കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹനുമാന്‍ സ്വാമിയെ നഗ്നനാക്കി അപമാനിച്ചു? സംവിധായകന്‍ ജയന്‍ ചെറിയാന് ഫേസ്ബുക്ക് പൊങ്കാല, പൂരത്തെറി!

മൃതസഞ്ജീവനി കൊണ്ടുപോകുന്ന ഹനുമാന്റെ ചിത്രത്തിന് സമാനമായ ഒരു നഗ്നചിത്രമാണ് കാ ബോഡി സ്‌കേപ്പിനെ വിവാദത്തിലാക്കിയത്.

  • By Kishor
Google Oneindia Malayalam News

സംവിധായകന്‍ ജയന്‍ ചെറിയാന് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ ഫേസ്ബുക്കില്‍ ഹൈന്ദവ വിശ്വാസികളുടെ വക പൊങ്കാല. വിവാദ ചിത്രമായ കാ ബോഡി സ്‌കേപ്പ് എന്ന ചിത്രം ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പ് ശക്തിയായത്. കാ ബോഡി സ്‌കേപ്പിനെച്ചൊല്ലി ഇതാദ്യമായിട്ടല്ല വിവദങ്ങള്‍ ഉണ്ടാകുന്നത്.

Read Also: രാഷ്ട്രീയം,സെക്സ്, വിവാദം.. ഇന്ത്യയെ ഞെട്ടിച്ച 11 സംഭവങ്ങൾ!

നിത്യബ്രഹ്മചാരിയും ശ്രീരാമദേവന്റെ സന്തത സഹചാരിയുമായ ഹനുമാന്‍ സ്വാമിയെ നഗ്നനാക്കി ആവിഷ്‌കരിച്ചു എന്നതാണ് കാ ബോഡി സ്‌കേപ്പിനെ എതിര്‍ക്കാന്‍ കാരണം. മൃതസഞ്ജീവനി കൊണ്ടുപോകുന്ന ഹനുമാന്റെ ചിത്രത്തിന് സമാനമായ ഒരു നഗ്നചിത്രമാണ് കാ ബോഡി സ്‌കേപ്പിനെ വിവാദത്തിലാക്കിയത്. ഫേസ്ബുക്കില്‍ ജയന്‍ ചെറിയാന്റെ പോസ്റ്റുകള്‍ തിരഞ്ഞ് പിടിച്ച് ഭീഷണി കമന്റുകളിടുകയാണ് ആളുകള്‍, അതില്‍ ചിലത് ഇങ്ങനെ.

എന്താണീ കാ ബോഡിസ്‌കേപ്പ്

എന്താണീ കാ ബോഡിസ്‌കേപ്പ്

പപ്പിലിയോ ബുദ്ധ എന്ന ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാ ബോഡിസ്‌കേപ്പ്. 2016 ലെ കേരള രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗേ-ലെസ്ബിയന്‍ സമൂഹം അഭിമുഖീകരിക്കുന്ന പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് കാ ബോഡിസ്‌കേപ്പ് പറയാന്‍ ശ്രമിക്കുന്നത്.

വിവാദചിത്രം, പ്രദര്‍ശനാനുമതിയില്ല

വിവാദചിത്രം, പ്രദര്‍ശനാനുമതിയില്ല

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ റിവൈസിംഗ് കമ്മിറ്റി പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രമാണ് കാ ബോഡിസ്‌കേപ്പ്. ഹിന്ദുമതത്തെ അവഹേളിക്കുന്നതും ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമാണ് ചിത്രമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ വിശദീകരണത്തിലുള്ളത്. ചിത്രത്തിന് സര്‍ട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയില്ലെന്ന് ബോര്‍ഡ് സംവിധായകനെ അറിയിക്കുകയായിരുന്നു.

ഇത് മാത്രമല്ല കാരണങ്ങള്‍

ഇത് മാത്രമല്ല കാരണങ്ങള്‍

സ്ത്രീകള്‍ക്കെതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ ചിത്രത്തിലുളളതായി ആക്ഷേപമുണ്ട്. സ്ത്രീകളുടെ സ്വയംഭോഗം ചിത്രീകരിച്ചതും ഗേ പരാമര്‍ശവും ചിത്രത്തിന് വിനയായി. സ്വവര്‍ഗലൈംഗികതയെ എടുത്ത് കാണിക്കുന്ന പോസ്റ്ററുകളായിരുന്നു കാ ബോഡിസ്‌കേപ്പിന് വേണ്ടി വ്യാപകമായി ഒരുക്കപ്പെട്ടത്. ചുംബനസമരം അടക്കമുള്ള ന്യൂ ജെന്‍ സമരങ്ങളുടെ തുടര്‍ച്ചയായി ഒരുക്കപ്പെട്ട ചിത്രമാണ് കാ ബോഡിസ്‌കേപ്പ്.

ഹിന്ദുക്കളെ പൊള്ളിച്ചത് എന്താണ്

ഹിന്ദുക്കളെ പൊള്ളിച്ചത് എന്താണ്

ഹിന്ദുദൈവമായ ഹനുമാന്‍ സ്വാമിയെ നഗ്നനായി ചിത്രീകരിക്കുകയും സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുകയും ചെയ്തു എന്നാണ് കാ ബോഡിസ്‌കേപ്പിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. കാ ബോഡിസ്‌കേപ്പ് ഹിന്ദു വിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന കാര്യം ഇവര്‍ സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിക്കുന്നു.

പൂരത്തെറിയാണ് പ്രതികരണം

പൂരത്തെറിയാണ് പ്രതികരണം

കടുത്ത വിയോജിപ്പുകള്‍ ആശയപരമായി അവതരിപ്പിക്കുന്നവര്‍ മാത്രമല്ല, ജയന്‍ ചെറിയാനെ തെറി വിളിക്കുന്നവരും ഭീഷണിപ്പെടുത്തുന്നവരും വരെ ഫേസ്ബുക്കിലുണ്ട്. ഹിന്ദുക്കളുടെ ആരാധിച്ചു പോകുന്ന ഹനുമാന്‍ സ്വാമിയെ ഇതുപോലെ പൊതുജനമധ്യത്തില്‍ ഇത്രയും വൃത്തികെട്ട രീതിയില്‍പ്രദര്‍ശിപ്പിച്ച ഇയാള്‍ വീട്ടുകാരുടെ ഫോട്ടോ വച്ച് പടം എടുത്ത് മാതൃകകാണിക്കട്ടെ - എന്നാണ് ഒരു ആക്രോശം.

രക്ഷപ്പെടാന്‍ വഴിയുണ്ട്

രക്ഷപ്പെടാന്‍ വഴിയുണ്ട്

നീ ചെയ്ത തെറ്റ് തിരുത്തി ആ ഹനുമാന്‍ സ്വാമിയോടും സ്വാമിയേ ആരാധിക്കുന്ന ഹിന്ദു സമൂഹത്തോടും മാപ്പ് പറഞ്ഞു നോക്ക് ചിലപ്പോ രക്ഷപെടും. ജയന്‍ 'ചെറിയാന്‍' എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാവും എന്താണ് ഇവന്‍ ഉദ്ദേശിക്കുന്നത് എന്ന്. നിത്യബ്രഹ്മചാരിയും ശ്രീരാമതോഴനും ആയ ഹനുമാനെ അപമാനിച്ചവനെതിരെ മതവികാരം വ്രണപ്പെടുത്തിയതിനു കേസ് എടുക്കണം.

സംവിധായകന്‍ കമലിനുമുണ്ട്

സംവിധായകന്‍ കമലിനുമുണ്ട്

കാ ബോഡിസ്‌കേപ്പ് ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചതിന് സംവിധായകന്‍ കമലും സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിടുന്നുണ്ട്. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ജയന്‍ ചെറിയാന്റെ കാ ബോഡിസ്‌കേപ്പ് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടാഗോര്‍ തിയേറ്ററില്‍ ബുധനാഴ്ച രാവിലെ 11.30 നായിരുന്നു കാ ബോഡിസ്‌കേപ്പ് പ്രദര്‍ശിപ്പിച്ചത്.

കാ ബോഡിസ്‌കേപ്പ് ഹിന്ദുവിരുദ്ധമോ

കാ ബോഡിസ്‌കേപ്പ് ഹിന്ദുവിരുദ്ധമോ

തന്റെ ചിത്രമായ കാ ബോഡിസ്‌കേപ്പ് ഹിന്ദുവിരുദ്ധമല്ല എന്നാണ് ജയന്‍ ചെറിയാന്‍ പറയുന്നത്. ഇത് സ്ത്രീവിരുദ്ധവുമല്ല. ഒരു മതത്തെയും അപമാനിക്കാന്‍ താന്‍ ചിത്രത്തില്‍ ശ്രമിച്ചിട്ടില്ല. കാ ബോഡിസ്‌കേപ്പ് ഹിന്ദുവിരുദ്ധമല്ല ഇതില്‍ സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം മാത്രമേ കാണേണ്ടതുള്ളൂ എന്നാണ് ചിത്രത്തെ പിന്തുണക്കുന്നവര്‍ പറയുന്നത്.

English summary
Social media attack Director Jayan Cherian and his controversial film Ka Bodyscapes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X