കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ.ഡി ഒരു ലക്ഷണമൊത്ത സംഘപരിവാര്‍ ഏജന്‍സിയാണ്; രാഹുലിനെ പിന്തുണച്ച് ജിയോ ബേബി

Google Oneindia Malayalam News

കൊച്ചി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ ഇ ഡി ( എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ) നടപടിയ്ക്കെതിരെ പ്രതികരണവുമായി സംവിധായകന്‍ ജിയോ ബേബി. ഇ ഡി ഒരു ലക്ഷണമൊത്ത സംഘപരിവാര്‍ ഏജന്‍സിയാണ് എന്ന് ജിയോ ബേബി അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ പ്രതിപക്ഷത്തിന് നേരെ ഉയരുന്നത് ബോധപൂര്‍വ്വമായ ഫാസിസ്റ്റ് വേട്ടയാണ് എന്നും അദ്ദേഹം പറഞ്ഞു.

ഇത് പ്രതിരോധിക്കുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ചേരണം എന്നും ജിയോ ബേബി ആവശ്യപ്പെട്ടു. സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസിയുടെ പ്രതിഷേധ ക്യംപെയ്‌നില്‍ പങ്കെടുത്താണ് ജിയോ ബേബിയുടെ പ്രതികരണം.തങ്ങളെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇ ഡി യെ കാണിച്ച് പേടിപ്പിക്കാന്‍ ശ്രമിക്കുക എന്ന ഹീന രാഷ്ട്രീയമാണ് സംഘപരിവാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാര്‍ട്ട്.... ക്യാമറ... ആക്ഷന്‍..; സംവിധായിക വേഷത്തില്‍ ഷാലിന്‍; കലക്കിയല്ലോയെന്ന് സോഷ്യല്‍ മീഡിയ

1

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ മൂന്ന് ദിവസമായി 30 ലേറെ മണിക്കൂറാണ് ഇ ഡി ചോദ്യം ചെയ്തത്. ഇ ഡിയുടെ നടപടയില്‍ രാജ്യ വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചായി മൂന്ന് ദിവസമാണ് രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായത്.

2

ചൊവ്വാഴ്ച 11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നു ദിവസങ്ങളിലായി 30 മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം വെള്ളിയാഴ്ച നടത്താനിരുന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയിരിക്കുകയാണ് ഇ ഡി. വിശ്രമം വേണം എന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

3

കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയാ ഗാന്ധിയുടെ അനാരോഗ്യം കണക്കിലെടുത്താണ് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രാഹുല്‍ അന്വേഷണ ഏജന്‍സിയ്ക്ക് അപേക്ഷ സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയുടെ അപേക്ഷ അന്വേഷണ ഏജന്‍സി അംഗീകരിക്കുകയായിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് സോണിയ ഗാന്ധി കുറച്ച് ദിവസങ്ങളായി ആശുപത്രിയിലാണ്.

3

ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയ്ക്കും ചോദ്യം ചെയ്യലിന് ഹാജരാകാനായി ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ സംസ്ഥാനങ്ങളിലേയും രാജ് ഭവനിലേക്ക് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നിരയിലെ മറ്റ് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്.

5

ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:


കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഇ ഡി യെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന വേട്ടയില്‍ സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മുപ്പതോളം മണിക്കൂറുകള്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തിരിക്കുകയാണ്.

6

തങ്ങളെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇ ഡി യെ ക്കാട്ടി ഭയപ്പെടുത്താന്‍ ശ്രമിക്കുക എന്ന ഹീന രാഷ്ട്രീയമാണ് സംഘപരിവാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ പ്രതിപക്ഷത്തിന് നേരേ ഉയരുന്ന ഈ ബോധപൂര്‍വ്വമായ ഫാസിസ്റ്റ് വേട്ടയെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സകലരും ചേര്‍ന്ന് പ്രതിരോധിക്കേണ്ടതുണ്ട്. ഇ ഡി ഒരു ലക്ഷണമൊത്ത സംഘ പരിവാര്‍ ഏജന്‍സിയാണ്.

മുഖ്യമന്ത്രിക്കെതിരെ വലത് ഗൂഢാലോചനക്കൊപ്പം എന്ന തരത്തില്‍ പ്രതികരിക്കുന്നു; ഹരീഷിനെ ഒഴിവാക്കിയതില്‍ പു.ക.സമുഖ്യമന്ത്രിക്കെതിരെ വലത് ഗൂഢാലോചനക്കൊപ്പം എന്ന തരത്തില്‍ പ്രതികരിക്കുന്നു; ഹരീഷിനെ ഒഴിവാക്കിയതില്‍ പു.ക.സ

English summary
Director Jeo Baby against Enforcement Directorate and support Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X