• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

''റിയാസിനെ മകള്‍ വിവാഹം കഴിക്കുന്നതിനോട് പിണറായിക്ക് താൽപര്യമില്ലായിരുന്നു'', സംവിധായകന്റെ കുറിപ്പ്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷത്തെ പറ്റിക്കുകയാണെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുമായി അടുപ്പമുളള ഒരാള്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ജോണ്‍ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുഹമ്മദ് റിയാസിനെ മകള്‍ വിവാഹം കഴിക്കുന്നതിനോട് പിണറായിക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും ഈ പോസ്റ്റില്‍ പറയുന്നു.

1

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് കുറിപ്പ്: ' പിണറായി വിജയൻ സഖാവിനോട് അടുപ്പമുള്ള ഒരാൾ എന്നോട് പറഞ്ഞു. മകൾ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നത് അദ്ദേഹത്തിന് തീരെ താല്പര്യമുണ്ടായിരുന്നില്ല. വലിയ നിലയിൽ അദ്ദേഹം അതിനെ എതിർത്തു. പിന്നെ മനസ്സില്ലാമനസ്സോടെ സമ്മതിക്കുകയായിരുന്നു. അതിപ്പോൾ എന്നോട് പറയുന്നതെന്തിനാ? ഇക്കാര്യത്തിൽ ഞാനൊന്നുമിതു വരെ പറഞ്ഞിട്ടില്ലല്ലോ- ?

2

അതല്ലെടാ, നീ പല പ്രാവശ്യം എഴുതിയിട്ടുണ്ടല്ലോ ജിഹാദികളെ വളർത്താൻ പിണറായി ശ്രമിക്കുന്നെന്ന്.. നീ ശ്രദ്ധിച്ചു നോക്കൂ. മോഡിപ്പേടിയുണർത്തി ന്യൂനപക്ഷത്തെ മുഴുവൻ വോട്ടും നേടി. എന്നിട്ട് ഭരണാധികാരത്തിൽ എന്ത് പ്രാതിനിധ്യം കൊടുത്തു? നായർ സമുദായത്തിനല്ലേ സ്പീക്കറുൾപ്പെടെ 8 മന്ത്രി സ്ഥാനം നൽകിയത്? ന്യൂനപക്ഷക്ഷേമ വകുപ്പു പോലും തീവ്രന്യൂനപക്ഷത്തു നിന്ന് എടുത്ത് മാറ്റി സൂചന നൽകിയില്ലേ?

3

UDF കാലത്ത് വ്യവസായം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം തുടങ്ങി പദ്ധതി വിഹിതത്തിന്റെ 60% തുകയും വരുന്ന വകുപ്പുകൾ ഭരിച്ച സമുദായത്തിന് ലഭിച്ചു വന്നത് ഇപ്പോഴെന്തായി? "തീവ്രന്യൂനപക്ഷക്കാരെ പറ്റിക്കാൻ എളുപ്പമാണ്. അവരുടെ വികാരം മുതലെടുക്കാൻ ചില പ്രമേയങ്ങൾ, ലക്ഷദ്വീപ്, CAA വിരോധം, കർഷക സമരം, തുടങ്ങിയ ഐറ്റംസ് വാരിവിതറിക്കൊണ്ടിരിക്കും. വെള്ളിമൂങ്ങ സിനിമയിൽ ബിജു മേനോൻ പറയുന്നതു പോലെ ഒരു കാര്യവുമില്ല.

4

പ്രീണനം ഇങ്ങനെ കിട്ടിക്കൊണ്ടേയിരിക്കും. നീയെന്താ ഒന്നും മിണ്ടാത്തത്.? ഞെട്ടിയോ? നീ ഇതുകൂടിക്കേട്ടോ .. ആലോചിച്ചിരുന്ന ഞാൻ വീണ്ടും ഉഷാറായി.പിണറായി വിജയൻ നരേന്ദ്ര മോഡിയെക്കുറിച്ച് ഒരു വാക്ക് എതിര് പറയുന്നത് നീ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിനറിയാം തീവ്ര ന്യൂനപക്ഷങ്ങളേയും സാദാ ന്യൂനപക്ഷങ്ങളേയും പിടിച്ചു നിർത്തി രാജ്യത്തിന്റെ ആഭ്യന്തര ഭീഷണികളെ മറികടക്കാൻ മോദിയോളം പോന്നൊരാൾ ഭാരതത്തിലില്ല എന്ന്.. നീയെന്ത് പൊട്ടനായ തത്ത്വചിന്തകനാണ് ?

cmsvideo
  പിണറായിയുടെ മകളെ പര്‍ദ്ദ ഇടിയിക്കുന്നവരോട്... | Oneindia Malayalam
  5

  മോഡി ഫോബിയ ഉയർത്തി ഞാൻ രക്ഷിക്കും എന്ന് ഡബിൾ ചങ്ക് അഭിനയിച്ച് 30% വരുന്ന തീവ്രന്യൂനപക്ഷത്തിന്റെ vote വാങ്ങി പരമ്പരാഗത ഈഴവ വോട്ടും മറ്റ് മോഡിവിരോധ ളോഹക്കാരുടെ വോട്ടും ചേർത്ത് ക്ലീനായി ഭരിക്കുകയും ചെയ്യുന്ന മുഖ്യനെ നീയിനിയും മനസ്സിലാക്കിയില്ലല്ലോ..? ഞാൻ പ്ലിംഗ്'.

  English summary
  Director John Ditto PR's post on Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X