ദിലീപ് രോഗിയാണ്! രോഗം?സംവിധായകൻ പറയുന്നു! ഇങ്ങനെ അനീതി കാണിക്കാൻ ആഗോള ഭീകരനല്ല!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ജയിലില്‍ കഴിയുന്ന ദിലീപിനം ഛർദിയും തല ചുറ്റലുമാണെന്നായാരുന്നു പുറത്തുവന്ന വാർത്തകൾ. അമിതമായ മാനസിക സമ്മർദ്ദം കാരണം ചെവിയിലേക്കുള്ള ഞെരമ്പുകളിൽ സമ്മർദ്ദം കൂടുകയും, ഇതുകാരണം ഫ്ലൂയിഡ് കൂടി ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതുമായിരുന്നു ദിലീപിന്റെ അസുഖമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യം പിന്നീട് ജയിൽ അധികൃതർ നിഷേധിച്ചിരുന്നു.

വില കൂടിയത് പച്ചക്കറിക്ക് മാത്രം, അതും അൽപ്പമെന്ന് സർക്കാർ!! കുറഞ്ഞത് ഐസകിന്റെ കോഴിയുടെ വില മാത്രം!!

എന്നാൽ ദിലീപിന്റെ അസുഖം ശരിയാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. ദിലീപിന്റെ ആരോഗ്യനില മോശമാണെന്ന് ജോസ് തോമസ് പറഞ്ഞതായി മംഗളം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആ വാർത്തകൾ ശരി

ആ വാർത്തകൾ ശരി

ദിലീപ് ജയിലിൽ അവശനാണെന്നും ദിലീപിന്റെ ആരോഗ്യനില മോശമാണെന്നുമുള്ള വാർത്തകൾ ശരിവയ്ക്കുകയാണ് സംവിധായകൻ ജോസ് തോമസ്. തനിക്ക് പരിചയമുള്ളപ്പോൾ തന്നെ ദിലീപിന് ഈ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നതായി അദ്ദേഹം പറയുന്നു.

വെർട്ടിഗോ എന്ന അസുഖം

വെർട്ടിഗോ എന്ന അസുഖം

ദിലീപിന് വെർട്ടിഗോ എന്ന അസുഖമാണെന്നാണ് ജോസ് തോമസ് പറയുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി താനും ഇത് അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ബാലൻസ് നഷ്ടമാകുന്ന അസുഖമാണിതെന്ന് അദ്ദേഹം പറയുന്നു.

മരിച്ചാൽ മതി

മരിച്ചാൽ മതി

ഛർദിയും തല കറക്കവുമാണ് പ്രധാനമായും ഉണ്ടാകുന്നതെന്നും ഇത് തുടങ്ങിയാൽ മരിച്ചാൽ മതിയെന്ന് തോന്നിപ്പോകുമെന്നും ജോസ് തോമസ് പറയുന്നു. ഇതാണ് ദിലീപ് ഇപ്പോൾ ജയിലിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല

ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല

ആരോഗ്യനില മോശമായപ്പോൾ ജയിൽ ഡോക്ടറെത്തി ദിലീപിന് മരുന്ന് നൽകിയെന്നും എന്നിട്ടും ഫലമുണ്ടായില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. സുരക്ഷാ കാരണങ്ങൾ കൊണ്ട് ദിലീപിനെ ആശുപത്രിയിൽ കൊണ്ടാണ് ദിലീപിനെ ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നതെന്നും വിവരങ്ങളുണ്ടായിരുന്നു.

എന്ത് സുരക്ഷ

എന്ത് സുരക്ഷ

എന്ത് സുരക്ഷയെന്നാണ് സംവിധായകൻ ചോദിക്കുന്നത്. ദിലീപ് രാജ്യം കൊള്ളയടിച്ച ആളോ ഭീകരവാദിയോ അല്ലെന്നും ജോസ് തോമസ് പറയുന്നു. കാക്കി ദേഹത്ത് കയറിയാൽ മനുഷ്യത്വം മരിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

ദിലീപിനോട് കാട്ടുന്നത് അനീതി

ദിലീപിനോട് കാട്ടുന്നത് അനീതി

കോടതി കുറ്റവാളി എന്ന് പറയുന്നത് വരെ കുറ്റവാളിയല്ലാത്ത ദിലീപിന് സുരക്ഷ ഉമ്മാക്കി പറഞ്ഞ് നീതി നിഷേധിക്കുന്നത് ശരിയോ എന്ന് ജോസ് തോമസ് ചോദിക്കുന്നു. കുറ്റവാളികൾക്ക് പോലും വിദഗ്ധ ചികിത്സ കൊടുക്കുന്ന നിയമം ഉണ്ടായിരിക്കെ ഇത് അനീതിയല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

മനുഷ്യത്വം തൊട്ടുതീണ്ടിയവർ ചിന്തിക്കാൻ

മനുഷ്യത്വം തൊട്ടുതീണ്ടിയവർ ചിന്തിക്കാൻ

പ്രതി പട്ടികയിൽ പോലീസ് പോര് ചേർത്ത ആളെ സപ്പോട്ട് ചെയ്തതല്ലെന്ന് ജോസ് തോമസ് പറയുന്നു. മനഷ്യത്വം തൊട്ട് തീണ്ടിയവർ ചിന്തിക്കാൻ വേണ്ടി മാത്രമാണ് ഇതൊക്കെ പറഞ്ഞതെന്നും ജോസ് തോമസ്.

English summary
director jose thomas support dileep.
Please Wait while comments are loading...