Get Updates
Get notified of breaking news, exclusive insights, and must-see stories!

'പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും'; കേസുകൾ സുരേന്ദ്രന് പുതുമയല്ല, പോരാളിയെന്ന് സംവിധായകൻ

തിരുവനന്തപുരം; കൊടകര കുഴൽപണ കേസിൽ ബിജെപി കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. കേസിലെ മുഖ്യ ആസൂത്രകൻ എന്ന് കരുതപ്പെടുന്ന ധർമ്മരാജന് ബിജെപി ഉന്നത നേതാക്കളുമായുള്ള ബന്ധത്തെ കുറിച്ചുള്ള കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ട്. ധര്‍മ്മരാജന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടതിനേക്കുറിച്ചെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവാദങ്ങൾ പാർട്ടിക്കുള്ളിൽ സുരേന്ദ്രനെതിരെ അമർഷം പുകയുന്നുണ്ട്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

അതേസമയം സംഭവങ്ങളിൽ സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. സുരേന്ദ്രനെതിരെ കേസെടുത്ത് പേടിപ്പിക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ജോൺ ഡിറ്റോ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് വായിക്കാം

കേസുകൾ സുരേന്ദ്രന് പുതുമയല്ല

കേസെടുത്ത് കെ.സുരേന്ദ്രനെ പേടിപ്പിക്കുവാൻ ആണ് ശ്രമം. ശബരിമലവിഷയത്തിൽ നൂറിലധികം കേസുകളെടുത്തതിനെ നേരിടുന്നയാളാണ്. അതിനാൽ അദ്ദേഹത്തിന് കേസുകൾ പുതുമയുള്ളതുമല്ല.DySP പൂങ്കുഴലി അന്വഷിച്ച് BJP ബന്ധമില്ല എന്ന് കണ്ടെത്തിയപ്പോൾ വാളയാർ കുഫെയിം സോജനും മറ്റുമുൾക്കൊള്ളുന്ന സംഘം അന്വഷിച്ച് BJP നേതാക്കളെ പ്രതിസ്ഥാനത്തേക്ക് മുദ്രയടിച്ചു കൊണ്ടിരിക്കുകയാണ്.

സുരേന്ദ്രനൊപ്പം

BJPയിലെ സുരേന്ദ്രൻ വിരുദ്ധ വിഭാഗങ്ങളും മലയാള മാധ്യമങ്ങളും പിണറായിയുടെ പാർട്ടിക്കാരും കോൺഗ്രസ്സുകാരും ലീഗുകാരും
ഒന്നടങ്കം ഒരാളെ വളഞ്ഞു നിന്നാക്രമിക്കുകയാണ്.
ഞാനെന്തായാലും കൊടകര സംഭവത്തിൽ കെ.സുരേന്ദ്രനൊപ്പം നിൽക്കുന്നു. പണമിടപാടുനടത്തിയെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ നിയമ നടപടിയെടുക്കട്ടെ.

പതറിപോവരുത്

ഇത് പിണറായി ജീഹാദികളെ സുഖിപ്പിക്കാനും കൊറോണ പ്രതിരോധത്തിൽ പരാജയപ്പെട്ട് 10000 മലയാളികൾ മരിച്ച ദയനീയാവസ്ഥ മറക്കാനും ഇട്ട കെണിവലയാണ്.
പ്രിയപ്പെട്ട സുരേന്ദ്രാ..പിണറായിയുടെ പക താങ്കളെ ആഴത്തിൽ മുറിവേൽപ്പിച്ച് തള്ളിയെറിഞ്ഞാലും താങ്കൾ പതറിപ്പോവരുത് .

നെറികെട്ടവരെ കണക്കിലെടുക്കരുത്

BJP യിലെ നാണംകെട്ട ഗ്രൂപ്പു മാനേജർമാരായ ജാതിവാദികൾ
ഈ തക്കത്തിന് താങ്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും അറിയാം.ചതിവെട്ടു വെട്ടി അവർ വീഴ്ത്തിയാലും തളർന്നു പോവരുത്.മാധ്യമ കോടതികളിൽ അങ്ങയെ വിചാരണ ചെയ്തു കൊണ്ടിരിക്കുന്ന നെറികെട്ടവരെ
കണക്കിലെടുക്കുകയേ ചെയ്യരുത്.

Recommended Video

cmsvideo
    K Surendran Talks about the BJP Kerala controversy
    പോരാളിയായിരുന്നു

    കാരണം താങ്കൾ ഒരു പോരാളിയാകുന്നു. പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും. തോറ്റു പോയാലും അകത്തും പുറത്തുമുള്ള പന്നിക്കൂട്ടങ്ങൾക്ക് ഒരിക്കലും വഴങ്ങിക്കൊടുക്കരുത്. മോദിയും അമിത്ഷായും മറ്റനേകം മനുഷ്യരും താങ്കളോടൊപ്പമുണ്ടാകും എന്ന് എനിക്കുറപ്പുണ്ട്.
    ജയ്ഹിന്ദ്.

    വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+