പത്താന്‍കോട്ട് ആക്രമണം സംവിധായകന്‍ ജോഷി പ്രവചിച്ചിരുന്നു!
ഇന്ത്യയെ ഞെട്ടിച്ച പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണ സാധ്യത പ്രശസ്ത സംവിധായകന്‍ ജോഷി നേരത്തെ പ്രവചിച്ചിരുന്നു. കേട്ട് ഞെട്ടണ്ട, ജോഷി അദ്ദേഹത്തിന്റെ സിനിമയിലൂടെയാണ് പത്താന്‍കോട്ട് ആക്രമണത്തിന് കാരണമായ സമാനമായ സംഭവം കാണിച്ചിരിക്കുന്നത്. ജോഷിയുടെ സലാം കാശ്മീര്‍ എന്ന ചിത്രത്തിലാണ് ആക്രമണം ചിത്രീകരിച്ചിരിക്കുന്നത്.
വ്യോമസേനയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാക് ചാര സംഘടനയ്ക്കു കൈമാറിയത് മലയാളി ഉദ്യോഗസ്ഥന്‍ കെകെ രഞ്ജിത്താണെന്ന വെളിപ്പെടുത്തല്‍ തള്ളി കളയാനാകില്ല. ഫേസ്ബുക്കില്‍ പരിചയപ്പെട്ട വനിതയുമായി നടത്തിയ ചാറ്റിങില്‍ പത്താന്‍കോട്ട് ആക്രമണത്തെക്കുറിച്ച് പറഞ്ഞതായും വ്യക്തമായിട്ടുണ്ടായിരുന്നു. ഇതിനു സമാനമായ സംഭവമാണ് ജോഷിയുടെ സലാം കാശ്മീര്‍ പറഞ്ഞത്.

ജയറാമും സുരേഷ് ഗോപിയും സൈനിക ഉദ്യോഗസ്ഥരായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. ഒരു ചാറ്റില്‍ നിന്നും കിട്ടിയ വിവരങ്ങളാണ് ഭീകരരെ പിടികൂടാന്‍ ഇവര്‍ക്ക് സഹായകമാകുന്നത്. ഭീകരര്‍ കാശ്മീരിലെ ഗ്രാമം ആക്രമിക്കുന്നതും അതിനെ ജയറാമും സംഘവും ചെറുക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പേഴ്‌സണല്‍ ചാറ്റിങ് വഴി രഹസ്യമായ വിവരങ്ങളൊന്നും ആരും കൈമാറില്ലെന്ന വിമര്‍ശനം ഈ ചിത്രം കണ്ടിറങ്ങിയപ്പോള്‍ ഉണ്ടായിരുന്നു. രാജ്യത്തിനു വേണ്ടി പോരാടുന്ന ഒരു സൈനികന്‍ ഒരിക്കലും രാജ്യത്തെ ഒറ്റിക്കൊടുക്കില്ലെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സിനിമ നല്‍കിയ മെസേജ് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്താന്‍കോട്ട് ആക്രമണത്തിലൂടെയെന്നാണ് പറയുന്നത്.












Click it and Unblock the Notifications