പുരോഗമന കലാ സാഹിത്യ സംഘമേ, എന്താണ് ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം ?; ഹരീഷിന് പിന്തുണ
കോഴിക്കോട്: നടന്‍ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിക്കുന്ന എ ശാന്തന്‍ അനുസ്മരണ ചടങ്ങില്‍ നിന്നും വിലക്കിയ സംഭവത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ ജിയോ ബേബി രംഗത്ത്. ഹരീഷ് പേരടിയെ വിലക്കാനുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് ജിയോ ബേബി ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ ചോദിക്കുന്നു. ഹരീഷ് പേരടിയെ വിലക്കിയത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണെന്നാണ് പു ക സ അറിയിച്ചത്.
ഒരു ചന്തമൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ഇഷ്ടായി; ഹണി..സാരിയില്‍ വന്നാല്‍ പൊളിയല്ലേയെന്ന് ആരാധകര്‍

അതേസമയം, ഹരീഷ് പേരടിക്ക് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം ലഭിക്കുന്നത്. നേരത്തെ നടന്‍ ജോയ് മാത്യു, കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം, നടന്‍ രാജേഷ് ശര്‍മ്മ, സംവിധായകന്‍ കണ്ണന്‍ താമരക്കുളം എന്നിവര്‍ പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു.

തനിക്കേറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്തുകൂടിയായ അന്തരിച്ച പ്രശസ്ത നാടകകൃത്ത് എ. ശാന്തകുമാറിന്റെ അനുസ്മരണ പരിപാടിയില്‍ ഔപചാരികമായി ക്ഷണിക്കപ്പെട്ട് പരിപാടിസ്ഥലത്തേക്കെത്തിച്ചേരുന്നതിന്റെ പാതിവഴിയിലാണ് ഹരീഷ് പേരടിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതായിപ്പറഞ്ഞ് അപമാനിച്ച് തിരിച്ചയച്ചിരിക്കുന്നതെന്ന് വി ടി ബല്‍റാം പറഞ്ഞിരുന്നു.

'പ്രത്യേക രാഷ്ട്രീയ സാഹചര്യ'ങ്ങളാണ്.? കേരളം ഭരിക്കുന്ന സര്‍വ്വാധിപതിക്ക് മംഗളപത്രം സമര്‍പ്പിക്കാന്‍ മാത്രമറിയാവുന്ന പരാന്നജീവികളുടെ അടിമക്കൂട്ടം മാത്രമാണ് ആ സംഘടന എന്നറിയാവുന്നതുകൊണ്ട് ഇക്കാര്യത്തില്‍ സാംസ്‌ക്കാരിക കേരളത്തിന് അത്ഭുതമൊന്നും തോന്നേണ്ട കാര്യമില്ലെന്നും വി ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു. അവരുടെ പരിപാടികളില്‍ പങ്കെടുക്കുന്ന മറ്റ് സാംസ്‌ക്കാരിക പ്രവര്‍ത്തകരാണ് ഇനി സ്വന്തം ക്രഡിബിലിറ്റി വീണ്ടെടുക്കേണ്ടത്. സ്വതന്ത്രമായും നിഷ്പക്ഷമായും അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരാണോ അതോ വെറും പാദസേവകരാണോ എന്ന് അവരോരുത്തരുമാണ് ഇനി തെളിയിച്ചു കാണിക്കേണ്ടതാണെന്നും വി ടി ബല്‍റാം വ്യക്തമാക്കി.

ഹരീഷ് പേരടി തന്നെയാണ് പരിപാടിയില്‍ നിന്ന് വിലക്കിയ കാര്യം അറിയിച്ചത്. കലാകാരന്‍ അവന്റെ കടമ നിര്‍വഹിച്ച് മുന്നോട്ടു പോകുമ്പോള്‍ പ്രത്യോക രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുന്നത് എങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. ചടങ്ങില്‍ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നതിനുള്ള കാരണം അവര്‍ തന്നെയാണ് പറയേണ്ടതെന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.

എന്താണ് പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്ന് വിശദീകരിക്കാന്‍ സംഘാടകര്‍ തയ്യാറായില്ലെന്ന്ും ഹരീഷ് പേരടി വ്യക്തമാക്കി. പരിപാടിക്ക് വിളിച്ചവരും വരാതിരിക്കുന്നതാണ് നല്ലതെന്ന് അറിയിച്ചതും സുഹൃത്തുക്കളാണ്. അവിടെ ചെന്ന് അവര്‍ക്ക് ഒരു പ്രയാസം ഉണ്ടാക്കേണ്ട എന്നുള്ളതുകൊണ്ടാണ് പരിപാടിയില്‍ പങ്കെടുക്കാതെ മാറിനിന്നത്. ശാന്തന്റെ അനുസ്മരണത്തില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ശാന്തന്‍ എന്റെ മനസില്‍ നിന്ന് മറയില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കറുത്ത മാസ്‌കുകള്‍ നീക്കം ചെയ്യുന്നതിനെയാണ് താന്‍ വിമര്‍ശിച്ചത്. അത് എങ്ങനെ മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനമാകും. മുഖ്യമന്ത്രി തന്നെ കറുത്ത മാസ്‌കുകള്‍ ധരിക്കുന്നതിനെ എതിര്‍ക്കുന്ന പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയല്ലോ എന്നും ഹരീഷ് പേരടി ചോദിക്കുന്നു.

പ ു ക സ ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യമാണെന്നും ഹരീഷ് പേരടി പറയുന്നു. ഞാന്‍ എന്റെ നിലപാട് വ്യക്തമാക്കിയത് ഒരിക്കലും വ്യക്തിപരമായിരുന്നില്ല. ശാന്തനെ പോലൊരു സുഹൃത്തിനെ അനുസ്മരിക്കാനുള്ള വേദി ഇങ്ങനെയാരു രാഷ്ട്രീയ നാടകത്തിന് ഉപയോഗിച്ചതിനാലാണ് എനിക്ക് വിഷമം. ശാന്തനെ ഒര്‍ക്കാനുള്ള ഒരു സുഹൃത്ത് എന്ന നിലയിലുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ എനിക്ക് വല്ലാതെ വിഷമം തോന്നിയെന്നും ഹരീഷ് പേരടി വ്യക്തമാക്കി.












Click it and Unblock the Notifications