ഭരണകൂട ഒത്താശയോടെ മനുഷ്യര്‍ കാണ്ടാമൃഗമാകുകയാണെന്ന് ജോയ് മാത്യു
കൊച്ചി: സംവിധായകന്‍ ആഷിക് അബുവിനും ജൂഡ് ആന്റണിക്കും പിന്നാലെ നടന്‍ ജോയ് മാത്യുവും ജെഎന്‍യു വിഷയത്തില്‍ നിലപാടറിയിച്ചു. ഇപ്പോള്‍ രാജ്യസ്‌നേഹം, രാജ്യദ്രോഹം എന്നീ വാക്കുകളാണ് നിറഞ്ഞുനില്‍ക്കുന്നത്. ഇത്തരം വാക്കുകള്‍ കൊണ്ട് മാധ്യമക്കസര്‍ത്തു നടത്തി മനുഷ്യരെ ഭിന്നിപ്പിക്കുന്ന അവസ്ഥയാണ് നടന്നുവരുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, പുതുതലമുറയ്ക്ക് മാതൃകയാകുന്ന കാര്യങ്ങളും നടക്കുന്നുവെന്നതില്‍ സന്തോഷമുണ്ട്. സംഘടനയില്‍ നിന്നും രാജിവെച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് ജോയ് മാത്യു സല്യൂട്ടും നല്‍കി. മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി മാറുമ്പോള്‍ അതിനെ എതിര്‍ക്കുകയും സ്വന്തം സംഘടനയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് നിങ്ങളോടൊപ്പം ഞങ്ങളില്ലെന്ന് കാണിക്കുന്ന ആര്‍ജ്ജവം എടുത്തു പറയേണ്ടിയിരിക്കുന്നു. ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകര്‍ ചെയ്തതാണ് ശരിയെന്നും താരം പറഞ്ഞു.

വാക്കുകള്‍ കൊണ്ട് മാധ്യമക്കസര്‍ത്ത്
രാജ്യസ്‌നേഹം, രാജ്യദ്രോഹം എന്നീ വാക്കുകള്‍ വിതറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് ജോയ് മാത്യു. ഇത്തരം വാക്കുകള്‍ മനുഷ്യരെ ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യര്‍ കാണ്ടാമൃഗങ്ങളാകുന്നു
ബലപ്രോഗത്തിലൂടെയും അംഗബലത്തിലൂടെയും ഭരണകൂട ഒത്താശയോടെയും മനുഷ്യര്‍ കാണ്ടാമൃഗങ്ങളായി മാറുകയാണെന്നും ജോയ് മാത്യു പറയുന്നു.

എബിവിപി പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട്
പുതുതലമുറയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമാണ് എബിവിപി പ്രവര്‍ത്തകര്‍ ചെയ്തത്. സ്വന്തം സംഘടനയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ലെന്ന് പറഞ്ഞ് നിങ്ങളോടൊപ്പം ഞങ്ങളില്ലെന്ന് കാണിക്കുന്ന ആര്‍ജ്ജവമാണ് യഥാര്‍ത്ഥ പ്രവര്‍ത്തനം. രാജിവെച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് ജോയ് മാത്യുവിന്റെ സല്യൂട്ടും രേഖപ്പെടുത്തി.

കാടന്‍ രീതി
എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ ഓരോ അഭിപ്രായമാകാം. അത് തെരുവില്‍ നേരിടുകയെന്നത് കാടന്‍ രീതിയാണ്. ആശയത്തെ ആശയതലത്തില്‍ നേരിടുകയെന്നത് ജനാധിപത്യ രീതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications