കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാകൃത വിപ്ലവകാരികളും ഉളുപ്പില്ലാത്ത സര്‍ക്കാരും; ജോയി മാത്യുവിന്റെ കുറിപ്പ്

  • By Gokul
Google Oneindia Malayalam News

കൊച്ചി: നിയമസഭയില്‍ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിയ കയ്യാങ്കളിയെ കളിയാക്കി സംവിധായകനും നടനുമായ ജോയി മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാകൃത വിപ്ലവകാരികളും ഉളുപ്പില്ലാത്ത സര്‍ക്കാരുമാണ് നിയമസഭയിലെ നാണക്കേടിന് കാരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

joy-mathew

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അങ്ങിനെ നമ്മുടെ ജനപ്രതിനിധികള്‍ ആദ്യമായി മേലനങ്ങി പണിയെടുക്കുന്നത് കാണാനുള്ള ഭാഗ്യം ഉണ്ടായി .പൊരിഞ്ഞ അടി കാണാമെന്നു കരുതി കാത്തിരുന്നപ്പോള്‍ വെറും ഉന്തും തള്ളും മാത്രം വിളമ്പി ചാനലുകാര്‍ പ്രേക്ഷകരെ ചതിച്ചു. കാലം മാറിയത് അറിയാതെ ഇപ്പോഴും പൊതുമുതല്‍ തച്ചു തകര്‍ക്കുന്നതാണ് വിപ്ലവം എന്ന് വിശ്വസിക്കുന്ന പ്രാകൃത വിപ്ലവകാരികള്‍ ഒരു വശത്ത്, ഉളുപ്പില്ലായ്മയുടെ അഹങ്കാരവുമായി ബജറ്റ് അവതരണം എന്തോ ഭയങ്കര ചരിത്രസംഭവമായി താങ്ങിക്കൊണ്ടു നടക്കുന്നവര്‍ മറുവശത്ത്.

സാധാരണക്കാരന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്ന അരി, ഗോതമ്പ്, എന്തിനു വെളിച്ചെണ്ണയ്ക്ക് പോലും നികുതി ചുമത്തുന്ന ഈ സാമ്പത്തിക വിദഗ്ധന്റെ ബജറ്റ് കേട്ടാല്‍ത്തന്നെ ഏതു സാധാരണക്കാരനും അത് കത്തിച്ചുകളയുമെന്നിരിക്കെ എന്തിനീ വിപ്ലവകലാപരിപാടി നടത്തി പൊതുജന വിരോധം വാങ്ങിവെക്കണം?(ഭാഗ്യം, എല്ലയ്‌പ്പോഴുമെന്നപൊലെ കൊന്തയ്കും മെഴുകുതിരിക്കും ഇത്തവണയും നികുതി വര്‍ധിപ്പിച്ചിട്ടില്ല).

പ്രതിപക്ഷ അംഗങ്ങളുടെ അക്രമവും ഭരണ പക്ഷത്തെ ചെറുത്തു നില്‍പ്പും ലഡു വിതരണവുമെല്ലാം പല പ്രമുഖ ദേശീയ മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. സംസ്ഥാന നിയമസഭയില്‍ നടന്ന അനിഷ്ട സംഭവത്തെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികളും രൂക്ഷഭാഷയിലാണ് വിമര്‍ശിക്കുന്നത്.

English summary
Director Joy Mathew facebook post Kerala assembly violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X