ചികിത്സ കഴിഞ്ഞാല്‍ എല്ലാം ഭേദമാകുമെന്ന് പ്രതീക്ഷിച്ചു, ഭാഗ്യം കുട്ടനെ കൈവിട്ടെന്ന് ഫാസില്‍
കൊച്ചി: പ്രശസ്ത ഛായാഗ്രാഹകനായ ആനന്ദക്കുട്ടന്റെ നിര്യാണത്തില്‍ മലയാള ചലച്ചിത്ര ലോകം ഒന്നടങ്കം വിതുമ്പി. ആനന്ദക്കുട്ടനെക്കുറിച്ച് സംവിധായകന്മാര്ക്ക് പറയാനേറയുണ്ട്. സിനിമാലോകത്തെ നിരാശപ്പെടുത്തി എന്റെ കുട്ടന് കടന്നു പോയെന്ന് സംവിധായകന് ഫാസില്‍ പറഞ്ഞു. ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണ് ഫാസില്‍. ആനന്ദക്കുട്ടന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുള്ളൊരാള്‍ കൂടിയാണ് ഫാസില്‍.
രണ്ടുവര്‍ഷത്തെ ചികിത്സ കഴിഞ്ഞാല്‍ എല്ലാ ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്ന് അവസാന കൂടിക്കാഴ്ചയില്‍ ആനന്ദക്കുട്ടന് പറഞ്ഞതായി ഫാസില്‍ പറയുന്നു. അപ്പോഴും ജീവിതത്തെക്കുറിച്ച് നല്ല പ്രതീക്ഷ ആ കണ്ണുകളില്‍ കാണാമായിരുന്നു. എന്നാല്‍, ആ ഭാഗ്യം കുട്ടനുണ്ടായില്ല. ക്യാന്‍സര്‍ രോഗത്തിന്റെ അവശത കുട്ടന്റെ മുഖത്തുണ്ടായിരുന്നുവെന്നും ഫാസില്‍ പറയുന്നു.

മകളുടെ വിവാഹചടങ്ങിനിടെയാണ് അവസാനമായി ഞങ്ങള്‍ കണ്ടത്. ചികിത്സ കാരണം സിനിമ പ്രവര്‍ത്തനത്തില്‍ നിന്ന് ഏറെ നാളായി വിട്ടു നില്‍ക്കുകയായിരുന്നു അദ്ദേഹം. ചികിത്സ കഴിഞ്ഞിട്ടു വേണം സിനിമാലോകത്ത് ക്യാമറയെടുത്ത് നടക്കാനെന്ന് കുട്ടന് പറഞ്ഞിരുന്നു. ആ പ്രതീക്ഷ കണ്ടപ്പോള്‍ അസുഖമൊക്കെ വേഗം മാറും കുട്ടാ എന്നു താന്‍ പറഞ്ഞു.
നമുക്കൊരുമിച്ച് ചില സിനിമകള്‍ ചെയ്യാമെന്നും പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, തീക്കടല്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്യാമറയെക്കുറിച്ച് നല്ല അറിവ് കുട്ടനുണ്ടായിരുന്നു. ആരെയും വേര്‍തിരിച്ച് കാണില്ല, എല്ലാവരും കുട്ടന് ഒരുപോലെയാണ്. സ്നേഹത്തോടെയും മയത്തിലും പെരുമാറനേ കുട്ടനറിയൂവെന്നും ഫാസില്‍ പറയുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications