേജ് ഡിലിറ്റ് ചെയ്യുകയാണ്

പേജ് ഡിലിറ്റ് ചെയ്യുകയാണ്

എന്റെ പേരില്‍ ഒരു പേജ് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചില താര ആരാധകരുടെയും സിനിമാ രംഗത്തു നിന്നു തന്നെയുള്ള ചിലരുടെയും ഭാഗത്ത് നിന്ന് നൂറ് കണക്കിന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും ആണ് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ആ പേജ് ഡിലിറ്റ് ചെയ്യുകയാണ്.

അനുയായികള്‍

അനുയായികള്‍

താരങ്ങളുടെ അനുയായികള്‍ ആണ് എന്നവകാശപ്പെടുന്നത് കൊണ്ട് തന്നെ കേസ് കൊടുത്തിട്ടും നിലവിലെ സംവിധാനത്തില്‍ വലിയ കാര്യമില്ല എന്ന് അറിയാം. ആയതിനാല്‍ ഇതേ ഉള്ളൂ മാര്‍ഗ്ഗം. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെ ഉണ്ട്..

അസഭ്യവും, ഭീഷണിയും

അസഭ്യവും, ഭീഷണിയും

സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും, ഭീഷണിയും, വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണ്ണമായും ഒറ്റയ്ക്കാണ് എന്ന ബോധം ഉണ്ടാകുന്നു. കള്‍ച്ചറല്‍ ഫാസിസം ഈ നാട്ടില്‍ ഇല്ലല്ലോ.

നിശ്ശബ്ദമാവില്ല

നിശ്ശബ്ദമാവില്ല

ഇത് പേഴ്സണല്‍ പ്രൊഫൈല്‍ ആണ്.ഇവിടെ വല്ലപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളോട് മാത്രം സംവദിച്ചാല്‍ മതിയല്ലോ.
ഒന്നു മാത്രം പറയാം സംഘടിത തെറി വിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശ്ശബ്ദമാക്കാം എന്ന് ആരും കരുതരുത്.

പിന്തുണ

പിന്തുണ

സംവിധായകന് പിന്തുണയര്‍പ്പിച്ച് നിരവധിയാളുകള്‍ ഇതിനോടകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. നട്ടെല്ല് നിവര്‍ത്തി നില്‍ക്കുക എന്നതും തലച്ചോറ് പണയപ്പെടുത്തിയിട്ടില്ല എന്ന് വിളിച്ചു പറയുന്നതും വര്‍ത്തമാനകാലത്ത് ഗുരുതരമായ ചട്ടലംഘനമാണ്. ആ മെല്ലിച്ച ശരീരത്തിലെ നട്ടെല്ലിനോട് ബഹുമാനം -സ്‌നേഹം എന്നാണ് ഒരു വ്യക്തി അദ്ദേഹത്തിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്.

ലജ്ജിക്കുന്നു

ലജ്ജിക്കുന്നു

മറ്റൊരു വ്യക്തിയുടെ കമന്റ് ഇങ്ങനെ ' ലജ്ജിക്കുന്നു നമ്മുടെ നാടിന്റെ യശസ്സ് വിശ്ചത്തോളമുയര്‍ത്തിയ നമ്മുടെ പ്രീയപ്പെട്ട ബിജു ഡോക്ടര്‍ നേരിട്ട ഈ അവസ്ഥയില്‍ ഒരു മലയാളി ആയി പോയതില്‍ ലജ്ജ തോന്നുന്നു.'

മന്ത്രി

മന്ത്രി

അതേസമയം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി എകെ ബാലന്‍ രംഗത്തെത്തി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ തന്നെ മുഖ്യാതിഥിയാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അദ്ദേഹത്തെ നാളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും മന്ത്രി അറിയിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്

ഡോ.ബിജുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

English summary
director dr bijukumar damodaran facebook page delete
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X