ആവേശത്തില്‍ പറഞ്ഞതാണ്, പെപ്പെയെ വേദനിപ്പിക്കണമെന്ന് വിചാരിച്ചില്ല, മാപ്പുപറഞ്ഞ് ജൂഡ് ആന്റണി
കൊച്ചി: ആന്റണി വര്‍ഗീസിനെതിരെ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തിരുത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. താന്‍ പറഞ്ഞ കാര്യങ്ങള്‍ വികാരഭരിതനായപ്പോള്‍ ആവേശം കൊണ്ട് പറഞ്ഞ് പോയതാണെന്ന് ജൂഡ് വ്യക്തമാക്കി. താനൊരിക്കലും ആന്റണിയെയും കുടുംബത്തെയം വേദനിപ്പിക്കണമെന്ന് വിചാരിച്ച് പറഞ്ഞതല്ല. നടന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു.റെഡ് എഫ്എമ്മിനോടായിരുന്നു ജൂഡിന്റെ പ്രതികരണം.
എനിക്ക് പറഞ്ഞ കാര്യത്തില്‍ ഭയങ്കര വിഷമം തോന്നി. ഞാന്‍ പെപ്പെയെ വിളിച്ചിരുന്നു. ഞാന്‍ ആവേശഭരിതനാവുന്നതും, വൈകാരികമായി പ്രതികരണം നടത്തന്നതുമെല്ലാം സ്ഥിരമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അത് കഴിഞ്ഞ കഥകളാണെന്നും ജൂഡ് ആന്റണി പറഞ്ഞു. ആന്റണി വര്‍ഗീസിനോട് എനിക്ക് വ്യക്തിപരമായി പകയൊന്നുമില്ല. നമ്മളെല്ലാം ആവേശം വരുമ്പോള്‍ ചില കാര്യങ്ങള്‍ പറയുമല്ലോ? പറഞ്ഞു എന്നുള്ളത് സത്യമാണ്.

പക്ഷേ അതെല്ലാം ഉണ്ടായ കാര്യങ്ങള്‍ തന്നെയാണ്. അതില്‍ കള്ളത്തരമൊന്നുമില്ല. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഒരാളെ വേദനിപ്പിക്കുന്ന തരത്തിലായി പോയെന്നും ജൂഡ് ആന്റണി വ്യക്തമാക്കി. നേരത്തെ ആന്റണി വര്‍ഗീസ് ജൂഡ് ആന്റണിയും ആരോപണങ്ങള്‍ക്കെല്ലാം അതേ നാണയത്തില്‍ മറുപടി നല്‍കിയിരുന്നു.
തന്റെ കുടുംബത്തെ അനാവശ്യമായി ഈ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ആന്റണി വര്‍ഗീസ് പറഞ്ഞു. ജൂഡിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ പണം കൊണ്ടല്ല താന്‍ സഹോദരിയുടെ വിവാഹം നടത്തിയത്. ആ പണം തിരികെ നല്‍കിയ ശേഷമാണ് വിവാഹം നടന്നതെന്നും ആന്റണി മറുപടി നല്‍കിയിരുന്നു.
അതേസമയം പരാമര്‍ശത്തില്‍ ജൂഡ് ക്ഷമ പറഞ്ഞിരിക്കുകയാണ്. പറഞ്ഞ കാര്യങ്ങളില്‍ കുറ്റബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട പറഞ്ഞ കാര്യങ്ങള്‍ തനിക്ക് സത്യമാണോ എന്ന് പോലും അറിയാത്തതായിരുന്നു എന്നും ജൂഡ് പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജൂഡ് പറഞ്ഞ കാര്യങ്ങളില്‍ ക്ഷമ ചോദിച്ചത്.
ഒരിക്കലും അങ്ങനെ പറയേണ്ടിയിരുന്നില്ല. ആന്റണിയുടെ സഹോദരിക്കും കുടുംബത്തിനും വളരെയധികം വിഷമം അതിലൂടെ ഉണ്ടായിട്ടുണ്ടാവും. താന്‍ പറഞ്ഞ ടോണ്‍ ആകെ മാറി പോയി. അവരോട് അതുകൊണ്ട് മാപ്പുപറയുകയാണ്. ഇക്കാര്യം പറയാന്‍ അവരെ വിളിച്ചിരുന്നുവെങ്കിലും, കിട്ടിയില്ലെന്നും ജൂഡ് ആന്റണി പറഞ്ഞു.
അക്കാര്യങ്ങള്‍ പറയുമ്പോല്‍ ഞാന്‍ ആ നിര്‍മാതാവിന്റെ കാര്യം മാത്രമാണ് ആലോചിച്ചത്. അദ്ദേഹവും ഭാര്യയും മക്കളുമെല്ലാം കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത് ഓര്‍ത്തപ്പോഴാണ് ഇങ്ങനെയെല്ലാം പറഞ്ഞത്. തന്റെ ഉള്ളില്‍ ഇല്ലാത്ത ദേഷ്യമാണ് പുറത്തുവന്നതെന്നും, അത് ചീപ്പായി പോയെന്നും ജൂഡ് വ്യക്തമാക്കി.
ജൂഡ് ആന്റണിക്ക് പുതിയ ചിത്രത്തിലൂടെ വലിയ വിജയം നേടാനായിരിക്കുകയാണ്. എന്നാല്‍ ആ വിജയം, എന്റെ ജീവിതം നശിപ്പിക്കാനായി ഉപയോഗിക്കുകയാണെന്നും ആന്റണി നേരത്തെ തുറന്നടിച്ചിരുന്നു. എന്നെ വെച്ച് സിനിമ എടുക്കാനായി പോകുന്നവര്‍ എന്തൊക്കെ വിചാരിക്കും.
ചിത്രത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ ആശയക്കുഴപ്പമുള്ളത് കൊണ്ടാണ് സിനിമയില്‍ നിന്ന് പിന്മാറിയത്. അത് പറഞ്ഞപ്പോള്‍ ജൂഡ് തന്നെ അസഭ്യം പറഞ്ഞുവെന്നും ആന്റണി പറഞ്ഞിരുന്നു. അതേസമയം ജൂഡിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുകയാണെന്നും, തന്റെ അമ്മ പരാതി നല്‍കിയെന്നും ആന്റണി നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.












Click it and Unblock the Notifications