Get Updates
Get notified of breaking news, exclusive insights, and must-see stories!

സമൂഹത്തെ പിന്നോട്ട് നയിക്കുന്നവരെ ചര്‍ച്ചകളില്‍ നിന്നൊഴിവാക്കണം; പിസി ജോര്‍ജിനെതിരെ ജിയോ ബേബി

കൊച്ചി: മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ സംവിധായകന്‍ ജിയോ ബേബി. പി സി ജോര്‍ജിനെ പോലെ സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്നവരെ ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ജിയോ ബേബി ആവശ്യപ്പെട്ടു. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജ് സമൂഹത്തിനെ എല്ലാ രീതിയിലും പിന്നോട്ട് നടത്തുന്ന ആളുകളുടെ പ്രതിനിധിയാണെന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്നും ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.

അതുപോലെ തന്നെ ഇത്തരം വൃത്തികേടുകള്‍ സമൂഹത്തിന്റെ വിവിധ തുറകളിലുണ്ട്. അവര്‍ക്കെല്ലാം ടെലിവിഷന്‍ ചാനലുകളില്‍ റപ്രസന്റേഷനുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ ടെലിവിഷന്‍ ചാനലുകളില്‍ സ്ത്രീകളെ, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ, എല്‍ ജി ബി ടി ക്യു വിഭാഗത്തെ അവഹേളിക്കുന്ന ഒട്ടനവധി പ്രസ്താവനകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെയെല്ലാം മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നും അതില്‍ ഒരു കണ്ണി മാത്രമാണ് പി സി ജോര്‍ജെന്നും ജിയോ ബേബി വ്യക്തമാക്കി.

1

ചാനല്‍ ചര്‍ച്ചകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കും ലിംഗസമത്വത്തിനും എതിരാകരുത് എന്നാവശ്യപ്പെട്ട് മലയാള പെണ്‍കൂട്ടം എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുന്‍നിര ചാനലുകളിലെ എഡിറ്റര്‍മാര്‍ക്ക് അയച്ച കത്തിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പി സി ജോര്‍ജിന്റെ പ്രസ്താവനേയേയും ജിയോ ബേബി വിമര്‍ശിച്ചു. ദിലീപിന്റെയോ ഫ്രാങ്കോയുടെയോ കേസില്‍ നമുക്ക് എവിടെ വേണമെങ്കിലും നില്‍ക്കാനുള്ള ജനാധിപത്യപരമായ അവകാശമുണ്ടെന്നും പക്ഷേ അപ്പോള്‍ പോലും ഒരാളെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

2

എന്നാല്‍ പി സി ജോര്‍ജ് പെണ്‍കുട്ടിയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും പി സി ജോര്‍ജ് എന്ന് പറയുന്നത് ഭാഷയുടെ വൃത്തികേടിന്റെ അങ്ങേ അറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ കാണാനും കേള്‍ക്കാനുമൊക്കെയുള്ള താല്‍പര്യം പൊതുസമൂഹത്തിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 'ദിലീപ് വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ മുതല്‍ റിപ്പോര്‍ട്ട് തുടങ്ങുകയാണ്. ആ വിഷയത്തില്‍ നമുക്ക് അറിയേണ്ടത് കോടതി എന്ത് പറയുന്നു എന്ന് മാത്രമാണ്. നമ്മളെ കാണിച്ച് നമ്മളെ ശീലിപ്പിക്കുകയാണ്. മാധ്യമങ്ങള്‍ നോക്കുന്നത് റേറ്റിംഗും ബിസിനസുമായിരിക്കും. അതിന് അവര്‍ക്ക് പി സി ജോര്‍ജിനെ വേണ്ടിവരുമെന്നും ജിയോ ബേബി പറഞ്ഞു.

3

നേരത്തെ സമാന അഭിപ്രായവുമായി നടി ചിന്നു ചാന്ദ്‌നിയും രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ പ്രതികരണത്തില്‍ അബ്യൂസിനെ അതിജീവിച്ച നടിയെ അപമാനിക്കുന്ന തരത്തില്‍ പി സി ജോര്‍ജിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചിന്നുവിന്റെ വിമര്‍ശനം. പി സി ജോര്‍ജിനെ പോലുള്ള ആള്‍ക്കാരെയൊക്കെ ചാനലുകള്‍ പ്രതികരണത്തിന് ഇപ്പോഴും വിളിക്കുന്നുണ്ടല്ലോ എന്നായിരുന്നു ചിന്നു ചാന്ദ്നി ചോദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലായിരുന്നു ചിന്നുവിന്റെ പ്രതികരണം.

4

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ചയാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് പി സി ജോര്‍ജ് നല്‍കിയ പ്രതികരണം പങ്കുവച്ചാണ് ചിന്നു വിമര്‍ശനം ഉന്നയിച്ചിരുന്നത്. എഴുപതു വയസ്സായി ഇയാള്‍ക്ക്. 30 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള ആളാണത്രെ. അത്യന്തം മാന്യമായി നടക്കേണ്ട ചാനല്‍ പരിപാടികളിലേക്കാണ് അഭിപ്രായം ചോദിക്കാന്‍ ഇയാളെ പോലുള്ളവരെ നിരന്തരം ക്ഷണിക്കുന്നതെന്നായിരുന്നു ചിന്നു ചാന്ദിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേയമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി സി ജോര്‍ജ് പ്രതികരിക്കുന്നത്.

Recommended Video

cmsvideo
    തിരുവനന്തപുരം കൊവിഡ് C കാറ്റഗറിയില്‍ പെടുന്ന ആദ്യ ജില്ല, കടുത്ത നിയന്ത്രണം
    5

    ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗി പീഡന പരാതി കൊടുത്തിരുന്ന കന്യാസ്ത്രീയ്‌ക്കെതിരേയും പി സി ജോര്‍ജ് അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. എന്തിനാണ് 12 തവണയും സമ്മതിച്ച് കൊടുത്തത് എന്നാണ് പിസി ജോര്‍ജിന്റെ അധിക്ഷേപം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+